![]() പുസ്തകത്തിന്റെ പുറംചട്ട | |
കർത്താവ് | എം.ടി.വാസുദേവൻ നായർ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | കറണ്ട് ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1958 |
ഏടുകൾ | 191 |
എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്[1]. 1958-ലാണ് ഈ നോവൽ പുറത്തിരങ്ങിയത്. ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി[2]. അഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ 14 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.അപ്പുണ്ണി എന്ന കഥാപാത്രത്തിന്റെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ എത്രത്തോളം പ്രയാസപ്പെടുത്തുന്നു എന്ന് മനസ്സിലാകും.[3]
കേരളത്തിലെ നായർ സമുദായത്തിലെ ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് 'നാലുകെട്ട്' എന്ന നോവൽ പറയുന്നത്. നാലുകെട്ട് എന്ന വാസ്തുശില്പം തന്നെ കേന്ദ്രബിന്ദുവാക്കി, സമൂഹത്തിലെ മാറ്റങ്ങളും പാരമ്പര്യങ്ങളും മനുഷ്യബന്ധങ്ങളും എല്ലാം നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.നോവൽ അപ്പുണ്ണിയുടെ ജീവിതം, അദ്ദേഹത്തിന്റെ വളർച്ച, പ്രണയം, വിവാഹം എന്നിവയെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.[4] എന്നാൽ ഇതിനിടയിൽ, കുടുംബത്തിലെ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള മൂല്യാധാരങ്ങളിലുള്ള വ്യത്യാസങ്ങൾ, സമൂഹത്തിലെ മാറ്റങ്ങൾ, നാലുകെട്ട് എന്ന വാസ്തുശില്പത്തിന്റെ പ്രതീകാത്മകത എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടുന്നു. നോവലിന്റെ അവസാനം, നാലുകെട്ട് പൊളിക്കാനുള്ള തീരുമാനിക്കുന്നുണ്ടെങ്കിലും നാടുവിട്ട് പോയ അപ്പുണ്ണി തിരിച്ചു വന്ന് ഈ നാലുകെട്ട് വില കൊടുത്ത് വാങ്ങുകയും അവിടെ തന്റെ അമ്മയോടും അപ്പുണ്ണി നായരോടൊപ്പവും ജീവിക്കുന്നു.