നാവായിക്കുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | വർക്കല |
ഏറ്റവും അടുത്ത നഗരം | തിരുവനന്തപുരം |
ലോകസഭാ മണ്ഡലം | ആറ്റിങ്ങൽ |
സിവിക് ഏജൻസി | നാവായിക്കുളം ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | 40,702 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
8°46′25″N 76°47′20″E / 8.77361°N 76.78889°E തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നാവായിക്കുളം.[2]. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
നാവായിക്കുളം ഒരു കാട്ടുപ്രദേശമായിരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. 1439-ൽ നാവായിക്കുളം ക്ഷേത്രനിർമിതിക്കുശേഷം ചേര ഉദയമാർത്താണ്ഡവർമ ഇവിടെ ക്ഷേത്രത്തിനടുത്ത് ഒട്ടേറെ ബ്രഹ്മണരെ കൊണ്ടുവന്ന് താമസിപ്പിക്കുകയുണ്ടായി.നാല് കുളങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതുകൊണ്ടത്രേ നാവായിക്കുളം എന്ന പേരിന്റെ ഉൽപ്പത്തി. കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയനായ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ഭാര്യാഭവനവും ഇവിടെത്തെന്നെയായിരുന്നു .
എ.കെ.ജി., ഇ. ഗോപാലകൃഷ്ണൻ, പന്തളം പി. ആർ. രാഘവൻപിള്ള എന്നീ നേതാക്കളുടെ നിർദ്ദേശപ്രകാരം പാട്ടം, തിരിപ്പുവാരം, ജന്മിക്കരം തുടങ്ങിയ അനീതികൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഈ പഞ്ചായത്തിൽ സംഘടിപ്പിക്കപ്പെട്ടു. അയിത്തത്തിനും, മിച്ചഭൂമിസമരത്തിനും ഈ പഞ്ചായത്തിൽ എൻ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ധാരാളം സമരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.
1954-ൽ ഈ പഞ്ചായത്ത് രൂപംകൊണ്ടു ആദ്യത്തെ പ്രസിഡന്റായി കരിമ്പുവിള നാരായണക്കുറുപ്പ് അധികാരത്തിൽ വന്നു.
നിരപ്പായ പ്രദേശം, താഴ്വര, ഉയർന്ന പ്രദേശം, കുന്നിൻ ചെരിവ്, പാറക്കെട്ട് എന്നിങ്ങനെ ഭൂപ്രദേശത്തെ തരംതിരിക്കാവുന്നതാണ്. ചെറുതോടുകൾ, ചെമ്മരുതി ആറ് എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.കേരളത്തിലെ 44 നദികളിൽ ഒന്നായ അഴിരൂർ പുഴയുടെ ഉത്ഭവ സ്ഥാനം നാവായികുളം പഞ്ചായത്തിലെ മരുതികുന്നിലാണ് .
തിരു :നാവായിക്കുളം ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം, മുത്തുമാരി അമ്മൻകോവിൽ മങ്ങാട്ട് ഭഗവതി ക്ഷേത്രം മഠത്തിലഴികം നഗരുകാവ് ക്ഷേത്രം, കാവ്‌വിള ക്ഷേത്രം, ചെറുവട്ടിയൂർ കാവ് നാവായിക്കുളം വലിയ പള്ളി, മരുതിക്കുന്നിലെ ക്രിസ്ത്യൻ പള്ളി മുല്ലനല്ലൂർ ശ്രീനാഗരുകാവ് ശ്രീകൃഷ്ണസ്വാമി, തിരുഃ നാവായിക്കുളം ശ്രീ കാവുവിള ക്ഷേത്രം, വെള്ളോർകോണം ജുമാ മസ്ജിദ്, കപ്പാംവിള ജുമാ മസ്ജിദ്, കരിമ്പുവിള ജുമാ മസ്ജിദ്, നക്രാംകോണം ജുമാ മസ്ജിദ്,കുടവൂർ ജുമാ മസ്ജിദ്.
http://sreesankaranarayanaswamytemplenavaikulam.com/index.php?option=about Archived 2015-11-12 at the Wayback Machine.