ദേശീയ അന്വേഷണ ഏജൻസി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി | |
---|---|
ചുരുക്കം | NIA |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 2009 |
ജീവനക്കാർ | 649[1] |
ബജറ്റ് | ₹182 കോടി (US$28 million) (2021–22 est.)[2] |
അധികാരപരിധി | |
കേന്ദ്ര ഏജൻസി | ഇന്ത്യ |
പ്രവർത്തനപരമായ അധികാരപരിധി | ഇന്ത്യ |
ഭരണസമിതി | ആഭ്യന്തര മന്ത്രാലയം ഭാരത സർക്കാർ |
പൊതു സ്വഭാവം | |
പ്രവർത്തന ഘടന | |
ആസ്ഥാനം | ന്യൂ ഡെൽഹി, ഇന്ത്യ |
ഉത്തരവാദപ്പെട്ട മന്ത്രി | |
മേധാവി |
|
വെബ്സൈറ്റ് | |
www.nia.gov.in |
ഇന്ത്യയിലെ തീവ്രവാദവിരുദ്ധ കുറ്റാന്വേഷണ ഏജൻസിയാണ് ദേശീയ അന്വേഷണ ഏജൻസി അഥവാ എൻ.ഐ.എ. (National Investigation Agency). അമേരിക്കയിലെ FBl യെ മാതൃകയാക്കി 2009 ൽ രൂപീകരിച്ച NIA യുടെ പ്രധാന ജോലി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ പ്രത്യേകിച്ച് ഭീകര പ്രവർത്തനത്തെ കുുറിച്ച് അന്വേഷിക്കലാണ്. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുവാൻ പരമ്പരാഗത മാർഗ്ഗം പോരെന്ന തിരിച്ചറിവാണ് ഈ സംഘടനയുടെ പിറവിക്കുപിന്നിൽ. ഭീകര പ്രവർത്തനം മാത്രമല്ല രാജ്യരക്ഷയ്ക്കു ഭീക്ഷണിയാകുന്ന എല്ലാ കുറ്റകൃത്യവും എൻ.ഐ.എ യ്ക്ക് അന്വേഷിക്കാം. കള്ളനോട്ട്, വിമാനം റാഞ്ചൽ, ആണവോർജ്ജ നിയമത്തിന്റെ ലംഘനം, മയക്കുമരുന്ന് സ്വർണ്ണം എന്നിവയുടെ കള്ളക്കടത്ത്, അന്താരാഷ്ട്ര ഭീകര സംഘങ്ങളിലേക്കുള്ള യുവാക്കളുടെ ചേരൽ, നാശക ശേഷിയുള്ള ആയുധങ്ങളുടെ ഉപയോഗം എന്നിവ എൻ.ഐ.എ യുടെ അധികാരപരിധിയിൽ വരുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കാണ് ഇതിൻ്റെ നിയന്ത്രണം. ന്യൂഡൽഹിയാണ് ആസ്ഥാനം.
തീവ്രവാദം അതിരുകടന്ന് മുംബെ ഭീകരാക്രമണത്തിൽ എത്തിയപ്പോളാണ് ഇത്തരം സംഘടനയുടെ ആവശ്യകതയെപ്പറ്റി ഭരണ കർത്താക്കൾ ബോധവാന്മാരായത്. ഏതു സംസ്ഥാനത്തുമുണ്ടാകുന്ന ഭീകരാക്രമണങ്ങൾ അതതു സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ അന്വേഷിക്കാൻ എൻ.ഐ.എ യ്ക്കാകും[3]. അമേരിക്കയുടെ എഫ്. ബി. ഐ-നെപ്പോലെയൊരു ഫെഡറൽ അന്വേഷണ ഏജൻസിയായാണ് എൻ.ഐ.എ യെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസി രൂപവത്കരിച്ചുള്ള ബില്ലിൽ 2008 ഡിസംബർ 30-നു രാഷ്ട്രപതി ഒപ്പുവെച്ചു. 2009 നിലവിൽ വന്നു. 1975 ബാച്ചിലെ ഐ പി എസ് ഓഫീസർ രാധാ വിനോദ് രാജുവാണ് എൻ.ഐ.എ മേധാവി. നിലവിലുള്ള സുരക്ഷാസേനയിൽ നിന്നാണ് എൻ.ഐ.എയിൽ ഇപ്പോൾ നിയമനം നടത്തുന്നത്. സംസ്ഥാനങ്ങളിൽ പോലീസിൽ നിന്നു ഡെപ്യൂട്ടേഷൻ വഴിയും ജീവനക്കാരെ നിയമിക്കും.
സംസ്ഥാനങ്ങളൂടെ വിഷയമായ ക്രമസമാധാനത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ കേന്ദ്ര സംസ്ഥാന ബന്ധം വഷളാക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്[3]
{{cite news}}
: Check date values in: |accessdate=
and |date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
- “കേരളത്തിലെ പല കേസുകളും എൻഐഎ ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.“, ''തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻ.ഐ.എ. ഏറ്റെടുക്കുമെന്ന് അദ്ദേഹം (പി. ചിദംബരം) പറഞ്ഞു”
{{cite news}}
: Check date values in: |accessdate=
and |date=
(help)[പ്രവർത്തിക്കാത്ത കണ്ണി]