തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന നാഷണൽ ഇൻസ്ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജിയുടെ (എൻ.ഇ.ഐ.എസ്.ടി) പഴയ പേര് റീജിയണൽ റിസർച്ച് ലാബറട്ടറി, തിരുവനന്തപുരം (ആർ.ആർ.എൽ, തിരുവനന്തപുരം) എന്നായിരുന്നു. സി. എസ്. ഐ. ആറിന്റെ കീഴിലുളള ഈ ഗവേഷണസ്ഥാപനത്തിൽ നൂറോളം ശാസ്ത്രജ്ഞരും ഇരുനൂറോളം ഗവേഷണ വിദ്യാർത്ഥികളും ഉണ്ട്. മൌലികവും പ്രായോഗ്യയോഗ്യവുമായ ഗവേഷണ പദ്ധതികളിൽ ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങളുമായി സഹകരിക്കുന്നു.