സ്ഥാപിതം | 10 March 2010 |
---|---|
സ്ഥാനം | ജെർവിസ് സ്ട്രീറ്റ്, ഡബ്ലിൻ 1, അയർലൻഡ് |
നിർദ്ദേശാങ്കം | 53°20′51″N 6°16′00″W / 53.347623°N 6.266632°W |
Type | ലെപ്രേചൗൺ |
Director | ടോം ഓ റാഹിലി |
Public transit access | Jervis Luas stop (Red Line) |
വെബ്‌വിലാസം | leprechaunmuseum |
കഥപറച്ചിലിന്റെ വാമൊഴി പാരമ്പര്യത്തിലൂടെ ഐറിഷ് നാടോടിക്കഥകൾക്കും പുരാണങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയമാണ് നാഷണൽ ലെപ്രേചൗൺ മ്യൂസിയം. 2010 മാർച്ച് 10 മുതൽ അയർലണ്ടിലെ ഡബ്ലിനിലെ ജെർവിസ് സ്ട്രീറ്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ ലെപ്രേചചൗൺ മ്യൂസിയമാണിതെന്ന് അവകാശപ്പെടുന്നു.[1] ഐറിഷ് ടൈംസ് ഇതിനെ "Louvre of leprechauns" എന്നാണ് വിശേഷിപ്പിക്കുന്നത്.[2]
ടോം ഓ റാഹിലി മ്യൂസിയം രൂപകൽപ്പന ചെയ്യുകയും (രണ്ട് ഇറ്റാലിയൻ ഡിസൈനർമാരായ എലീന മിഷേലി, വാൾട്ടർ സിപിയോണി എന്നിവരുടെ സഹകരണത്തോടെ) അതിന്റെ ഡയറക്ടറുമാണ്.[1][2] ഓ'റാഹിലി 2003-ൽ മ്യൂസിയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.[2][3]സന്ദർശകർക്ക് "ലെപ്രേചൗൺ അനുഭവം" നൽകാനും അയർലണ്ടിലെ സമ്പന്നമായ കഥപറച്ചിൽ ചരിത്രത്തിലേക്ക് സന്ദർശകരെ പരിചയപ്പെടുത്താനും രൂപകൽപ്പന ചെയ്ത "കഥ പറയുന്ന" വിനോദസഞ്ചാര കേന്ദ്രമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. [2]
മ്യൂസിയത്തിലെ സന്ദർശകർ വിവിധ മുറികളിൽ ഒരു ടൂർ ഗൈഡിനോടൊപ്പം പിന്തുടരുന്നു. ഓരോമുറികളും സ്റ്റോറികൾക്കും വിവരങ്ങൾക്കുമായി സെറ്റുകളായി പ്രവർത്തിക്കുന്നു.[2]ഒരു ലെപ്രേചൗണിനെ നിർവചിക്കുന്നത് ഉൾപ്പെടെ ലെപ്രേചൗൺ നാടോടിക്കഥകളുടെ അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു.[2]വാൾട്ട് ഡിസ്നിയുടെ അയർലൻഡ് സന്ദർശനം പോലുള്ളവ 1959 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഡാർബി ഓ ഗിൽ ആന്റി ദി ലിറ്റിൽ പീപ്പിൾ സിനിമയിലേക്ക് നയിച്ചതുപോലുള്ള ജനപ്രിയ സംസ്കാരത്തിലെ ലെപ്രേചൗൺ പരാമർശങ്ങളുടെ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. [2] അവിടെ വടക്കൻ അയർലണ്ടിലെ കൗണ്ടി ആൻട്രിമിലെ ജയന്റ്സ് കോസ്‌വേയുടെ തടിയിലുള്ള പകർപ്പ് ചിത്രം, സന്ദർശകന്റെ വലുപ്പം ചെറുതാകുകയും ഫർണിച്ചർ പോലുള്ള ഇനങ്ങൾ അസാധാരണമാംവിധം വലുതായിത്തീരുന്ന ഒരു മുറി തുടങ്ങി ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നിറഞ്ഞ ഒരു തുരങ്കവുമുണ്ട്. [1][2][3]
പ്യൂക്ക, ഫെയറികൾ, ബാൻഷീ തുടങ്ങിയ മറ്റ് ജീവികളെക്കുറിച്ചുള്ള പരാമർശങ്ങൾ ടൂറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2] ടൂറിന്റെ അവസാനം സന്ദർശകർ സുവനീറുകളും ചരക്കുകളും വാങ്ങാൻ കഴിയുന്ന ഒരു കടയിൽ എത്തുന്നു.[2]