നാൻസി ലിങ്കൺ | |
---|---|
ജനനം | നാൻസി ഹാങ്ക്സ് February 5, 1784 |
മരണം | ഒക്ടോബർ 5, 1818 | (പ്രായം 34)
മരണകാരണം | മിൽക് സിക്ക്നെസ് |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | അബ്രഹാം ലിങ്കന്റെ അമ്മ |
ജീവിതപങ്കാളി | |
കുട്ടികൾ | അബ്രഹാം ലിങ്കൺ സാറാ ലിങ്കൺ ഗ്രിഗ്സ്ബി തോമസ് ലിങ്കൺ ജൂനിയർ. |
മാതാപിതാക്കൾ | ലൂസി ഹാങ്ക്സ് ടോം ഹാങ്ക്സ് |
ബന്ധുക്കൾ | ജോസഫ് ഹാങ്ക്സ് (മുത്തച്ഛൻ) ജോൺ ഹാങ്ക്സ് (കസിൻ) കാമിൽ കോസ്ബി (distant cousin) |
യുഎസ് പ്രസിഡന്റ് അബ്രഹാം ലിങ്കന്റെ അമ്മയായിരുന്നു നാൻസി ഹാങ്ക്സ് ലിങ്കൺ (ഫെബ്രുവരി 5, 1784 - ഒക്ടോബർ 5, 1818). തോമസ് ലിങ്കനുമായുള്ള അവരുടെ വിവാഹശേഷം സാറ എന്ന മകളും തോമസ് ജൂനിയറും ജനിച്ചു. നാൻസിയും തോമസും വിവാഹിതരായി 10 വർഷത്തിനുശേഷം കുടുംബം 1816-ൽ കെന്റക്കിയിൽ നിന്ന് ഇൻഡ്യാനയിലെ പെറി കൗണ്ടിയിലേക്ക് താമസം മാറ്റി. അബ്രഹാമിന് ഒൻപത് വയസ്സുള്ളപ്പോൾ സ്പെൻസർ കൗണ്ടിയിലെ ലിറ്റിൽ പിജിയൻ ക്രീക്ക് കമ്മ്യൂണിറ്റിയിൽ മിൽക് സിക്ക്നെസ് അല്ലെങ്കിൽ ക്ഷയം മൂലം നാൻസി ലിങ്കൺ മരിച്ചു.
അക്കാലത്ത് വിർജീനിയയിലെ ഹാംഷെയർ കൗണ്ടിയിലെ ഭാഗത്തായിരുന്നു ലൂസി ഹാങ്ക്സിന്റെ മകളായി നാൻസി ഹാങ്ക്സ് ലിങ്കൺ ജനിച്ചത്. ഇതേ സ്ഥാനം ഇന്ന്, വെസ്റ്റ് വിർജീനിയയിലെ മിനറൽ കൗണ്ടിയിലെ അന്ത്യോക്യയിലാണ്.[1][2] ജനിച്ച് വർഷങ്ങൾക്ക് ശേഷം, അബ്രഹാം ലിങ്കന്റെ നിയമ പങ്കാളിയായ വില്യം ഹെർഡൺ തന്റെ മാതൃപിതാവ് “നന്നായി കൃഷിചെയ്യുന്ന വിർജീനിയ കർഷകനോ തോട്ടക്കാരനോ” ആണെന്ന് ലിങ്കൺ തന്നോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.[3]"ലൈഫ് ഓഫ് എബ്രഹാം ലിങ്കൺ " എന്ന പുസ്തകത്തിൽ വില്യം ഇ. ബാർട്ടനും "100 എസെൻഷ്യൽ ലിങ്കൺ ബുക്ക്സ്" എന്ന പുസ്തകത്തിൽ മൈക്കൽ ബുർഖിമറും പറയുന്നതനുസരിച്ച്, നാൻസി മിക്കവാറും ജനിച്ചത് നിയമാനുസൃതമല്ലായിരിക്കാം. ഈ വസ്തുത കാരണം അബ്രഹാം സ്പാരോ കുടുംബത്തിലെ നിയമാനുസൃത അംഗമാണെന്ന് വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഹാങ്‌സിന്റെ കുടുംബം കഥകൾ സൃഷ്ടിച്ചു.[4]
നാൻസി ഹാങ്ക്സ് ലിങ്കന്റെ മുത്തശ്ശി ആൻ, മുത്തച്ഛൻ ജോസഫ് ഹാങ്ക്സ് എന്നിവരാണെന്നും 9 വയസ്സുള്ളപ്പോൾ മുത്തച്ഛൻ മരിക്കുന്നതുവരെ അവർ അവളെ ശൈശവാവസ്ഥയിൽ നിന്ന് വളർത്തിയെന്നും വിശ്വസിക്കപ്പെടുന്നു.[5][6]നാൻസിയുടെ ജനനസമയത്ത്, ജോസഫും ഭാര്യയും മക്കളുമെല്ലാം വിർജീനിയയിലെ ഹാംഷെയർ കൗണ്ടിയിലെ പാറ്റേഴ്‌സൺ ക്രീക്കിന് സമീപം 108 ഏക്കറിലാണ് താമസിച്ചിരുന്നത്. 1784 മാർച്ചിൽ, ജോസഫ് ഹാങ്ക്സ് ഒരു മോർട്ട്ഗേജ് വഴി സ്വത്ത് വിറ്റ് ഭാര്യയെയും 8 മക്കളെയും ഇളയമകളായ നാൻസിയെയും കെന്റക്കിയിലേക്ക് മാറ്റി.[7][8]
1793-ൽ ഗോത്രപിതാവായ ജോസഫിന്റെ മരണം വരെ കെന്റക്കിയിലെ നെൽസൺ കൗണ്ടിയിലെ റോളിംഗ് ഫോർക്ക് എന്ന വാസസ്ഥലത്ത് പോറ്റിംഗേഴ്സ് ക്രീക്കിനടുത്തുള്ള സ്ഥലത്ത് ഈ കുടുംബം താമസിച്ചിരുന്നു. നാൻസിയുടെ മുത്തശ്ശി, നാൻസി എന്ന പൊതു വിളിപ്പേരിനേക്കാൾ ആൻ എന്ന കൂടുതൽ ഔപചാരിക നാമത്തിൽ വിളിക്കപ്പെട്ടു. അവർ വിർജീനിയയിലെ പഴയ ഫാർൺഹാം ഇടവകയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ആ സമയത്ത്, നാൻസി ലൂസി ഹാങ്ക്സ് സ്പാരോ ആയ അമ്മയോടൊപ്പം താമസിക്കാൻ പോയി.[9]ലൂസി രണ്ടോ മൂന്നോ വർഷം മുമ്പ് കെന്റക്കിയിലെ ഹരോഡ്‌സ്ബർഗിൽ ഹെൻറി സ്പാരോയെ വിവാഹം കഴിച്ചിരുന്നു.[6][10][11][12][13][14][15]
ലൂസിയുടെ സഹോദരി എലിസബത്ത് ഹാങ്ക്സ് 1796-ൽ കെന്റക്കിയിലെ മെർസൽ കൗണ്ടിയിൽ ഹെൻറി സ്പാരോയുടെ സഹോദരൻ തോമസിനെ വിവാഹം കഴിച്ചതിനുശേഷം, നാൻസി ആ ദമ്പതികൾക്കൊപ്പം താമസിക്കാൻ പോയി. അവരെ "അമ്മയും അച്ഛനും" എന്ന് വിളിച്ചു. അവളെ നാൻസി സ്പാരോ[6][10][12][13][14][15]എന്ന് വിളിക്കുകയും "ബുദ്ധിമതിയും, കടുത്ത മതവിശ്വാസിയും, ദയയുള്ളവളും സ്നേഹമുള്ളവളും" ആയും വിശേഷിപ്പിക്കുന്നു. ലൂസിയുടെ സഹോദരി നാൻസി ഹാങ്ക്സ് 1799-ൽ ഒരു അവിഹിത മകൻ നാൻസി ഹാങ്ക്സ് ലിങ്കന്റെ കസിൻ ആയ ഡെന്നിസ് ഫ്രണ്ട് ഹാങ്ക്സിനെ പ്രസവിച്ചു. കുഞ്ഞിനെ എലിസബത്തും തോമസ് സ്പാരോയും വളർത്തി. [16]
എലിസബത്തിന്റെയും തോമസ് സ്പാരോയുടെയും വീട്ടിൽ, ധാന്യങ്ങൾ കൃഷിചെയ്യാനും തയ്യൽ വിദ്യയും കരകൗശല വസ്തുക്കളുടെ നിർമ്മാണം തുടങ്ങി കുടുംബത്തെ പോറ്റാൻ ഒരു സ്ത്രീക്ക് ആവശ്യമായ കഴിവുകളും നാൻസി പഠിച്ചിരുന്നു. അവൾ ബൈബിൾ വായിക്കാൻ പഠിക്കുകയും ഒരു മികച്ച തയ്യൽക്കാരിയാവുകയും ചെയ്തു. വിവാഹത്തിന് മുമ്പ് റിച്ചാർഡ് ബെറിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു.[17]
ഹെൻറി സ്പാരോയുമായുള്ള ലൂസിയുടെ വിവാഹം 8 കുട്ടികളെ ജനിപ്പിച്ചു. ലൂസിക്ക് ഒരു “നല്ല ക്രിസ്ത്യൻ സ്ത്രീ” എന്ന ഖ്യാതി ലഭിച്ചു. അതിൽ രണ്ട് ആൺമക്കൾ ആഭ്യന്തരയുദ്ധകാലത്ത് യൂണിയനോട് വിശ്വസ്തരായിരുന്ന പ്രസംഗകരായിരുന്നു.[5][13]
{{cite book}}
: ISBN / Date incompatibility (help)
{{cite book}}
: |author=
has generic name (help)CS1 maint: multiple names: authors list (link)