വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Nikki Pradhan |
പൗരത്വം | ഇന്ത്യൻ |
Sport | |
രാജ്യം | ഇന്ത്യ |
കായികമേഖല | Hockey |
ക്ലബ് | ഝാർഖണ്ഡ്, ഇന്ത്യൻ റെയിൽവേ[1] |
ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീമിലെ ഒരു കളിക്കാരിയാണ് നിക്കി പ്രധാൻ. ഝാർഖണ്ഡിൽ നിന്നുള്ള ആദ്യ വനിതാ ഹോക്കി കളിക്കാരി കൂടിയാണ് ഇവർ.
ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലെ മുർത്തു ബ്ലോക്കിലുള്ള ഹേഷൽ ഗ്രാമത്തിൽ സോമ പ്രധാൻ - ജിതൻ ദേവി ദമ്പതികളുടെ മകളായി 1993 ഡിസംബർ എട്ടിന് ജനിച്ചു. റാഞ്ചിയിലെ ബരിയാതു ഗേൾസ് ഹോക്കി സെന്ററിലാണ് പരിശീലനം നേടിയത്.[2] 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിനുള്ള വനിതാ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു ഇവർ.[3][4]
ബാങ്കോക്കിൽ നടന്ന അണ്ടർ 17 ഏഷ്യാ കപ്പിലാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആ മൽസരത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി.[5]
2015ലെ അണ്ടർ 21 ഏഷ്യാ കപ്പിലും ഇന്ത്യൻ വനിതാ ടീം അംഗമായിരുന്നു. പരിക്കിനെ തുടർന്ന് കളിക്കാനിറങ്ങിയില്ല. മൽസരത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി.
2012ലെ അണ്ടർ 21 വിഭാഗം ഏഷ്യാ കപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ഝാർഖണ്ഡ് വനിതയാണ് നിക്കി പ്രധാൻ.[6]