നോവാവാക്സ് വാക്സിൻ വികസനത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും വാക്സിനോളജിസ്റ്റുമാണ് നിത പട്ടേൽ (ജനനം: 1965). നോവാവാക്സ് കോവിഡ് -19 വാക്സിൻ വികസനത്തിന് മേൽനോട്ടം വഹിച്ചു.
ഗുജറാത്തിലെ കാർഷിക ഗ്രാമമായ സോജിത്രയിലാണ് പട്ടേൽ ജനിച്ചത്. അവർക്ക് നാലു വയസ്സുള്ളപ്പോൾ അവരുടെ പിതാവിന് ക്ഷയരോഗം പിടിപെട്ടു മരണത്തോട് അടുത്തു.[1] ഈ അനുഭവം പട്ടേലിനെ ഒരു ഫിസിഷ്യനാകാനും ക്ഷയരോഗത്തിന് പരിഹാരം കണ്ടെത്താനും പ്രേരിപ്പിച്ചു. [2] പട്ടേൽ സർദാർ പട്ടേൽ സർവകലാശാലയിൽ പഠിക്കുകയും നിരവധി സ്കോളർഷിപ്പുകൾ നേടുകയും ചെയ്തു.
ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പട്ടേൽ മേരിലാൻഡിലെ ഗെയ്തർസ്ബർഗിലേക്ക് മാറി. അവിടെ ക്ഷയരോഗം, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, ലൈം രോഗം എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ നിർമ്മിക്കാൻ നീരീക്ഷിക്കുന്ന മെഡിഇമ്യൂൺ എന്ന കമ്പനിയിൽ ജോലി ചെയ്തു. [2] മെഡി ഇമ്മ്യൂൺ ടീമിലെ പതിനാറാമത്തെ അംഗമായിരുന്നു അവർ.[3]പിന്നീട് കമ്പനി അസ്ട്രാസെനെക്ക ഏറ്റെടുത്തു.[3]
2015 ൽ, മേരിലാൻഡിലെ ബയോടെക്നോളജി സ്റ്റാർട്ടപ്പായ നോവാവാക്സിൽ ചേരാൻ പട്ടേൽ ആസ്ട്രാസെനെക്കയിൽ നിന്നു വിട്ടു. അവരുടെ ഗവേഷണം ആന്റിബോഡി കണ്ടെത്തലും വാക്സിൻ വികസനവും ആണ്. [4]നോവവാക്സ് കോവിഡ് -19 വാക്സിൻ വികസനത്തിന് മേൽനോട്ടം വഹിക്കുകയും അവർ ഒരു വനിതാ ടീമിനെ നയിക്കുകയും ചെയ്തു.[4][5][6][7]2020 ഫെബ്രുവരിയിൽ പട്ടേലിന് SARS-CoV-2 സ്പൈക്ക് പ്രോട്ടീൻ ലഭിച്ച ശേഷം പ്രോട്ടീന്റെ ഇരുപതിലധികം വകഭേദങ്ങൾ രൂപകൽപ്പന ചെയ്യുകയും ചെയ്തു. [3]ആന്റിബോഡികൾ പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന സ്ഥാനങ്ങൾ തിരിച്ചറിയുന്നതും ഉൽപാദന പ്ലാന്റിൽ സ്പൈക്ക് സ്ഥിരത പുലർത്തുന്നുണ്ടോയെന്നുള്ള പരിശോധനകൾ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. [3]പട്ടേൽ വികസിപ്പിച്ചെടുത്ത വാക്സിനുകൾ നോവാവാക്സ് നിർമ്മിക്കാൻ പുനസ്സംയോജക ഡിഎൻഎ ഉപയോഗിക്കുന്നു. [8] വാക്സിൻ വികസിപ്പിക്കുന്നതിന് പതിനെട്ട് മണിക്കൂർ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാൽ തളർന്നില്ലെന്നും സയൻസ് മാഗസിന് നൽകിയ അഭിമുഖത്തിൽ പട്ടേൽ പറയുകയുണ്ടായി.[9] ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിന് 1.6 ബില്യൺ ഡോളറിന്റെ കരാർ അവർക്ക് ലഭിച്ചു. [10] 2021 ൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഉന്നത പരീക്ഷണങ്ങളിൽ വാക്സിൻ 89% ഫലപ്രദമാണെന്ന് കാണിച്ചിരുന്നു. [11][12]
Cheryl Keech; Gary Albert; Iksung Cho; Andreana Robertson; Patricia Reed; Susan Neal; Joyce S Plested; Mingzhu Zhu; Shane Cloney-Clark; Haixia Zhou; Gale Smith; നിത പട്ടേൽ; Matthew B Frieman; Robert E Haupt; James Logue; Marisa McGrath; Stuart Weston; Pedro A Piedra; Chinar Desai; Kathleen Callahan; Maggie Lewis; Patricia Price-Abbott; Neil Formica; Vivek Shinde; Louis Fries; Jason D Lickliter; Paul Griffin; Bethanie Wilkinson; Gregory M Glenn (2 സെപ്റ്റംബർ 2020), "Phase 1-2 Trial of a SARS-CoV-2 Recombinant Spike Protein Nanoparticle Vaccine", The New England Journal of Medicine, doi:10.1056/NEJMOA2026920, PMID32877576, WikidataQ98902656
Bryce D Smith; Rebecca L Morgan; Geoff A Beckett; Yngve Falck-Ytter; Deborah Holtzman; Chong-Gee Teo; Amy Jewett; Brittney Baack; David B Rein; Nita Patel; Miriam Alter; Anthony Yartel; John W Ward; സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (1 ഓഗസ്റ്റ് 2012), "Recommendations for the identification of chronic hepatitis C virus infection among persons born during 1945-1965", Morbidity and Mortality Weekly Report: Recommendations and Reports, 61 (RR-4): 1–32, PMID22895429, WikidataQ34294185
William F. Dall'Acqua; Robert M Woods; E. Sally Ward; Susan R Palaszynski; നിത പട്ടേൽ; Yambasu A Brewah; Herren Wu; Peter A Kiener; Solomon Langermann (1 നവംബർ 2002), "Increasing the affinity of a human IgG1 for the neonatal Fc receptor: biological consequences", Journal of Immunology, 169 (9): 5171–5180, doi:10.4049/JIMMUNOL.169.9.5171, PMID12391234{{citation}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link), WikidataQ33184928
↑Millennialmatriarchs, ~ (2020-04-28). "Women and the Vaccine". Millennial Matriarchs (in ഇംഗ്ലീഷ്). Retrieved 2021-04-06. {{cite web}}: |first= has numeric name (help)