നിന ദാവുലുറി | |
---|---|
![]() Davuluri at the White House Forum on Minorities in Energy, November 2013 | |
ജനനം | സൈറാക്കസ് , ന്യൂയോർക്ക്, യു.എസ് | ഏപ്രിൽ 20, 1989
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ (B.S. in Brain Behavior and Cognitive Science, 2011) (സെന്റ്. ജോസഫ് , മിഷിഗൺ) |
തൊഴിൽ(s) | പ്രസംഗക, അഭിഭാഷിക |
അറിയപ്പെടുന്നത് | ആദ്യ ഇന്ത്യൻ-അമേരിക്കൻ മിസ് അമേരിക്ക ,മിസ് ന്യൂയോർക്ക് |
സ്ഥാനപ്പേര് | മിസ് അമേരിക്ക 2014 മിസ് ന്യൂയോർക്ക് 2013 മിസ് സൈറാക്കസ് 2013 സെക്കൻഡ്-റണ്ണർ- അപ്, മിസ് ന്യൂയോർക്ക് 2012 മിസ് ഗ്രേറ്റർ റോചെസ്റ്റർ 2012 ഫസ്റ്റ് റണ്ണർ- അപ്, മിസ് അമേരിക്കാസ് ഔട്ട്സ്റ്റാൻഡിംഗ് ടീൻ 2007 മിസ് അമേരിക്കാസ് ഔട്ട്സ്റ്റാൻഡിംഗ് ടീൻ സ്റ്റേറ്റ് പഗീയന്ററ്സ്#മിഷിഗൺ |
കാലാവധി | സെപ്തംബർ15, 2013 - സെപ്തംബർ14, 2014 |
മുൻഗാമി | മല്ലോറി ഹാഗൻ |
പിൻഗാമി | കിറ കസൻറ്റ്സേവ് |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ പൊതു പ്രസംഗകയും അഭിഭാഷകയുമാണ് നിന ദാവുലുറി (ജനനം ഏപ്രിൽ 20, 1989). അമേരിക്കയിലെ സീ ടിവിയിൽ മേയ്ഡ് ഇൻ അമേരിക്ക എന്ന റിയാലിറ്റി ഷോ നടത്തിവരുന്നു[1][2]2014-ൽ നീന മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മിസ് അമേരിക്കയായി തെരഞ്ഞെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ—അമേരിക്കൻ വനിതയും രണ്ടാമത്തെ ഏഷ്യൻ-അമേരിക്കൻ വനിതയുമാണ് ദാവുലുറി[2]
മിസ് അമേരിക്ക എന്ന അവളുടെ വിജയം സമൂഹ മാധ്യമങ്ങളിൽ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ സംസാരിക്കാൻ അവൾക്ക് പ്രേരണ നൽകി. ദാവുലുറി അഭിഭാഷകയായും, പ്രസംഗകയായും യുണൈറ്റഡ് സ്റ്റേറ്റ്സിലും ഇന്ത്യയിലും ഉടനീളം സഞ്ചരിക്കുകയും വൈവിധ്യം, ലിംഗ സമത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ സ്റ്റെം (STEM) എഡ്യൂക്കേഷനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു.
1989 ഏപ്രിൽ 20 ന് ന്യൂയോർക്കിലെ സൈറാക്കസിൽ ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തിലെ തെലുങ്ക് സംസാരിക്കുന്ന ഹിന്ദു മാതാപിതാക്കളായ ഇൻഫേർമേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ഷീലാ ദാവുലുറിയുടെയും ഗൈനക്കോളജിസ്റ്റായ കോട്ടേശ്വരായ ചൗധരി ദാവുലുറിയുടെയും മകളായി ജനിച്ചു. അവളുടെ മൂത്തസഹോദരി മീന ദാവുലുറി വൈദ്യശാസ്ത്രത്തിലും പൊതുആരോഗ്യമേഖലയിലും മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്.[3][4][5][6] ദാവുലുറിയ്ക്ക് 6 ആഴ്ച പ്രായമുള്ളപ്പോൾ അവളുടെ അമ്മുമ്മയോടും അമ്മായിയോടൊപ്പം വിജയവാഡയിലാണ് വളർന്നത്. രണ്ടര വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ അവളെ യുണൈറ്റഡ് സ്റ്റേറ്റ്സിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. ഓരോ വേനലവധിക്കാലത്തും ഭാരതീയ നൃത്തം അഭ്യസിക്കാനെത്തിയിരുന്നു.[7] അവൾക്ക് തെലുങ്ക് ഭാഷയും നന്നായി വഴങ്ങിയിരുന്നു.[8]
ദാവുലുറിയ്ക്ക് 4 വയസ്സുള്ളപ്പോൾ ഒക്‌ലഹോമയിലേയ്ക്ക് മാറുകയുണ്ടായി. 10 വയസ്സുവരെ അവിടെയായിരുന്നു. അടുത്ത് സെന്റ്. ജോസഫ് , മിഷിഗണിലേയ്ക്ക് മാറുകയുണ്ടായി. [9][10] വർഷങ്ങൾക്കുശേഷം 2015-ൽ വൈറ്റ് ഹൗസ് ഇനിഷ്യേറ്റീവ് ഓൺ ഏഷ്യൻ അമേരിക്കൻസ് ആൻഡ് പസഫിക് ഐലാൻഡേഴ്സ് മത്സര ഇനത്തിൽ 9/11 മാർക്ക് നേടിയത് അവളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. അവൾ സെവൺത് ഗ്രേഡിലായിരിക്കുമ്പോൾ കൂടുതലും യാഥാസ്ഥിതികരായ ക്രിസ്ത്യാനികൾ താമസിച്ചിരുന്ന ബ്ളോക്കിൽ നിന്ന് അവരെ മടക്കിവിളിക്കുകയുണ്ടായി. അവിടെയുണ്ടായിരുന്ന വർണ്ണവിവേചന പ്രശ്നങ്ങൾക്കിടയിൽ അവിടെ താമസിച്ചിരുന്ന ആ ഇന്ത്യൻ കുടുംബത്തെ ഇന്ത്യൻ ഭീകരപ്രവർത്തകരായ കുടുംബമാണെന്ന് കരുതി കൂട്ടത്തിൽ അവളുടെ വീടും നശിപ്പിക്കപ്പെടുകയുണ്ടായി.[10] ജീവിതത്തിൽ ഈ കാലഘട്ടത്തിൽ നേരിടേണ്ടിവന്ന സാഹചര്യമാണ് മിസ് അമേരിക്കൻ പ്ലാറ്റ്ഫോമിലെത്താൻ അവൾക്ക് പ്രേരണയായി തീർന്നത്. [10]
കുട്ടിയായിരിക്കുമ്പോൾ തന്നെ ദാവുലുറി ബാലെയും, ജാസ് ഡാൻസും അഭ്യസിച്ചിരുന്നു. സെന്റ്. ജോസഫ് ഹൈസ്ക്കൂളിലെ മാർച്ചിംഗ് ബാൻഡിലും, സയൻസ് ഒളിംപെയ്ഡ് ടീമിലും, ടെന്നീസിലും പങ്കെടുത്തിരുന്നു. [7] 2007-ൽ സെന്റ്. ജോസഫ്-ൽ നിന്ന് ബിരുദമെടുക്കുകയും ആ വർഷം തന്നെ അവളുടെ മാതാപിതാക്കൾ ന്യൂയോർക്കിലെ ഫയറ്റ്വില്ലെയിലേയ്ക്ക് മാറുകയും ചെയ്തു. [9][11] സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ പഠനം തുടങ്ങുന്നതിനുവേണ്ടി മിഷിഗണിൽ താമസിക്കാൻ തെരഞ്ഞെടുക്കുകയും തുടർന്നുള്ള പഠനം മിഷിഗൺ യൂണിവേഴ്സിറ്റിയിലേയ്ക്ക് മാറുകയും ചെയ്തു. അവിടെ നിന്നവൾക്ക് മിഷിഗൺ മെറിറ്റും, നാഷണൽ ഓണർ സൊസൈറ്റി അവാർഡും ലഭിക്കുകയുണ്ടായി. [12][13]
2011-ൽ ബ്രെയിൻ ബിഹേവിയർ ആൻഡ് കോഗ്നിറ്റിവ് സയൻസിൽ ദാവുലുറി ബിരുദമെടുക്കുകയുണ്ടായി.[4][7][12][14] അവളുടെ കുടുംബം ന്യൂയോർക്കിലേയ്ക്ക് മാറുകയും ദാവുലുറി ലി മോയിൻ കോളേജിൽ നിന്നും 9 പ്രി-മെഡ് കോഴ്സസ് പഠിക്കുകയും ചെയ്തു. മിസ് അമേരിക്ക കാലാവധി തീരുന്നതുവരെ മെഡിക്കൽ സ്ക്കൂളിലേയ്ക്ക് അപേക്ഷിക്കുന്നില്ലയെന്ന് അവൾ പറയുകയുണ്ടായി.[15][16]
ദാവുലുറിയ്ക്ക് 16 വയസ്സുള്ളപ്പോൾ അവളുടെ സഹോദരി മീന മിസ് സെന്റ്. ജോസഫ് ആയതിനെ തുടർന്ന് അവൾക്കും സൗന്ദര്യമത്സരങ്ങളിൽ താല്പര്യം തോന്നി തുടങ്ങിയിരുന്നു.[17]വളരെ ചെറുപ്പത്തിൽ തന്നെയവൾ സാധാരണ മത്സരങ്ങളിൽ പങ്കെടുക്കുകയും തുടർന്ന് മിഷിഗണിലെ മിസ് അമേരിക്കാസ് ടീൻ ഡിവിഷനിൽ പങ്കെടുക്കുകയും ചെയ്തു. ഇതിലൂടെ കോളേജിനുള്ള സ്കോളർഷിപ്പ് പണം സമ്പാദിക്കാൻ കഴിയുമെന്ന് അവൾ മനസ്സിലാക്കി. അവളുടെ ബിരുദ വിദ്യാഭ്യാസത്തിന് പകരം, ദാവുലുറി 2005- ൽ മിസ് സൗത്ത് വെസ്റ്റ് മിഷിഗന്റെ ഔട്ട്സ്റ്റാൻറിംഗ് ടീൻ മത്സരത്തിലും 2006- ൽ മിസ് മിഷിഗണിന്റെ ഔട്ട്സ്റ്റാൻറിംഗ് ടീൻ മത്സരത്തിൽ വിജയിക്കുകയും മിസ് അമേരിക്കയുടെ മികച്ച ടീൻ ഷോയിലെ ആദ്യ റണ്ണർഅപ്പ് നേടുകയും ചെയ്തു. ഏകദേശം 25,000 ഡോളർ സ്കോളർഷിപ്പ് പണം നേടിയതിനു ശേഷം, അവൾ ഏതാനും വർഷത്തേക്ക് മത്സരം മതിയാക്കുകയും തുടർന്ന് പഠനത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. [9][18]
മിഷിഗൺ സർവകലാശാലയിൽ നിന്ന് ബിരുദപഠനത്തിനു ശേഷം, ദാവുലുറി വീണ്ടും ബിരുദ പഠനത്തിനുള്ള ഫണ്ടിലേക്ക് മത്സരിച്ച് മടങ്ങി. 2012 ൽ ന്യൂയോർക്ക് സ്വദേശിയായി മിസ് ഗ്രേറ്റർ റോച്ചസ്റ്റർ പദവി നേടുകയും തുടർന്ന് മിസ് ന്യൂയോർക്ക് മത്സരത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.[19][20][21] ദാവുലുറി അടുത്ത വർഷം വീണ്ടും ശ്രമിക്കുകയും മിസ് സൈറാക്കസ് ആകുകയും തുടർന്ന് 2013-ൽ മിസ്സ് ന്യൂയോർക്ക് കിരീടം അവൾ നേടുകയും ചെയ്തു.[22]മിസ് ന്യൂയോർക്ക് കിരീടം നേടിയതിനുശേഷം അവളുടെ ഹോട്ടൽ മുറിയിൽ ഒരു പാർട്ടി നടത്തിയിരുന്നു. അവിടെയുള്ള അടുത്ത മുറിയിൽ മുൻ മിസ് ന്യൂയോർക്ക് മല്ലറി ഹാഗനുമായി അഭിപ്രായ വ്യത്യാസമുണ്ടായതായി കേട്ടു കേൾവി പരന്നു. (പിന്നീട് 2013-ൽ മല്ലറി ഹാഗൻ മിസ് അമേരിക്ക ആയി) "മല്ലറിയും ഞാനും നല്ല സുഹൃത്തുക്കളാണ്" എന്ന് പിന്നീട് ദാവുലുറി പറയുകയുണ്ടായി.[23][24]ഞങ്ങളുടെ തർക്കം ബുലിമിയയെക്കുറിച്ചായിരുന്നുവെന്ന് പിന്നീട് ദാവുലുറി വിശദീകരിക്കുകയുണ്ടായി.[25][26]
2013 സെപ്റ്റംബർ 15 മുതൽ 2014 സെപ്റ്റംബർ 14 വരെ മിസ് അമേരിക്ക മത്സരത്തിൽ വിജയിയായ ആദ്യ ഇന്ത്യൻ- അമേരിക്കൻ വനിതയായിരുന്നു ദാവുലുറി.[27][28][29] ഈ രീതിയിൽ, മുൻ മിസ് സൈറാകുസ് / മിസ് ന്യൂയോർക്കിലെ കാലിഫോർണിയയിലെ വാനസ്സ വില്യംസ് (1984-ലെ മിസ് അമേരിക്ക) ആയിരുന്നു. ദാവുലുറി ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വിജയിയും മിസ് അമേരിക്ക കിരീടം നേടുന്ന രണ്ടാമത്തെ ഏഷ്യൻ- അമേരിക്കൻ മത്സരക്കാരിയും കൂടിയാണ്. (2001- ൽ ഫിലിപ്പിനോ അമേരിക്കൻ ആംഗല പേറസ് ബരാക്വോയോ ആയിരുന്നു ആദ്യത്തേത്).[30] എൻപിആറിന്റെ മൈക്കിൾ മാർട്ടിൻ ദാവുലുറിയുടെ വിജയത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു: "അഞ്ച് ഏഷ്യൻ അമേരിക്കക്കാർ കിരീടത്തിനായി മത്സരിച്ചു. മത്സരചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം ആയിരുന്നു ഇത്. നിങ്ങളിൽ രണ്ടുപേർ ഫൈനലിലെത്തിയിരുന്നു. തുടക്കം മുതൽ തന്നെ വെളുത്ത വംശജരോടൊത്തുള്ള നല്ല ആരോഗ്യകരമായ മത്സരം ആയിരുന്നു."[31][32]
{{cite web}}
: Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Unknown parameter |deadurl=
ignored (|url-status=
suggested) (help)
{{cite web}}
: Italic or bold markup not allowed in: |publisher=
(help)