നിന സിബൽ | |
---|---|
പ്രമാണം:Nina Sibal.png | |
ജനനം | 1948 Pune |
മരണം | 2000 |
തൊഴിൽ | ഇന്ത്യൻ ഫോറിൻ സർവീസ് |
ദേശീയത | ഇന്ത്യൻ |
പഠിച്ച വിദ്യാലയം | ദില്ലി സർവകലാശാല |
Genres | ചെറുകഥ, നോവൽ |
പങ്കാളി | കപിൽ സിബൽ |
ഇന്ത്യൻ നയതന്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന നിന സിബൽ (1948 - 2000) പുരസ്കാരം നേടിയ യാത്ര എന്ന നോവലിലൂടെയും മറ്റ് ഇംഗ്ലീഷ് ഭാഷ ഫിക്ഷൻ കഥകളിലൂടെയും ഇന്ത്യൻ വിദേശകാര്യ സർവീസിലെ പ്രവർത്തനങ്ങളിലൂടെയും ആണ് കൂടുതലും അറിയപ്പെടുന്നത്.
പിതാവ് ഒരു ഇന്ത്യനും അമ്മ ഗ്രീക്കുകാരിയുമായിരുന്നു.[1] പൂനെയിലാണ്[2] നിന ജനിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ (മിറാൻഡ ഹൗസിൽ) എം.എ ബിരുദാനന്തര ബിരുദപഠനത്തിനു ശേഷം മൂന്നു വർഷം അവിടെ അദ്ധ്യാപികയായി. അവർ നിയമത്തിൽ യോഗ്യത നേടുകയും ഫ്രഞ്ച് ഭാഷയും പഠിച്ചു. 1972-ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന സിബൽ ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. "ഇത് ആഴത്തിൽ ഒരു സാംസ്‌കാരിക ആഘാതത്തിനിടയാക്കിയതായി" പിന്നീട് ഇതിനെക്കുറിച്ച് അവർ ഒരു മാധ്യമപ്രവർത്തകനോട് പറയാനിടയായി.[1] മറ്റ് പോസ്റ്റുകളിൽ കെയ്റോയിലും മൂന്നു വർഷം ഇന്ത്യൻ കൌൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെയും ഡപ്യൂട്ടി ഡയറക്റ്ററായിരുന്നു. 1992-ൽ പാരീസിലെ യുനെസ്കോയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി പദവി ലഭിച്ചു. 1995-ൽ ന്യൂയോർക്കിലേക്ക് പോയി. അവിടെ ലെയിസൺ ഓഫീസ് ഡയറക്ടറായി.[3]
നിന സിബൽ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ കപിൽ സിബലിനെ വിവാഹം കഴിച്ചു. അവർക്കു രണ്ടു പുത്രന്മാരും ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനും എഴുത്തുകാരനും ആയ ശശി തരൂറിൻറെ[4] അഭിപ്രായപ്രകാരം അവരുടെ ""അന്തർദേശീയ"" വിവാഹബന്ധം നല്ലരീതിയിൽ തുടർന്നുകൊണ്ടുപോകുകയും ഔദ്യോഗികജീവിതത്തിൽ അവർ ഒന്നിച്ചുമുന്നോട്ടുപോകുകയും ചെയ്തു. 2000 ജൂണിൽ ന്യൂയോർക്കിൽ അവർ സ്തനാർബുദം ബാധിച്ചു മരിച്ചു.[5]നിന സിബൽ മെമ്മോറിയൽ അവാർഡ് അവരുടെ ഭർത്താവ് നിനയുടെപേരിൽ നടപ്പിലാക്കി. ഈ ഫണ്ടുപയോഗിച്ച് ഓൾ ഇന്ത്യ വിമൺസ് എഡ്യൂക്കേഷൻ ഫണ്ട് അസോസിയേഷൻ വർഷംതോറും ഒരു വ്യക്തിക്ക് അവാർഡു നൽകുന്നു. വികലാംഗരെയും പിന്നോക്കാവസ്ഥയിലുമുള്ള കുട്ടികളെ നൂതനമായ രീതികൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനുമായി സംഘടന ഒരു പ്രധാന പങ്കു വഹിക്കുന്നു.[6]
1985-ൽ സിബലിന്റെ കവിത ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരുടെ ചെറുകഥ What a blaze of glory ഏഷ്യാവീക്ക് മാഗസിൻറെ ചെറുകഥ മത്സരത്തിൽ വിജയിച്ചിരുന്നു.[2]പിന്നീട് 1991-ൽ പ്രസിദ്ധീകരിച്ച പ്രൈസ് വിന്നിംഗ് ഏഷ്യൻ ഫിക്ഷൻ എന്ന പേരിൽ ആന്തോളജിയിൽ ഇത് ഉൾപ്പെടുത്തിയിരുന്നു.[7]
1987-ൽ പ്രസിദ്ധീകരിച്ച യാത്ര, ഒരു നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സിഖ് കുടുംബത്തിൻറെ ജീവിതത്തെ എടുത്തു കാണിക്കുന്നു. കാലത്തിനനുസരിച്ചുള്ള അവരുടെ നീക്കങ്ങൾ ശീർഷകത്തിൽ പ്രതിഫലിപ്പിക്കുന്നു. യാത്ര അർത്ഥമാക്കുന്നത് സഞ്ചാരം അല്ലെങ്കിൽ തീർത്ഥയാത്ര എന്നാണ്.[2]വിമർശകർ പുസ്തകത്തിന്റെ മാന്ത്രിക യാഥാർത്ഥ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്, പ്രത്യേകിച്ച് ഒരു കഥാപാത്രത്തിന്റെ തൊലിയുടെ നിറം മാറുന്നതുമായി ബന്ധപ്പെട്ട് സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചിൽഡ്രണുമായി താരതമ്യം ചെയ്യുന്നു.[8]എഴുത്തുകാരൻ തന്റെ കഥയിൽ മിഥ്യാ ഘടകങ്ങൾ ഉപയോഗിക്കുന്നു.[9]ചിപ്കോ പ്രസ്ഥാനം, പഞ്ചാബിന്റെ ചരിത്രം, ബംഗ്ലാദേശിന്റെ ഉത്ഭവം, പിതാവിനെ തെരയുന്ന നായികയും പ്രമേയങ്ങളിൽ ഉൾപ്പെടുന്നു.[10] ഒന്നിലധികം വിഷയങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഈ നോവൽ വിമർശിക്കപ്പെടുന്നത്.[2]എന്നാൽ മൊത്തത്തിൽ അത് പൊതുവേ നല്ല രീതിയിൽ സ്വീകരിച്ചു. 1987-ൽ ലിറ്ററേച്ചർ ഫോർ അൾജിയേഴ്സിൻറെ ഗ്രാൻറ് പ്രിക്സ് നേടുകയും ചെയ്തു[2].
സിബലിന്റെ ചെറുകഥാ സമാഹാരമായ ദ സീക്രട്ട് ലൈഫ് ഓഫ് ഗുജ്ജാർ മാൾ 1991-ൽ ആണ് പ്രസിദ്ധീകരിച്ചത്. കഥകൾ വിവിധ രാജ്യങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. അവയിൽ ചിലത് സാങ്കൽപ്പിക പേരുകളാൽ മറച്ചുവച്ചിട്ടുണ്ട്: ശീതയുദ്ധസമയത്തെ ബൾഗേറിയയിലെ മൾഗറി പ്രതിധ്വനികൾ ഇതിനുദാഹരണമാണ്.[1] ഈ ക്രമീകരണം രാഷ്ട്രീയവും വർണ്ണാഭമായതുമായ പശ്ചാത്തലങ്ങളായിട്ടല്ല ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ കഥാപാത്രങ്ങളുടെ ജീവനും വികാരങ്ങളുമായി ഇഴപിരിഞ്ഞുപോകുന്നു.[1]ടൈറ്റിൽ സ്റ്റോറിയോടൊപ്പം ശേഖരത്തിൽ മറ്റ് ആറ് കഥകളും അടങ്ങിയിരിക്കുന്നു. ബൈ ഹിസ് ഡെത്ത്, സ്വിമ്മിങ്, ദി ഫേസ് ഓഫ് ദാദാറാവു, ഫുർ ബൂട്ട്സ്, സാങ്ച്യൂറി, ദി മാൻ ഹു സീക്സ് എൻലൈറ്റൻമെന്റ്.[11]
1998-ൽ പുറത്തിറങ്ങിയ ദി ഡോഗ്സ് ഓഫ് ജസ്റ്റിസ് എന്ന നോവൽ കശ്മീരിൽ ഒരു സമ്പന്ന മുസ്ലീം പെൺകുട്ടിയുടെ കഥ പറയുന്നു. സിബലിന്റെ മുമ്പത്തെ രണ്ട് പുസ്തകങ്ങളേക്കാൾ ഇത് വളരെ മികച്ച സ്വീകാര്യത നേടിയിരുന്നു. മുൻ കൃതികളുടെ വാഗ്ദാനത്തിന് അനുസൃതമായി പ്രവർത്തിക്കുന്നില്ലെന്ന് ഒരു വിമർശകൻ അഭിപ്രായപ്പെട്ടു.[2]
{{cite web}}
: Check |url=
value (help); Cite has empty unknown parameter: |dead-url=
(help); Missing or empty |title=
(help)