നിനോ ടകെഷേലാഷ്വിലി | |
---|---|
ნინო ტყეშელაშვილი | |
ജനനം | 1874 |
മരണം | 1956 റ്റ്ബിലിസി, ജോർജിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് | (പ്രായം 81–82)
ദേശീയത | ജോർജിയൻ |
തൊഴിൽ | അദ്ധ്യാപിക, എഴുത്തുകാരി, വനിതാ അവകാശ പ്രവർത്തക. |
സജീവ കാലം | 1903-1950s |
നിനോ ടകെഷേലാഷ്വിലി (Georgian: ნინო ტყეშელაშვილი, 1874–1956) ഒരു ജോർജിയൻ അദ്ധ്യാപികയും എഴുത്തുകാരിയും വനിതാ അവകാശ പ്രവർത്തകയുമായിരുന്നു. 1874 ൽ ഒരു ധിഷണാവിലാസമുള്ള കുടുംബത്തിൽ ജനിച്ച അവർ റ്റ്ബിലിസിയിൽ ലഭ്യമായ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് റഷ്യൻ ഭാഷാധ്യാപികയായി ദിദി ജിഖൈഷിയിൽ കുറച്ചുകാലം ജോലി ചെയ്തു. 1903 -ൽ മോസ്കോയിൽ ദന്തചികിത്സ പഠിക്കാൻ പോയ അവർ, അവിടെ 1905 -ലെ റഷ്യൻ വിപ്ലവകാലത്ത് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തോടൊത്ത് പ്രവർത്തിച്ചു. അടുത്ത വർഷം റ്റ്ബിലിസിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, വനിതാ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലേർപ്പെടുന്ന വനിതാ എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അവർ കണ്ടുമുട്ടി. 1906-ൽ ജോർജിയൻ വുമൺ ഫോർ ഈക്വൽ റൈറ്റ്സ് എന്ന പ്രസ്ഥാനത്തിൽ ചേർന്ന നിനോ മൂന്ന് വർഷത്തിന് ശേഷം ഈ സംഘടന ഉപേക്ഷിച്ച് കൊക്കേഷ്യൻ വിമൻസ് സൊസൈറ്റി എന്ന പേരിൽ സമാന ചിന്താഗതിക്കാരോടൊപ്പം ചേർന്ന് ഒരു ഫെമിനിസ്റ്റുകളുടെ പുതിയ കൂട്ടായ്മ സ്ഥാപിച്ചു.