വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Irish |
ജനനം | County Cork, Ireland | 4 ജനുവരി 1994
താമസം | County Cork, Ireland |
Sport | |
കായികയിനം | Para-athletics |
Disability class | F41 |
Event(s) | Discus throw |
ക്ലബ് | Leevale Athletic Club |
നേട്ടങ്ങൾ | |
Personal best(s) | 31.76 m[1] 32.67 m (unofficial)[2] |
നിയാം മക്കാർത്തി (ജനനം: ജനുവരി 4, 1994) ഒരു ഐറിഷ് പാരാലിമ്പിക് ഡിസ്കസ് ത്രോവറാണ്. എഫ് 41 ക്ലാസിഫിക്കേഷനിൽ മത്സരിക്കുന്നു. ഇത് പൊക്കം കുറഞ്ഞ വ്യക്തികൾക്കുള്ള വർഗ്ഗീകരണമാണ്. [2][3]അവരുടെ ക്ലാസിഫിക്കേഷനിൽ 2018 യൂറോപ്യൻ ചാമ്പ്യനാണ് അവർ. 2018 ഓഗസ്റ്റ് വരെ 31.76 മീറ്ററിൽ യൂറോപ്യൻ റെക്കോർഡ് ഉടമയുമാണ്.[1]
2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വെള്ളി നേടുന്നതിനുമുമ്പ് ലോക, യൂറോപ്യൻ മെഡലുകൾ നേടിയ മക്കാർത്തി 2013-ൽ ഡിസ്കസ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി.[4][5][6]
2018 ഓഗസ്റ്റിൽ ബെർലിനിൽ നടന്ന യൂറോപ്യൻ പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മക്കാർത്തി സ്വർണം നേടി, 31.76 മീറ്റർ പുതിയ യൂറോപ്യൻ റെക്കോർഡ് സ്ഥാപിച്ചു.[1][7]
മക്കാർത്തി ഇംഗ്ലണ്ടിലും ഫ്രാൻസിലും താമസിച്ചു. [8]യൂണിവേഴ്സിറ്റി കോളേജ് കോർക്കിലെ ബയോളജിക്കൽ ആൻഡ് കെമിക്കൽ സയൻസസിന്റെ മുൻ വിദ്യാർത്ഥിയാണ്. അവർ സ്കൈ ഡൈവിംഗും പരിശീലിക്കുന്നു.[8][9] അവർക്ക് ഹൃസ്വകായത്വം, ലോർഡോസിസ് [8]എന്നിവ ഉണ്ട്. എഫ് 41 വർഗ്ഗീകരണ ഇവന്റുകളിൽ മത്സരിക്കുന്നു. [8] ഇത് 140 സെന്റിമീറ്ററിൽ താഴെയുള്ള (4 അടി 7 ഇഞ്ച്) ഉയരമുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്.
2018 പാരാ അത്‌ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിലേക്ക് ഐറിഷ് പ്രസ്സുകളോ ടിവി ചാനലുകളോ ഒരു പത്രപ്രവർത്തകരെയും അയച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന് ശേഷം നിയാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ചാമ്പ്യൻഷിപ്പുകൾ സ്വയം കവർ ചെയ്യാൻ തീരുമാനിച്ചു.