നിലയ്ക്കൽ

നിലയ്ക്കൽ

Nilakkal

நிலக்கல்
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
ഭരണസമ്പ്രദായം
 • ഭരണസമിതിപെരുനാട് ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 • ആകെN/A
ഭാഷകൾ
 • ഔദ്യോഗികംമലയാളം
സമയമേഖലUTC+5:30 (IST)
പിൻ
689662
ഏരിയ കോഡ്04735
വാഹന റെജിസ്ട്രേഷൻKL-62, KL-03
Coastline0 കിലോമീറ്റർ (0 മൈ)
അടുത്ത പട്ടണങ്ങൾചിറ്റാർ, ആങ്ങമൂഴി
ലോക്‌സഭാ മണ്ഡലംപത്തനംതിട്ട
കാലാവസ്ഥട്രോപ്പിക്കൽ മൺസൂൺ
അടുത്ത എയർപ്പോർട്ട്കൊച്ചി

നിലയ്ക്കൽ (ചായൽ) പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ചിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. പ്രസിദ്ധ ശബരിമല ക്ഷേത്രം നിലയ്ക്കലിന് 23 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ശബരിമലയിലേക്കുള്ള യാത്രയിലെ ഒരു പ്രധാന ഇടത്താവളം കൂടിയാണ് നിലയ്ക്കൽ. നിബിഢ വനങ്ങളും റബ്ബർ തോട്ടങ്ങളുമാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്.

സ്ഥാനം

[തിരുത്തുക]

മണ്ണാറക്കുളഞി - ചാലക്കയം റൂട്ടിൽ പ്ലാപ്പളളിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ കിഴക്ക് മാറിയാണ് നിലയ്ക്കൽ. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവെെദ്യുത പദ്ധതിയായ ശബരിഗിരി ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ആരാധനാലയങ്ങൾ

[തിരുത്തുക]

നിലയ്ക്കൽ മഹാദേവ ക്ഷേത്രം

[തിരുത്തുക]

തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ്റ കീഴിൽ വരുന്ന നിലയ്ക്കൽ മഹാദേവ ക്ഷേത്രം ധാരാളം ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.പ്രധാന ഹെെവേയിൽ നിന്നും 1 കിലോമീറ്റർ ഉളളിലായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശിവനാണ് പ്രധാന പ്രതിഷ്ഠ.ഒരേ സമയം ഉഗ്രമൂർത്തിയായും മംഗളദായകനായും ഭഗവാൻ വിളങ്ങുന്നു.ദുഷ്ട ശക്തികൾക്കെതിരെ പോരാടാൻ എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ ശിവൻ തൻെറ്റ പുത്രനായ അയ്യപ്പന് പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം.ഭക്തർക്ക് വിരിവെക്കാനും കുളിക്കാനും ഉളള സൗകര്യം ക്ഷേത്രത്തിലുണ്ട്.മൂന്ന് പൂജകളുളള ഈ ക്ഷേത്രത്തിൽ ഉപദേവതകളായി കന്നിമൂല ഗണപതിയും നന്ദിയുമാണുളളത്.ഞായർ, തിങ്കൾ, വെളളി എന്നിവയാണ് ആഴ്ച്ചയിലെ വിശേഷദിവസങ്ങൾ.ദിവസങ്ങൾ.ക്ഷേത്രത്തിനോട് ചേർന്ന് തന്നെ പളളിയറക്കാവ് എന്ന മറ്റൊരു അമ്പലം കൂടിയുണ്ട്.ദേവിയാണ് പ്രധാന പ്രതിഷ്ഠ.

സെൻ്റ് തോമസ് എക്യുമെനിക്കൽ പളളി

[തിരുത്തുക]
നിലയ്ക്കൽ ഓർത്തോഡോക്സ് പളളിയുടെ മുൻഭാഗം

കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭാ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്ന ഒരു എക്യുമെനിക്കൽ ദേവാലയമാണ് സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി. ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്. 1984 ഏപ്രിൽ 8ന് ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹ ഈ സ്ഥലത്ത് എത്തിയിരുന്നതായി ക്രൈസ്തവർ വിശ്വസിക്കുന്നു എങ്കിലും തെളിവുകളില്ല.

ബേസ് ക്യാംപ്

[തിരുത്തുക]

ശബരിമല മാസ്റ്റർ പ്ലാനിൻെറ്റ ഭാഗമായി നിലയ്ക്കലിനെ ഒരു പ്രധാന ഇടത്താവളമാക്കി മാറ്റുക എന്നതായിരുന്നു ദേവസ്വം ബോർഡിൻെറ്റ ലക്ഷ്യം.ഇതിനായി 110 ഹെക്ടർ വനഭൂമി ഗവൺമെൻറ്റ് ദേവസ്വം ബോർഡിന് കെെമാറി.കേരള ഭാർമിങ്ങ് കോർപ്പറേഷൻെറ്റ വകയായിരുന്ന ഈ ഭൂമി പ്രധാനമായും പാർക്കിങ്ങിനാണ് ഉപയോഗിച്ചത്.

പമ്പയിലെ തിരക്ക് ഒഴിവാക്കുവാൻ ഹെവി/മീഡിയം വാഹനങ്ങൾ നിലയ്ക്കലിലാണ് പാർക്ക് ചെയ്യുന്നത്.നിലയ്ക്കലെ പാർക്കിങ്ങ് ഗ്രൗണ്ടുകളിൽ ഒരേ സമയം നാലായിരത്തിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുനന്നതാണ്.പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്ക് സൗകര്യപ്രധമാം വിധം പല ബ്ലോക്കുകളായിയാണ് പാർക്കിങ്ങ് ഒരുക്കിയിരിക്കുന്നത്.സമീപ കാലത്ത് നിലയ്ക്കലെ കുടിവെളള പദ്ധതികളും ശൗചാലയങ്ങളും ദേവസ്വം ബോർഡ് നവീകരിച്ചിരുന്നു.മഹാദേവ ക്ഷേത്രത്തിന് മുമ്പിലായി ഭക്തർക്ക് നടപ്പന്തലും നിർമ്മിച്ചു.ഇങ്ങനെ പലവിധം നവീകരണ പ്രവർത്തനങ്ങൾ നടത്തി നിലയ്ക്കൽ ശബരിമല തീർത്ഥാടനത്തിലെ പ്രധാന ഇടത്താവളമായി മാറി.

അട്ടത്തോട് ട്രെെബൽ കോളനി

[തിരുത്തുക]

നിലയ്ക്കലിന് കിഴക്ക് മാറി ശബരിമല വനത്തിനുളളിൽ ഉളള ആദിവാസി കോളനിയാണ് അട്ടത്തോട്.മലപ്പണ്ടാരം, ഉള്ളടാൻ, അരയൻ വിഭാഗത്തിൽ പെടുന്ന ആദിവാസികളാണിവിടെവ ഏറെയും. പട്ടിണിയുടെയും അസമത്വത്തിൻെറ്റയും നടുവിലാണ് ഇവരുടെ ജീവിതം.നല്ല പാർപ്പിടങ്ങളോ പ്രാധമിക വിദ്യാഭ്യാസമോ പോലും ഇവർക്കില്ല.ഗവൺമെൻറ്റിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ഈ ജനതയുടെ ഏക ആശ്വാസം. ഏകദേശം മുന്നൂറിനുമേൽ ആദിവാസി കുടുംബങ്ങളാണിവിടെ ഉളളത്.2015ൽ ഇവിടെ ആരംഭിച്ച ഗവൺമെൻറ്റ് എൽ.പി സ്കൂൾ ആദിവാസി കുട്ടികൾക്ക് പ്രാധമിക വിദ്യാഭ്യാസം നൽകുന്നു.ഉച്ചകഞ്ഞിക്കുളള ഭണ്ട് കേരള സ്റ്റേറ്റ് ഹ്യുമൻ റെെറ്റസ് കമ്മീഷൻ ചെയർപേഴ്സണായ J.B കോശി അനുവദിച്ചിട്ടുണ്ട്.ഇത് ഇവിടെ പഠിക്കുന്ന 46 ആദിവാസി കുട്ടികൾക്ക് വലിയൊരു അനുഗ്രഹമാണ്.

ഗതാഗതം

[തിരുത്തുക]

ജനസംഖ്യ കുറഞ്ഞ മേഖലയായതുകൊണ്ട് തന്നെ ഗതാഗതം കുറവാണവിടെ.എങ്കിലും മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്.ഈ സമയങ്ങളിൽ K.S.R.T.C ബസ്സുകൾ പമ്പയിൽ നിന്നും നിലയ്ക്കലിലേയ്ക്ക് ചെയിൻ സർവ്വീസ് നടത്താറുണ്ട്.പ്രെെവറ്റ് ബസ്സുകൾ സമീപ സ്ഥലങ്ങളായ ആങ്ങമൂഴി, തുലാപ്പള്ളി മേഖലകളിൽ മാത്രം സർവ്വീസ് നടത്തുന്നു.

ആരോഗ്യം

[തിരുത്തുക]

നിലയ്ക്കലെ ഏക ആശുപത്രി 2014ൽ ഡോ.പ്രസബ് ഈനസ്സിൻെറ്റ നേതൃത്വത്തിൽ തുടങ്ങിയ ഗവൺമെൻറ്റ് പ്രെെമറി ഹെൽത്ത് സെൻറ്ററാണ്.അട്ടത്തോട് മേഖലയിലുളള ആദിവാസി വിഭാഗത്തിന് ഈ ആശുപത്രി വളരെ ഉപയോഗപ്രധമാണ്.

വഴികാട്ടി

[തിരുത്തുക]
  • കോട്ടയത്തു നിന്ന് - പൊൻകുന്നം - എരുമേലി - മുക്കൂട്ടുതറ - പമ്പാവാലി - ആലപ്പാട്ട് കവല- നാറാണംതോട് - ഇലവുങ്കൽ - നിലയ്ക്കൽ
  • പത്തനംതിട്ടയിൽ നിന്ന് - മണ്ണാറക്കുളഞ്ഞി - വടശ്ശേരിക്കര - പെരുനാട് - പുതുക്കട - ളാഹ - പ്ലാപ്പളളി - ഇലവുങ്കൽ - നിലയ്ക്കൽ
  • കുമളിയിൽ നിന്ന് - വണ്ടിപ്പെരിയാർ വളളക്കടവ് - കോഴിക്കാനം - ഗവി - ആനത്തോട് - കക്കി - മൂഴിയാർ - ആങ്ങമൂഴി - പ്ലാപ്പളളി - നിലയ്ക്കൽ

ഇതും കണുക

[തിരുത്തുക]