നിലോഫർ സബ ആസാദ്

നിലോഫർ സബ ആസാദ്
കലാലയംBaylor College of Medicine
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംOncology
സ്ഥാപനങ്ങൾJohns Hopkins University

ഒരു അമേരിക്കൻ സ്വദേശിയായ ഗൈനക്കോളജിസ്റ്റും ഡോക്ടറും ശാസ്ത്രജ്ഞയും ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, കോളറെക്റ്റൽ, കോളാഞ്ചിയോകാർസിനോമ, പാൻക്രിയാറ്റിക്കോബിലിയറി ക്യാൻസറുകളിൽ വിദഗ്ധയുമാണ് നിലോഫർ സബ ആസാദ്. ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസറായി ജോലി ചെയ്യുന്ന അവർ സിഡ്നി കിമ്മൽ കോംപ്രിഹെൻസീവ് കാൻസർ സെന്ററിലെ ക്ലിനിക്കൽ ട്രയലുകളുടെ മേൽനോട്ടവും വഹിക്കുന്നു.

ജീവിതം

[തിരുത്തുക]

നിലോഫർ സബ ആസാദ് 2001-ൽ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിൽനിന്ന് എം.ഡി നേടി. 2004-ൽ ബെയ്‌ലറിൽ ഇന്റേണൽ മെഡിസിനിൽ റെസിഡൻസിയും 2008-ൽ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻസിഐ) ഓങ്കോളജിയിലും ഹെമറ്റോളജിയിലും ഫെലോഷിപ്പും പൂർത്തിയാക്കി. ആസാദിന് മെഡിക്കൽ ഓങ്കോളജിയിൽ അമേരിക്കൻ സർട്ടിഫിക്കേഷൻ ലഭിച്ചു. 2007-ൽ അമേരിക്കൻ ബോർഡ് ഓഫ് ഇന്റേണൽ മെഡിസിൻ ആസാദിന് മെഡിക്കൽ ഓങ്കോളജിയിൽ സർട്ടിഫിക്കറ്റ് നൽകി.[1]

2021 സെപ്റ്റംബറിൽ, NCI നാഷണൽ കാൻസർ അഡ്വൈസറി ബോർഡിൽ സേവനമനുഷ്ഠിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആസാദിനെ നിയമിച്ചു.[2][3]

ആസാദ് ഇംഗ്ലീഷും ഹിന്ദുസ്ഥാനിയും സംസാരിക്കും[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Nilofer Saba Azad, M.D., Professor of Oncology". Johns Hopkins Medicine (in ഇംഗ്ലീഷ്). Retrieved 2021-09-22.
  2. "Two Johns Hopkins scientists named to National Cancer Advisory Board". The Hub (in ഇംഗ്ലീഷ്). Johns Hopkins University. 2021-09-16. Retrieved 2021-09-22.{{cite web}}: CS1 maint: url-status (link)
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.