നിവേദിത തിവാരി | |
---|---|
![]() Nivedita Tiwari 2012 | |
ജനനം | |
കലാലയം | Ramjas College, University of Delhi |
തൊഴിൽ | Actress |
സജീവ കാലം | 2010–present |
ജീവിതപങ്കാളി | Ankur Pegu |
വെബ്സൈറ്റ് | Nivedita Tiwari Nivedita Tiwari Blog |
നിവേദിത തിവാരി (ഹിന്ദി: निवेदिता तिवारी) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. സീ ടി.വി.യുടെ ഭഗോൺവാലി-ബാൻടെ അപ്നി തഖ്‍ദീർ എന്ന സോപ്പ് ഓപ്പറയിലെ കഥാപാത്രത്തിലൂടെയാണ് അവർ ഏറെ അറിയപ്പെടുന്നത്.
നിവേദിത തിവാരി ഉത്തർപ്രദേശിലെ ഫൈസാബാദിലാണ് ജനിച്ചതും വളർന്നതും. ഡൽഹി യൂണിവേഴ്സിറ്റിയിൽ ചേർന്ന് ഇംഗ്ളീഷ് സാഹിത്യം പഠിച്ചിരുന്നു.[1][2]
കളേഴ്സ് ടെലിവിഷൻ പരമ്പരയായ ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാനായി പ്രാഥമികമായി തെരഞ്ഞെടുക്കപ്പട്ട മൂന്നു പേരിലൊരാളായാണ് അവർ ആദ്യം അറിയപ്പെട്ടത്.[2][3] പിന്നീട് ഭഗോൺവാലി-ബാൻടെ അപ്നി തഖ്‍ദീർ എന്ന ടെലിവിഷൻ പരിപാടിയിൽ രഞ്ജൂൻ മിശ്ര (പിന്നീട് രഞ്ജുൻ ശുക്ല) എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചു. ചിത്രത്തിൽ അഭിനയിച്ചത്. കണ്ടുമുട്ടുന്ന എല്ലാവർക്കും തൻറെ സാന്നിദ്ധ്യം വഴിയോ സ്പർശനത്തിലൂടെയോ ഭാഗ്യം കൊണ്ടുവരുകയും എന്നാൽ സ്വന്തം ജീവിതം ദുരിത നിറഞ്ഞതായി തുടരുകയും ചെയ്യുന്ന ഒരു പെൺകുട്ടിയായുള്ള അവരുടെ അഭിനയം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.[4]