നിവേദിത സേതു

നിവേദിത സേതു
നിവേദിത സേതു. പിന്നിൽക്കാണുന്നത് വിവേകാനന്ദ സേതു
Coordinates22°39′08″N 88°21′12″E / 22.652286°N 88.353258°E / 22.652286; 88.353258
Crossesഹൂഗ്ലീ നദി
LocaleBally-Dakshineswar, Kolkata
സവിശേഷതകൾ
മൊത്തം നീളം880 മീറ്റർ (2,890 അടി)
വീതി29 മീറ്റർ (95 അടി)
No. of spans7
ചരിത്രം
നിർമ്മാണം ആരംഭംApril 2004
തുറന്നത്July 2007

കൊൽക്കത്തയെ ഹൗറയുമായി ബന്ധിപ്പിക്കുന്നതിന് 2007 ൽ വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി നദിയിൽ നിർമ്മിക്കപ്പെട്ട പാലമാണ് നിവേദിത സേതു. 'രണ്ടാം വിവേകാനന്ദ സേതു' എന്നും ഇതറിയപ്പെടുന്നു. ഒരു മൾട്ടി-സ്പാൻ എക്സ്ത്രാഡോസ്ഡ് പാലമാണിത്. 1932 ൽ തുറന്ന പഴയ വിവേകാനന്ദ സേതുവിന്റെ 50 മീറ്ററോളം താഴെയായി സമാന്തരമായി ഇത് നിർമ്മിക്കപെട്ടു. സ്വാമി വിവേകാനന്ദന്റെ സാമൂഹ്യ പ്രവർത്തക-ശിഷ്യയായ സിസ്റ്റർ നിവേദിതയുടെ പേരിലാണ് ഈ പാലം അറിയപ്പെടുന്നത്. പ്രതിദിനം 48,000 വാഹനങ്ങൾ വരെ കടന്നപോകത്തക്കവിധത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. [1] [2]

ഇരട്ട പാലങ്ങൾ ഹൂഗ്ലി നദിയിൽ നിന്നുള്ള കാഴ്ച.: 2007 നിവേദിത സേതു (ഇടത്ത്), 1932 വിവേകാനന്ദ സേതു (വലത്ത്),

1932 ലെ വിവേകാനന്ദ സേതു കാലപ്പഴക്കത്താൽ ദുർബലമായിത്തീർന്നതിനാലാണ് രണ്ടാമത്തെ പാലത്തിന്റെ ആവശ്യമുണ്ടായർന്നത്. [2]

പഴയ വിവേകാനന്ദ സേതുവിന്റെ നിലനിൽപ്പിനെ ബാധിക്കാത്ത ഒരു പുതിയ പാലം രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ചരിത്രപരമായി പ്രധാനപ്പെട്ട ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ മറയ്ക്കുകയും ചെയ്യാതെയാണ് പാലത്തിന്റെ നിർമ്മാണം. [3]

അതിവേഗ ഗതാഗതത്തിനായി ആറുവരിപ്പാതകളാണ് ഇതിലുള്ളത്. 254 പ്രീ-സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണ് പാതയെ പിന്തുണയ്ക്കുന്നത്. 14 മീറ്റർ ഉയരമുള്ള ഗോപുരങ്ങളിൽ നിന്നുള്ള കേബിളുകൾ അധിക പിന്തുണ നൽകുന്നു. [3]

കേബിൾ സ്റ്റേ മാത്രമുള്ള രാജ്യത്തെ ആദ്യത്തെ പാലമാണ് നിവേദിത സേതു. രൂപകൽപ്പന പ്രകാരം, ഉയരം ദക്ഷിണേശ്വർ ക്ഷേത്രത്തിന്റെ അഗ്രത്തേക്കാൾ കുറവാണ്. [3]

നിർമ്മാണം

[തിരുത്തുക]

ഈ പാലത്തിന് ഏകദേശം 650 കോടി രൂപയാണ് ചെലവ്. നിർമാണക്കമ്പനിയായലാർസണും ട്യൂബ്രോയും ചേർന്ന് 2004 ഏപ്രിലിൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം 2007 ജൂലൈയിൽ റെക്കോർഡ് സമയത്ത് ഗതാഗതത്തിനായി തുറന്നു.

ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-സ്‌പാൻ, സിംഗിൾ-പ്ലെയിൻ കേബിൾ പിന്തുണയുള്ള എക്‌സ്ട്രാഡോസ്ഡ് ബ്രിഡ്ജാണ് ഇത്. മൊത്തം 880 മീറ്റർ (2,887 അടി) നീളവും 29 മീറ്റർ വീതിയുള്ള ഇത് 6 വരിപ്പാതകളുടെ ഗതാഗതത്തെ പിന്തുണയ്ക്കുന്നു. [2] [3]

അവാർഡ്

[തിരുത്തുക]

അമേരിക്കയിലെ അമേരിക്കൻ സെഗ്‌മെന്റൽ ബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിവേദിത സേതു മികച്ച അവാർഡ് നേടി. [4]

2020 ലെ കണക്കനുസരിച്ച് നിവേദിത സേതു ഉപയോഗിക്കുന്നതിന് ടോൾ എർപ്പെടുത്തിയിട്ടുണ്ട്. [5]

അവലംബം

[തിരുത്തുക]
  1. "Second Ganga bridge running below capacity". Business Standard, 7 July 2008. Retrieved 2011-07-06.
  2. 2.0 2.1 2.2 "Famous Bridges of India – Nivedita Setu". India Travel News. Archived from the original on 2015-09-24. Retrieved 2011-07-06.
  3. 3.0 3.1 3.2 3.3 "Second Vivekananda Bridge is a technological wonder". Tarak Banerjee. Retrieved 2011-07-06.
  4. "Nivedita Setu bags award". The Hindu Business Line, 31 July 2008. Archived from the original on 22 September 2012. Retrieved 2011-07-06.
  5. "The City Diary". The Telegraph, 4 July 2011. Archived from the original on 2018-04-09. Retrieved 2011-07-06.

പുറംകണ്ണികൾ

[തിരുത്തുക]