നിഷ മില്ലെറ്റ്

പ്രശസ്തയായ ഇന്ത്യൻ നീന്തൽ താരമാണ് നിഷ മില്ലെറ്റ് ഇംഗ്ലീഷ്: Nisha Millet (ജനനം 20 മാർച്ച് 1982)  കർണ്ണാടക്കത്തിലെ ബംഗളൂരുകാരിയാണ്.  രാജ്യം അർജ്ജുന പുരസ്കാരം നൽകി ആദരിച്ചു.

കായിക ജീവിതം

[തിരുത്തുക]

5 വയസ്സുള്ളപ്പോൾ വെള്ളത്തിൽ മുങ്ങി അപകടത്തിൽ പെട്ടു. ഇതിനുശേഷം നിഷയുടെ പിതാവ് നിഷയെ നീന്തൽ പഠിക്കാൻ നിർബന്ധിക്കുകയായിരുന്നു. 1991 ൽ നിഷ സ്വന്തം പിതാവിന്റെ പരിശീലനത്തിനു കീഴിൽ ഷേണോയ് നഗർ ക്ലബിൽ വച്ച് നീന്തൽ പഠിച്ചു. 1992 ആയപ്പോഴേക്കും സംസ്ഥാന ലെവൽ മത്സരങ്ങളിൽ 50 മീറ്റൽ ഫ്രീസ്റ്റൈൽ സ്വർണ്ണം നേടി.

1994 ൽ സബ് ജൂനിയർ ആയിരിക്കുമ്പോൽ തന്നെ സീനിയർ ചാമ്പ്യൻഷിപ്പിൽ ദേശീയ ചാമ്പ്യന്മാരെ തോല്പിച്ച് സ്വർണ്ണം നേടി. അതേ വർഷം തന്നെ ഏഷ്യൻ ചാമ്പ്യൻ ഷിപ്പിലും മെഡൽ വാങ്ങാൻ നിഷക്കു സാധിച്ചു.

1998 ൽ തായ്‌ലാന്റിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2004 നടന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. ആഫ്രോ എഷ്യൻ ഗെയിംസിലും സാഗഫ് ഗെയിംസിലും ഇന്ത്യക്ക് വേണ്ടി മെഡൽ നേടാൻ നിഷക്കു സാധിച്ചു. 1999 ലെ ദേശീയ ഗെയിംസിൽ 14 സ്വർണ്ണമെഡലുകളാണ് നിഷ വാരിക്കൂട്ടിയത്. 2000 ലെ സിഡ്നി ഒളിമ്പിക്സിൽ സെമിഫൈനൽ വരെ എത്തിൽ 2002 ൽ ഒരു ശസ്ത്രക്രിയക്കുശേഷം 2004 ലെ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനാവാതെ മത്സരങ്ങളിൽ നിന്ന് പിൻവാങ്ങി.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1997 ലും 199ലും പ്രധാനമന്ത്രിയുടെ പുരസ്കാരം- ഏറ്റവും മികച്ച കായികതാരത്തിനുള്ളത്.
  • 1999 14 സ്വർണ്ണമെഡലുകൾ (മണിപ്പുർ ദേശീയ ഗെയിംസ്)
  • 2000 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു. 
  • 2001 ൽ രാജ്യോത്സവ അവാർഡ്
  • കർണാടക സംസ്ഥാനം  ഏകലവ്യ പുരസ്കാര 2002

റഫറസുകൾ

[തിരുത്തുക]