നിൽമണി ഫൂക്കൻ (ജനനം: 10 സെപ്റ്റംബർ 1933 - 19 ജനുവരി 2023) ആസാമീസ് ഭാഷയിലുള്ള ഒരു ഇന്ത്യൻ കവിയും ഒരു അക്കാദമിക് വിദഗ്ധനുമാണ്.അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രതീകാത്മകതയാൽ സമ്പന്നമാണ്. ഫ്രഞ്ച് സൃഷ്ടികളിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്. Surya Henu Nami Ahe Ei Nodiyedi, Gulapi Jamur Lagna, and Kobita എന്നിവ അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളാണ്. [1] 2021ലെ ജ്ഞാനപീഠം അവാർഡ് ജേതാവാണ് ഇദ്ദേഹം [2]. കവിത (കോബിത) എന്ന കവിതാ സമാഹാരത്തിന് 1981-ലെ അസമീസ് സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന് ലഭിച്ചു [3].1990-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു,[5] 2002-ൽ ഇന്ത്യയുടെ നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്‌സ് സാഹിത്യ അക്കാദമി നൽകുന്ന ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.[4][5].
ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ഡെർഗാവിൽ ജനിച്ചു. 1961-ൽ ഗുവഹാത്തി സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1950-കളുടെ തുടക്കം മുതൽ അദ്ദേഹം കവിതയെഴുതാൻ തുടങ്ങി [6]
1964-ൽ ഗുവാഹത്തിയിലെ ആര്യ വിദ്യാപീഠ് കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1992-ൽ വിരമിക്കുന്നതുവരെ ജോലി ചെയ്തു.[7]. ജാപ്പനീസ്, യൂറോപ്യൻ കവിതകളും അദ്ദേഹം അസമീസിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.