നീര ദേശായ് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 1925 | ||||||||||||||
മരണം | 25 ജൂൺ 2009 | (പ്രായം 84)||||||||||||||
ദേശീയത | ഭാരതീയ | ||||||||||||||
തൊഴിൽ | Academic | ||||||||||||||
അറിയപ്പെടുന്നത് | Women's Studies frontrunner, academician, social activist. | ||||||||||||||
ജീവിതപങ്കാളി(കൾ) | |||||||||||||||
കുട്ടികൾ | Mihir Desai | ||||||||||||||
|
ഇന്ത്യയിലെ സ്ത്രീ പഠന രംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു നീര ദേശായ് (1925 — 25 ജൂൺ 2009). പ്രൊഫസർ, ഗവേഷക, അക്കാദമിഷ്യൻ, രാഷ്ട്രീയ പ്രവർത്തക, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ അവർ ശ്രദ്ധേയയായിരുന്നു.[1] 1974-ൽ അവർ ആദ്യത്തെ റിസർച്ച് സെന്റർ ഫോർ വിമൻസ് സ്റ്റഡീസും സെന്റർ ഫോർ റൂറൽ ഡെവലപ്‌മെന്റും സ്ഥാപിച്ചു. 1954-ൽ എസ്‌എൻഡിടി വനിതാ സർവകലാശാലയിൽ പ്രൊഫസറായും സോഷ്യോളജി വിഭാഗം മേധാവിയായും (ബിരുദാനന്തര ബിരുദം) സേവനം അനുഷ്ടിച്ച അവർ വിവിധ ഭരണസമിതികളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.[2]
1925-ൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഒരു ഗുജറാത്തി കുടുംബത്തിലാണ് ദേശായി ജനിച്ചത്. ഇന്ദിരാഗാന്ധി സ്ഥാപിച്ച വാനർ സേനയുടെ ഭാഗമായി, രാഷ്ട്രീയ സന്ദേശങ്ങളും നിരോധിത പ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കാൻ സഹായിച്ചുകൊണ്ട് നീര ദേശായി ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു.[3] തിയോസഫിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ സ്ഥാപിതമായ ഒരു സഹവിദ്യാഭ്യാസ സ്ഥാപനമായ ഫെല്ലോഷിപ്പ് സ്കൂളിലാണ് നീര പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 1942-ൽ അവർ എൽഫിൻസ്റ്റൺ കോളേജിൽ ചേർന്നു, എന്നാൽ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കമിട്ടതിനെത്തുടർന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി അവർ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. നീര 1947-ൽ സഹ സാമൂഹ്യശാസ്ത്രജ്ഞനായ അക്ഷയ് രാമൻലാൽ ദേശായിയെ വിവാഹം കഴിച്ചു.[4] തന്റെ പഠനം പൂർത്തിയാക്കിയ ദേശായി, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ ബിരുദാനന്തര പഠനം പൂർത്തിയാക്കി. അവരുടെ എംഎ തീസിസ് ആധുനിക ഇന്ത്യയിലെ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു (ഭക്തി പ്രസ്ഥാനത്തിലെ സ്ത്രീകളുടെ വിശകലനം).[5] അത് 1957 ൽ പ്രസിദ്ധീകരിച്ചു.
2009 ജൂൺ 25 ന് മുംബൈയിൽ വച്ച് ദേശായി അന്തരിച്ചു.[6]
ദേശായിയുടെ പ്രൊഫഷണൽ കൃതികൾ ലിംഗ പഠനം മെച്ചപ്പെടുത്തുന്നതിലും, നിരവധി നയ ശുപാർശകളിലൂടെ അക്കാദമിക് ജീവിതത്തിലേക്ക് പ്രായോഗിക അനുഭവം കൊണ്ടുവരുന്നതിലും, സിവിൽ സമൂഹത്തിന്റെയും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെയും ബന്ധങ്ങൾ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത് കരിയറിൽ അവർ വഹിച്ച ചില സ്ഥാനങ്ങളാണ്.[1]
സോഷ്യോളജി, ഹിസ്റ്ററി, വുമൺ സ്റ്റഡീസ് എന്നിവയിലായി ഇംഗ്ലീഷിലും ഗുജറാത്തിയിലും ദേശായി എഴുതിയിട്ടുണ്ട്. [4] അവരുടെ പുസ്തകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
{{cite web}}
: Missing or empty |url=
(help)