നീരജ് മാധവ് | |
---|---|
ജനനം | 26 മേയ് 1990 |
തൊഴിൽ | ചലച്ചിത്രനടൻ |
മാതാപിതാക്ക(ൾ) |
|
നീരജ് മാധവ് ഒരു മലയാളചലച്ചിത്രനടനും ഡാൻസറുമാണ്. 2013-ൽ പുറത്തിറങ്ങിയ ബഡി ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം
മാധവന്റെയും ലതയുടെയും മൂത്ത മകനായി 1990 മാർച്ച് 26-ന് കണ്ണൂരാണ് നീരജിന്റെ ജനനം. കോഴിക്കോടുള്ള സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രൈമറി വിദ്യഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിനായി ചെന്നൈയിലുള്ള എസ് ആർ എം യൂണിവേഴ്സിറ്റിയിൽ ചേർന്നു, തുടർന്ന് തൃശ്ശൂരുള്ള സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തീയറ്റർ ആക്റ്റിങ്ങിൽ പോസ്റ്റ് ദൃശ്യം എന്ന സുപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ നീരജ് അവതരിപ്പിച്ചിരുന്നു. മെമ്മറീസ്, ഒരു ഇന്ത്യൻ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്ക്കരാ, ഒരു വടക്കൻ സെൽഫി തുടങ്ങിയവയാണ് നീരജ് അഭിനയിച്ച മറ്റ് ചിത്രങ്ങൾ. ദുൽക്കർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചാർലിയിൽ ഒരു പ്രധാന വേഷം ചെയ്യ്തു.കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസിക്കുന്നു.
Year | Film | Role | Director |
---|---|---|---|
2013 | ബഡ്ഡി | ഗോവിന്ദ് | രാജ് പ്രബാവതി മേനോൻ[1] |
മെമ്മറീസ് | സഞ്ജു(മെക്കാനിക്ക്) | ജിത്തു ജോസഫ് | |
ദൃശ്യം | മോനിച്ചൻ | ജിത്തു ജോസഫ് | |
ഒരു ഇന്ത്യൻ പ്രണയകഥ | ചാർലി | സത്യൻ അന്തിക്കാട് | |
2014 | 1983 (ചലച്ചിത്രം) | പ്രഹ്ലാദൻ | എബ്രിഡ് ഷൈൻ |
അപ്പോത്തിക്കിരി | ഷിനോയ് | മാധവ് രാമദാസാൻ | |
സപ്തമ.ശ്രീ. തസ്കരാഃ | നാരായണൻ കുട്ടി | അനിൽ രാധാകൃഷ്ണൻ മേനോൻ | |
ഹോംലി മീൽസ് | അരുൺ | അനൂപ് കണ്ണൻ | |
2015 | മറിയം മുക്ക് | ഡെന്നിസ് | ജെയിംസ് ആൽബർട്ട്[2] |
ഒരു വടക്കൻ സെൽഫി' | തങ്കപ്രസാദ് അഥവാ തങ്കമ്മ | ജി.പ്രജിത്ത് | |
മധുരനാരങ്ങ | കുമാർ | സുഗീത് | |
കെ.എൽ.10 പത്ത് | അഫ്താബ് അഥവാ അപ്പു | മുഹ്സിൻ പരാരി | |
ജമ്‌നപ്യാരി | ടോണി കുരിശിങ്കൽ (ബ്രോ) | തോമസ് സെബാസ്റ്റ്യൻ | |
കുഞ്ഞിരാമായണം | കഞ്ഞൂട്ടൻ | ബേസിൽ ജോസഫ് | |
' 2016 | ചാർലി | അൻസാരി | മാർട്ടിൻ പ്രക്കാട്ട് |
അടി കപ്യാരേ കൂട്ടമണി | റെമൊ | ജോൺ വർഗ്ഗീസ് [3] | |
2017 | ലവകുശ | ലവൻ | ഗിരീഷ് മനോ |
പൈപ്പിൻ ചുവട്ടിലെ പ്രണയം | ഗോവിന്ദൻകുട്ടി | ഡോമിൻ ഡിസിൽവ | |
ഒരു മെക്സിക്കൻ അപാരത | സുഭാഷ് | ടോം ഇമ്മട്ടി | |
2018 | റോസാപ്പൂ | ||
2019 | അള്ളു രാമേന്ദ്രൻ | ||
2020 | ഗൌതമന്റെ രഥം | ഗൌതമൻ | |
2022 | സുന്ദരി ഗാർഡൻസ് | വിക്ടർ പോൾ |