നീലക്കൂരി | |
---|---|
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Bagridae |
Genus: | Batasio |
Species: | B. travancoria
|
Binomial name | |
Batasio travancoria Hora & Law, 1941
|
നീലക്കൂരി Malabar Batasio (ശാസ്ത്രീയനാമം: ബാറ്റാസിയോ ട്രാവൻകോറിയ)[2]തെക്കൻ കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരുതരം ശുദ്ധജല മത്സ്യമാണ്. കേരളത്തിലെ കേരളത്തിലെ പമ്പ നദിയുടെ പോഷകനദിയായ പെരുന്തേനരുവിയിൽ നിന്നാണ് ഇത് ലഭിച്ചിരിക്കുന്നത്.[3] ഇത് ജൈവ മാലിന്യങ്ങൾ സഹിക്കില്ല. വളരാൻ ശുദ്ധജലം ആവശ്യമാണ്. ഇത് IUCN റെഡ് വിഭാഗത്തിൽ വംശനാശ ഭീഷണി നേരിടുന്നു.
ബംഗാളി ഭാഷയിൽ ഈ മത്സ്യത്തിന്റെ പേരായ ബട്ടാസിയോ അഥവാ ബട്ടാഷി എന്നതിൽ നിന്നാണ് ശാസ്ത്രീയ നാമം ഉരുത്തിരിഞ്ഞത്.
ഈ ഇനം പ്രധാനമായും ഏഷ്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ കേരളത്തിലെ പശ്ചിമഘട്ടത്തിൽ വിതരണം ചെയ്യപ്പെടുന്നു.
100 മില്ലീീറ്റർ വരെ വളരുന്ന മ്ത്സ്യമാണിത്. ഈ ഇനത്തിന്റെ പുറത്തുള്ള ചിറക് അടിയിലുള്ള ചിറകിൽ നിന്ന് ഒരു പ്രത്യേക നോച്ച് മൂലം വേർതിരിക്കപ്പെട്ടിരിക്കുന്നു. തലയിൽ സെൻസറി സുഷിരങ്ങൾ കാണാം.