നീല നവാബ് | |
---|---|
Polyura schreiber wardii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | P. schreiber
|
Binomial name | |
Polyura schreiber (Godart, [1824])
| |
Synonyms | |
Polyura schreiberi (unjustified emendation) |
പശ്ചിമഘട്ടത്തിലും,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് നീലനവാബ് (Polyura schreiber).[1] മ്യാന്മർ, ചൈന, ഇൻഡോനേഷ്യ എന്നീരാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.[2][3] വിസ്മയിപ്പിയ്ക്കുന്ന അഴകും പ്രൗഢിയുമുള്ള ഈ പൂമ്പാറ്റ വളരെ ഉയരത്തിലും, വേഗത്തിലും പറക്കുന്നതിനാൽ ഇവയെ നിരീക്ഷിയ്ക്കുന്നതിനു പ്രയാസമുണ്ട്.
നീലകലർന്ന പട്ടയാണ് പുറം ചിറകോരത്ത് കാണപ്പെടുക. നടുവിൽ നീല കലർന്ന വെളുത്ത പട്ടയും,അടിഭാഗത്ത് വെള്ളിനിറം കലർന്ന പട്ടയുമുണ്ട്. നീലനിറത്തിന്റെ ചന്തം ഏറെ ആവാഹിയ്ക്കുന്ന ഒരു ചിത്രശലഭമാണിത്.
2013 ഡിസംബറിൽ പെരുവണ്ണാമൂഴി വനത്തിൽ ശലഭനിരീക്ഷകർ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[4]
{{cite book}}
: CS1 maint: date format (link)