Amegilla cingulata | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | A. cingulata
|
Binomial name | |
Amegilla cingulata (Fabricius, 1775)
|
തേനീച്ചയുടെ ബന്ധുവായ, ഓസ്ട്രേലിയൻ സ്വദേശിയായ ഒരു ജീവിയാണു നീലവളയൻ വണ്ട് (ബ്ലൂ ബാൻഡെഡ് ബീ).[1] ശാസ്ത്രീയനാമം അമെഗില്ല സിൻഗുലാറ്റ. സിൻഗുലാറ്റ എന്ന ലാറ്റിൻ വാക്ക് സൂചിപ്പിക്കുന്ന പോലെ ശരീരത്തിൽ ബെൽറ്റു പോലെ നീലവളയങ്ങൾ കാണാം. ആണിന് അഞ്ച് വളയങ്ങളും പെണ്ണിനു നാലുവളയവും ഉണ്ടാകും. സ്വദേശം ഓസ്ട്രേലിയ ആണെങ്കിലും ഓസ്ട്രേലിയ മുതൽ ഇന്ത്യ വരെയുള്ള ഭൂപ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു.
വലിയ ഒരു പരാഗകാരിയാണു ബ്ലൂ ബാൻഡെഡ് ബീകൾ. ഓസ്ട്രേലിയയിലെ കാർഷികവിളകളുടെ 30 ശതമാനവും പരാഗണം നടത്തുന്നത് ഇവയാണ്.[2]