Nemegtomaia Temporal range: Late Cretaceous,
| |
---|---|
![]() | |
Skeletal diagram showing known remains of the holotype specimen, MPC-D 100/2112 | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Subfamily: | †Ingeniinae |
Genus: | †Nemegtomaia Lü et al., 2005 |
Species | |
| |
Synonyms | |
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഓവിറാപ്റ്റോഡ് എന്ന ഗണത്തിൽ പെട്ട ദിനോസർ ആണ് നെമേഗ്ടോമയ്യ. ഇവ ജീവിച്ചിരുന്നത് ഇന്നത്തെ മംഗോളിയയിൽ ആണ് . ആദ്യത്തെ ഫോസിൽ കിട്ടുന്നത് 1996 ൽ ആണ് , 2007 ൽ രണ്ടു ഫോസിലുകൾ കൂടെ കിട്ടി.[1] മുട്ടകൾക്ക് അടയിരിക്കുന്ന രീതിൽ പെട്ട ഫോസ്സിൽ ആണ് ഇവയിൽ ഒന്ന് . ജാപ്പനീസ് പാലിന്റോളോജിസ്റ്റ് ആയ യോഷിസുഗു കൊബായാഷി ആണ് ഇവയുടെ ഫോസിൽ മംഗോളിയയിലെ ഗോബി മരുഭൂമിയിലെ നെമേഗ്ട് എന്ന ശിലാ ക്രമത്തിൽ നിന്നും കണ്ടെടുക്കുന്നത് .[2][3]മുട്ടയ്ക്ക് അടയിരിക്കുന്ന രീതിയിൽ ഉള്ള ഫോസിലിൽ നിന്നാണ് ഇവയ്ക്ക് പേരിന്റെ പകുതി കിട്ടിയിട്ടുള്ളത് 'നല്ല അമ്മ' എന്നാണ് അത്. പേരിന്റെ ആദ്യഭാഗം ഇവയെ കണ്ടു കിട്ടിയ സ്ഥലത്തെ സൂചിപ്പിക്കുന്നു .
ഏകദേശം രണ്ടു മീറ്റർ നീളവും , നാൽപതു കിലോ ഭാരവും ഉണ്ടായിരുന്നു നെമേഗ്ടോമയ്യക്ക് . ഇരുകാലിയായ ഇവ വളരെ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഇനമാകാൻ ആണ് സാധ്യത. ഒരു ഓവിറാപ്റ്റർ ആയതുകൊണ്ട് ഇവയ്ക്കു തൂവലുകൾ ഉണ്ടായിരുന്നിരിക്കണം. പല്ലുകൾ ഇല്ലാത്ത, തത്തയുടേതിന് സമാനമായ കൊക്കായിരുന്നു ഇവയ്ക്കു ഉണ്ടായിരുന്നത്, മുൻകൈകളിൽ മൂന്ന് വീതം വിരലുകൾ ഉണ്ടായിരുന്നു. ഇതിൽ തന്നെ ആദ്യ വിരലിൽ ഒരു ബലിഷ്ടമായ നഖവും ഉണ്ടായിരുന്നു. ഇവ സസ്യഭോജി ആയിരിക്കാൻ ആണ് സാധ്യത[4].
ദിനോസറുകൾ കൂടുകൂട്ടിയാണ് മുട്ടയിട്ടിരുന്നത് എന്നതിന് ഉത്തമ ഉദാഹരണം ആയിരുന്നു നെമേഗ്ടോമയ്യ,[5] ഇവയുടെ അടയിരിക്കുന്ന രീതിയിൽ ഉള്ള ഒരു ഫോസിൽ ശ്രദ്ധേയമാണ്. മുട്ടയുടെ ഒരു വൃത്തത്തിനു നടുക്ക് കൈകൾ, വാല് എന്നിവയിലെ തൂവലുകൾ കൊണ്ട് അവ മൂടുന്ന തരത്തിൽ വിരിച്ചിരിക്കുന്നതായിരുന്നു ഈ ഫോസിൽ. ഈ കൂട്ടിലെ മുട്ടയ്ക്ക് അഞ്ചു മുതൽ ആറുവരെ സെന്റിമീറ്റർ വീതിയും , പതിനാലു മുതൽ പതിനാറു സെന്റിമീറ്റർ വരെ നീളവും ഉണ്ടായിരുന്നു. കൂടും ഫോസ്സിലും കണ്ടുകിട്ടിയ സ്ഥലം വെച്ച് ഇവ കൂടുകൂട്ടാൻ നദിയുടെയോ അരുവികളുടെയോ തീരങ്ങൾ ആണ് തിരഞ്ഞെടുത്തിട്ടുണ്ടാകുക എന്ന് അനുമാനിക്കുന്നു .[6][7]
ഓവിറാപ്റ്റർ ഇനത്തിൽ പെട്ട ദിനോസറുകളുടെ ഭക്ഷണ രീതികൾ വളരെ വ്യത്യസ്തം ആയിരുന്നു , ഓവിറാപ്റ്റർ എന്ന പേരിന്റെ അർഥം മുട്ട കള്ളൻ എന്നാണെകിലും ഇവ തികഞ്ഞ സസ്യഭോജി ആണ് എന്ന് പിൽക്കാലത്തു മറ്റു ഓവിറാപ്റ്ററുകളുടെ വയറിന്റെ ഭാഗത്തു നിന്നും കിട്ടിയിട്ടുള്ള ഗ്യാസ്‌ട്രോ ലിത് സസ്യ ഭക്ഷണം അരയ്ക്കാൻ സഹായകമായ ഉരുണ്ട ഇനം കല്ലുകൾ തെളിയിച്ചു , കോഡിപ്റ്റെറിക്സ് എന്ന ഓവിറാപ്റ്റർ ദിനോസറിന്റെ വയറ്റിൽ നിന്നും ആണ് ഇത് ലഭിച്ചത്. കരണ്ടു തിന്നുന്ന സ്വഭാവം കൊണ്ട് വന്നിട്ടുള്ള തേയ്മാനം സംഭവിച്ച ഇൻസിസിവോസോറസ് എന്ന ഓവിറാപ്റ്ററിന്റെ പല്ലുകളും ഈ വിഭാഗത്തിൽ പെട്ടവ സസ്യഭോജികൾ ആണ് എന്ന് തെളിയിച്ചു. ഇൻസിസിവോസോറസ് ഇനത്തിനെ പോലെ തന്നെ നെമേഗ്ടോമയ്യ ക്ക് ഉണ്ടായിരുന്നു മുകളിലെ ചുണ്ടിൽ രണ്ടു ചെറിയ ഉള്ളി പല്ലുകൾ . ഇത് കൂടാതെ 2013 ൽ പ്രൊഫെസർ ലു നടത്തിയ ഇവയുടെ പിന്കാലിലെ വളർച്ചയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും ഇവ സസ്യഭോജി ആണ് എന്ന് ഉറപ്പിച്ചു . [8]
ഓവിറാപ്റ്റർ ഗണത്തിൽ പെട്ടത് കൊണ്ട് തന്നെ ഇവ മറ്റു ഈ വിഭാഗത്തിലെ ദിനോസറുകളുമായി വളരെ ഏറെ സാമ്യം ഉള്ളവയായിരുന്നു , എന്നാൽ ഈ വിഭാഗത്തിലെ കോക്കിൽ ഒരു ശിഖിരം ഉണ്ടായിരുന്നത് ഇവയ്ക്ക് മാത്രം ആയിരുന്നു , ഹേയ്യുഅനിയ എന്ന ഓവിറാപ്റ്റർ ആയിരുന്നു ജീവശാഖ പ്രകാരം ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നവ .
Oviraptoridae |
| |||||||||||||||||||||||||||||||||||||||||||||
{{cite journal}}
: CS1 maint: unflagged free DOI (link)