നെല്ലനാട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവന്തപുരം |
ഉപജില്ല | നെടുമങ്ങാട് |
ജനസംഖ്യ | 24,593 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
8°41′37″N 76°54′21″E / 8.6937°N 76.9057°E തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് നെല്ലനാട് .[2]. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
നെല്ലിന്റെ നാട് എന്നർഥത്തിലാണ് ഈ പ്രദേശത്തിന് നെല്ലനാട് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് നടത്തിയ കല്ലറ-പാങ്ങോട് സമരത്തിന് തുടക്കം ഇവിടെ നിന്നായിരുന്നു. 1938-ൽ വെഞ്ഞാറമൂട്ടിലെ ടോൾ സമരത്തിലൂടെ നികുതി നിഷേധപ്രക്ഷോഭം നടത്തി. ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ടി.ആർ. വേലായുധനുണ്ണിത്താൻ, മുക്കന്നൂർ രാഘവൻ ഭാഗവതർ, ടോൾ ശങ്കു, പൂരവൂർകട രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്ടിലെത്തി പാലത്തിലെ ടോൾ എടുത്തുമാറ്റി. പരീതു ചട്ടമ്പിയാണ് പോൾ പൊക്കി മാറ്റിയതിന് നേതൃത്വം നൽകിയത്. അയിത്തത്തിനെതിരെ ചായക്കട സമരവും, പൊതുയോഗവും നാണു ആശാൻ, ഗോപൻ, വലിയകട്ടക്കാൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. ദേശീയപ്രസ്ഥാന സമരത്തിനായി രൂപംകൊണ്ട കോൺഗ്രസ് സംഘടന, സഹോദരസമാജം, വള്ളത്തോൾ ലൈബ്രറി എന്നിവ ഇവിടെ പ്രവർത്തിച്ചു. ഗാന്ധിജി കോട്ടപ്പുറത്ത് വന്നപ്പോൾ ഇവിടെ നിന്നും ധാരാളം പേർ പങ്കെടുത്തിരുന്നു.
വിനോബഭാവയുടെ, ഭൂദാന പ്രസ്ഥാനം, വള്ളത്തോൾ ലൈബ്രറി പ്രകാശ് ലൈബ്രറി എന്നിവ ഇവിടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചിരുന്നു. 1884-ൽ ഇ.ട.ക മതപ്രചാരണാർഥം ആരംഭിച്ച പള്ളിക്കൂടമാണ് ആദ്യ സ്കൂൾ. 1893-ൽ വെഞ്ഞാറമൂട് കൂടിപ്പള്ളിക്കൂടം പ്രവർത്തിക്കുകയും പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി വികസിക്കുകയും ചെയ്തു. (വെർണാക്കുലർ മിഡിൽ സ്കൂൾ, മലയാളം മിഡിൽ സ്കൂൾ എന്നീ പേരുകളിൽ ഈ സ്കൂൾ അറിയപ്പെടുന്നു) ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികുളുടെ നാടകവേദിയായ രംഗപ്രഭാത്, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ആലന്തറയിൽ സ്ഥിതിചെയ്യുന്നു.
1940 കളിലെ പെരുവഴിയായിരുന്ന ഇന്നത്തെ വാമനപുരം-വെഞ്ഞാറമൂട് റോഡ്. വൈഡ്യൂര്യത്തിന്റ വിപണത്തിന് പേരുകേട്ട പ്രദേശമാണിത് നെല്ലനാട് പഞ്ചായത്തിലെ പ്രധാന മാർക്കറ്റാണ് വെഞ്ഞാറമൂട് മാർക്കറ്റ്.
വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന നെല്ലനാട് വില്ലേജ് 1962-ൽ നെñനാട് പഞ്ചായത്തായി രൂപംപ്രാപിച്ചപ്പോൾ ആദ്യ പ്രസിഡന്റ് എം.കെ. സനകൻ ആയിരുന്നു.
കുത്തനെയുള്ള ഭാഗം, ചെറിയ ചെരിവുകൾ, താഴ്വരകൾ, സമതലം, പാടശേഖരങ്ങൾ, വയൽ നികത്തിയയിടം എന്നിങ്ങനെയാണ് ഭൂപ്രകൃതി. കരിമണ്ണ്, ചരൽ കലർന്ന ചെമ്മണ്ണ്, വെട്ടുപാറയോടുകൂടിയ ചുവന്ന മണ്ണ്, എക്കൽ കലർന്ന ചെളിയും മണൽ കലർന്ന ചെളിമണ്ണും.
വാമനപുരം നദി, തോട്ടുംപുറം, നെല്ലനാട് തോട്, നീരുറവകൾ, ചിറകൾ; ധാരാളം തോടുകൾ എന്നിവ ജലസ്രോതസ്സുകളാണ്.
മാണിക്കോട് മഹാദേവ ക്ഷേത്രം, ഇടയാവണത്ത് ദേവീക്ഷേത്രം, പുളമൂട് നാടരുകാവ് തോട്ടറവീട് ദേവീക്ഷേത്രം, മുസ്ളീം ജമാഅത്ത് വെഞ്ഞാറമൂട്, പുവന്നത്തും വീട് ക്രിസ്ത്യൻ ദേവാലയം എന്നിവ ആരാധനാലയങ്ങളാണ്.