നെഹ്‌റു പ്ലാനറ്റേറിയം

ന്യൂഡൽഹിയിലെ നെഹ്‌റു പ്ലാനറ്റേറിയം

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള അഞ്ച് പ്ലാനറ്റോറിയങ്ങളാണ് നെഹ്‌റു പ്ലാനറ്റേറിയങ്ങൾ. മുംബൈ, ന്യൂഡൽഹി, പൂനെ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് ഇവ സ്ഥിതിചെയ്യുന്നത്, കൂടാതെ നെഹ്‌റുവിന്റെ ജന്മസ്ഥലമായ പ്രയാഗ്രാജിൽ ഒരു ജവഹർ പ്ലാനറ്റേറിയമുണ്ട്.

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം, ലൈബ്രറി എന്നറിയപ്പെടുന്ന തീൻമൂർത്തി ഭവൻ മൈതാനത്താണ് ന്യൂഡൽഹിയിലെ നെഹ്‌റു പ്ലാനറ്റേറിയം സ്ഥിതിചെയ്യുന്നത്. നേരത്തെ ജവഹർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയും ഇപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായുള്ള ഒരു മ്യൂസിയവുമാണിവിടെ. അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1964 ൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് രൂപീകരിക്കുകയും ജ്യോതിശാസ്ത്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നെഹ്‌റു പ്ലാനറ്റേറിയം നിർമ്മിക്കുകയും ചെയ്തു. ഈ പ്ലാനറ്റേറിയം 1984 ഫെബ്രുവരി 6 ന് ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. [1] ഈ സ്ഥലത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സോയുസ് ടി-10.

ജവഹർലാൽ നെഹ്‌റു പ്ലാനറ്റേറിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്കൈ തിയേറ്റർ വളരെ ജനപ്രിയമാണ്. പ്രതിവർഷം 200,000 സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. താഴികക്കുടത്തിന്റെ ആകൃതിയിലുള്ള തീയറ്ററാണ് സ്കൈ തിയേറ്റർ. ഇത് നക്ഷത്രരാശികളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ കാണിക്കുന്നു. കാർട്ടൂണുകൾ, പെയിന്റിംഗുകൾ, കമ്പ്യൂട്ടർ ആനിമേഷനുകൾ, വീഡിയോ ക്ലിപ്പിംഗുകൾ, പ്രത്യേക ഇഫക്റ്റുകൾ എന്നിവ പോലുള്ള ദൃശ്യങ്ങൾ സ്കൈ തിയേറ്ററിലെ പ്രോഗ്രാമുകളിൽ ഉപയോഗിക്കുന്നു.

പഴയ ദൂരദർശിനികൾ, പ്രൊജക്ഷൻ ബോക്സുകൾ, സോളാർ ഫിൽട്ടറുകൾ എന്നിവ പ്രധാന സൂര്യഗ്രഹണ കാലങ്ങളിൽ ഇവിടെ സ്ഥാപിക്കുന്നു

ഇതും കാണുക

[തിരുത്തുക]
  • സ്വാമി വിവേകാനന്ദ പ്ലാനറ്റേറിയം, മംഗലാപുരം

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]