Personal information | |||
---|---|---|---|
Born |
Haryana, India | 15 നവംബർ 1996||
Height | 1.52 m | ||
Playing position | Midfielder | ||
Club information | |||
Current club | Haryana | ||
Senior career | |||
Years | Team | Apps | (Gls) |
Haryana | |||
National team | |||
2014– | India | 43 | (1) |
നേഹ ഗോയൽ (ജനനം:15 നവംബർ 1996) ഇന്ത്യൻ ഹോക്കി താരവും ദേശീയ ടീമിൽ അംഗവുമാണ്. ഹരിയാനക്കാരിയായ നേഹ മിഡ് ഫീൽഡറായാണ് കളിക്കുന്നത്.
നേഹ ഗോയൽ ഹരിയാനയിലെ സോനിപത് സ്വദേശിയാണ്.[1] വളരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുവരുന്ന നേഹക്ക് രണ്ട് ജ്യേഷ്ഠത്തിമാരുണ്ട്. നേഹയുടെ അച്ഛൻ കൂലിവേലക്കാരനാണ്, അമ്മ വീട്ടുജോലിചെയ്യുന്നു. ഹോക്കി സ്റ്റിക്കുകൾ, ഷൂ, മറ്റ് കളി ഉപകരണങ്ങൾ എന്നിവവാങ്ങാനും ഡയറ്റ് പാലിക്കാനും നേഹയുടെ കുടുംബം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്.[2]
നേഹയുടെ കൂട്ടുകാരിയാണ് നേഹയെ ഹോക്കി കളിയുമായി പരിചയപ്പെടുത്തിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ പ്രിതം റാണി സിവാച്ചിന്റെ അക്കാദമിയിൽ ഹോക്കി പരിശീലനം ആരംഭിച്ചു. തകറാം സീനിയർ സെക്കൻററി സ്കൂളിലെ വിദ്യാലയത്തിൽ ഗോയൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[2]
2014 ലാണ് നേഹ ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിച്ചത്. നേഹയുടെ ആദ്യ മാച്ച് ഗ്ലാസ്ഗോയിൽ വച്ച് എഫ്ഐഎച് ചാമ്പ്യൻസ് ചലഞ്ച് ആയിരുന്നു[1]
ലണ്ടനിൽ വച്ച് നടന്ന 2018 ഹോക്കി ലോകകപ്പിലെ ഇന്ത്യൻ ടീമിൽ നേഹ അംഗമായിരുന്നു. ഇന്ത്യയുടെ ആദ്യമാച്ചിൽ ഇന്ത്യ ആതിധേയരാജ്യമായ ഇംഗ്ലണ്ടിനെയാണ് എതിരിട്ടത്. ഗോയൽ കളിതീരുന്നതിന് 25 മിനുട്ട് മുൻപ് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു. പക്ഷെ ഇംഗ്ലണ്ട് മറുപടി ഗോളിൽ സമനില പിടിക്കുകയും മാച്ച് സമനിലയിൽ അവസാനിക്കുകയും ചെയ്തു.[3][4]
{{cite news}}
: Empty citation (help)
{{cite news}}
: Empty citation (help)