Nehha Pendse Bayas | |
---|---|
![]() Pendse in 2019 | |
ജനനം | Nehha Pendse 29 നവംബർ 1984 Bombay, Maharashtra, India |
തൊഴിൽ | Actress |
സജീവ കാലം | 1995–present |
ജീവിതപങ്കാളി | Shardul Singh Bayas (m. 2020) |
പ്രധാനമായും സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ പെൻഡ്സെ ബയാസ് [1] (ജനനം 29 നവംബർ 1984). ഹിന്ദി , മറാത്തി , തെലുങ്ക് , തമിഴ് , മലയാളം , കന്നഡ എന്നി ഭാഷകളിലുള്ള സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[2] മേ ഐ കം ഇൻ മാഡം എന്ന ടെലിവിഷൻ പരമ്പരയിലെ സഞ്ജന ഹിതേഷി എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതലായും അറിയപ്പെടുന്നത്. ലൈഫ് ഓകെയിലാണ് ഇത് സംപ്രേഷണം ചെയ്തത്. മറാത്തി നാടക ചിത്രമായ ജൂണിലെ അഭിനയത്തിന് അവർ പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. മികച്ച നടിക്കുള്ള മറാത്തി ഫിലിംഫെയർ അവാർഡും അവർ നേടിയിട്ടുണ്ട്.
അവർ ജനിച്ചതും വളർന്നതും മുംബൈയിലാണ്.[3] 2018-ൽ അവർ റിയാലിറ്റി ഷോയായ ബിഗ് ബോസ് 12- ൽ പങ്കെടുക്കുകയും മത്സരത്തിന്റെ 29-ാം ദിവസം അവർ പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
29 നവംബർ 1984 നാണ് ബോംബെയിലെ വിജയ് പെൻഡ്സെയുടെയും ശുഭാംഗി പെൻഡ്സെയുടെയും മകളായി നേഹ പെൻഡ്സെ ജനിച്ചത്.[4] അവർ വളർന്നത് മുംബൈയിലാണ്. അവർ അവിടെയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവരുടെ സഹോദരിയാണ് നടി മീനാൽ പെൻഡ്സെ.
2020 ജനുവരി 5 ന് നേഹ പെൻഡ്സെ തൻ്റെ കാമുകൻ ശാർദുൽ സിംഗ് ബയാസുമായി വിവാഹിതയായി.[5] ഒരു അഭിമുഖത്തിൽ ഡേറ്റിംഗ് ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം ഏപ്രിലിൽ ശാർദുൽ വിവാഹാഭ്യർത്ഥന നടത്തിയതായി നേഹ വെളിപ്പെടുത്തിയിരുന്നു. 2019 ൻ്റെ തുടക്കത്തിൽ ദമ്പതികൾ ഡേറ്റിംഗ് ആരംഭിച്ചിരുന്നു.[6] വിവാഹശേഷം നേഹ തൻ്റെ പേര് മാറ്റി. തൻ്റെ അവസാന പേരിനൊപ്പം ബയാസ് എന്നു കൂടി ചേർത്തു.[7]
2019-ൽ ദി ടൈംസ് മോസ്റ്റ് ഡിസൈറബിൾ വുമണിൽ നേഹ പെൻഡ്സെ 49-ാം സ്ഥാനത്തായിരുന്നു.[8]