Nyra Banerjee | |
---|---|
ജനനം | Darjeeling, West Bengal, India | 14 മേയ് 1987
തൊഴിൽ(കൾ) |
|
സജീവ കാലം | 2009–present |
പ്രധാനമായും ഹിന്ദി ടെലിവിഷൻ പരമ്പരകളിലും തെലുങ്ക് , ഹിന്ദി , തമിഴ് , മലയാളം , കന്നഡ ഭാഷാ സിനിമകളിലും അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നൈര ബാനർജി (ജനനം 14 മെയ് 1987 [1]). കളേഴ്‌സ് ടിവിയുടെ അമാനുഷിക നാടക പരമ്പരയായ പിഷാച്ചിനിയിലെ ഒരു പ്രധാന വേഷത്തിലൂടെയാണ് അവർ കൂടുതലായും അറിയപ്പെടുന്നത്. കൂടാതെ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 13 എന്ന റിയാലിറ്റി ഷോയിലെ പങ്കാളിത്തത്തിലൂടെയും അവർ പ്രശസ്തയാണ്.
വിവിധ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചതിനെ തുടർന്ന് സംവിധായകൻ ശ്രീനിവാസ മൂർത്തി നിദാദവോലെയുടെ തെലുങ്ക് കോമഡി ചിത്രമായ ആ ഒക്കഡുവിലൂടെയാണ് അവർ ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത്. ഈ ചലച്ചിത്രം മിതമായി വിജയമായിരുന്നു. തുടർന്ന് 2010 ൽ വംശിയുടെ ശാരദഗ കസെപു ഉൾപ്പെടെ നിരവധി വിജയകരമായ തെലുങ്ക് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ഹിന്ദി സിനിമയിൽ വൺ നൈറ്റ് സ്റ്റാൻഡ്.[2] സംവിധായകൻ ടോണി ഡിസൂസയുടെ അസ്ഹർ എന്ന ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.
അമ്മയിൽ നിന്ന് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും ഗസലും പഠിച്ച നെെര ബാനർജി കുട്ടികളുടെ പാട്ടുകൾ പാടുമായിരുന്നു.[3] അവൾ ക്ലാസിക്കൽ നൃത്തരൂപമായ കഥകും പഠിച്ചു , പക്ഷേ അവളുടെ പിതാവിൻ്റെ ജോലിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു.[4] ഒരു ദിവസം അവരുടെ ഒരു ഗാനം റെക്കോർഡ് ചെയ്യുന്നതിനിടെ പ്രശസ്ത സംവിധായകൻ ജി.വി. അയ്യർ അവരെ കണ്ടു. കാദംബരി എന്ന ഹിന്ദി ടെലിവിഷൻ സീരിയലിലേക്ക് അവരെ അദ്ദേഹം സൈൻ ചെയ്തു.[3] ജി.വി. അയ്യർ ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്ന രാമായണത്തിൻ്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ സീതയുടെ വേഷം അവർ അവതരിപ്പിക്കേണ്ടതായിരുന്നു. പക്ഷേ സംവിധായകൻ മരിക്കുകയും പദ്ധതി യാഥാർത്ഥ്യമാകാതെയും പോയി.[4] എന്നിരുന്നാലും അവരുടെ പഠനം കാരണം പ്രിയദർശൻ തൻ്റെ സിനിമയിൽ നായികയായി അഭിനയിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് വരെ നെെര ബാനർജിക്ക് ചില വലിയ അവസരങ്ങൾ നിരസിക്കേണ്ടി വന്നു.
മധുരിമ എന്നാണ് നെെര ബാനർജിയുടെ ഔദ്യോഗിക നാമം. തൻ്റെ സമകാലിക നടിയായ മധുരിമ തുലിയുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ 2016-ൽ അവർ തൻ്റെ സ്‌ക്രീൻ നാമം തൻ്റെ വളർത്തുപേരായ നൈറ എന്നാക്കി മാറ്റി. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത് "എൻ്റെ പഴയ പേരുമായി എനിക്ക് യാതൊരു ബന്ധവും വേണ്ട' സത്യത്തിൽ. എല്ലാവരും എന്നെ നൈര എന്ന് വിളിക്കുന്നത് ശീലമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.എന്നായിരുന്നു.[2]
അടുത്ത വർഷത്തിനുള്ളിൽ അവർ മൂന്ന് തെലുങ്ക് പ്രോജക്ടുകളിൽ അഭിനയിച്ചു. വംശിയുടെ ശാരദാഗ കസെപു എന്ന ചിത്രത്തിലെ പ്രധാന വേഷവും ഭാസ്കർ സംവിധാനം ചെയ്ത ഓറഞ്ച് എന്ന ചിത്രത്തിലെ ഒരു അതിഥി വേഷം ഉൾപ്പെടെയുള്ള വേഷങ്ങൾ അവർ ചെയ്തു. എന്നിരുന്നാലും തെലുങ്ക് ചിത്രങ്ങളൊന്നും അവരുടെ കരിയറിനെ സഹായിച്ചില്ല. 2012-ൽ പ്രിയദർശൻ സംവിധാനം ചെയ്ത അവരുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ കമാൽ ധമാൽ മലമാൽ പുറത്തിറങ്ങി.[5]
2014-ൽ ബാനർജി ആദ്യത്തെ തെലുങ്ക് ഭാഷയിലുള്ള ചിത്രമായ വേട്ടയിൽ അഭിനയിച്ചു. അതിന് ശേഷം അവരുടെ ആദ്യ കന്നഡ ഭാഷയിലെ ചിത്രമായ സവാരി 2 അവരുടെ ആദ്യ മലയാള ഭാഷയിലെ ചിത്രമായ കൂതറ അഭിനയിച്ചു. സവാരി 2 ൽ അവർ ഒരു ബാങ്ക് മാനേജരായാണ് അഭിനയിച്ചത്.[6] കൂതറ എന്ന ചലച്ചിത്രത്തിൽ ഷൈസ്ത എന്ന NRI ആയാണ് അവർ അഭിനയിച്ചത്.[7] തുടർന്ന് അവർ അല്ലു സിരീഷ് നായകനായ കോത ജന്ത എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചു.[8] കൂടാതെ മാരുതി സഹനിർമ്മാണം ചെയ്ത ഗ്രീൻ സിഗ്നലിൽ അവർ ഒരു പ്രത്യേക വേഷം ചെയ്തിരുന്നു.
2015-ൻ്റെ തുടക്കത്തിൽ പുരി ജഗന്നാഥിൻ്റെ ടെമ്പർ എന്ന സിനിമയിൽ അവർ അഭിനയിച്ചു.[9] അത് വളരെയധികം വിജയിക്കുകയും നല്ല നിരൂപക പ്രശംസ നേടുകയും ചെയ്തു. തുടർന്ന് മലയാളം സംവിധായകൻ അനിൽ കുമാർ സംവിധാനം ചെയ്ത സേർന്തു പോലമ [10] , സുന്ദർ സിയുടെ ആമ്പല എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലും അവർ അഭിനയിച്ചു.[11] അവർ ക്ലോസ് ഫ്രണ്ട്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബ്ലാക്ക് കോഫി എന്ന മലയാളം സിനിമയിലും അവർ അഭിനയിച്ചിട്ടുണ്ട്. ഈ ചലച്ചിത്രത്തിൽ മുംബൈയിൽ താമസിക്കുന്ന ഒരു മലയാളിയായാണ് അഭിനയിച്ചിത്.[12]
സംവിധായകൻ ടോണി ഡിസൂസയുടെ അസ്ഹർ എന്ന ചിത്രത്തിന് വേണ്ടിയും അവർ സഹായിച്ചു.
2019 ൽ സ്റ്റാർ പ്ലസിൻ്റെ ദിവ്യ ദൃഷ്ടിയിൽ സന സയ്യദിനൊപ്പം ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[13]