നോമിത ചാണ്ടി | |
---|---|
ജനനം | ബെംഗലൂരു, കർണ്ണാടക, ഇന്ത്യ |
തൊഴിൽ | സാമൂഹിക പ്രവർത്തനം |
പുരസ്കാരങ്ങൾ | പദ്മശ്രീ |
വെബ്സൈറ്റ് | Official web site |
പദ്മശ്രീ ലഭിച്ചിട്ടുള്ള പ്രശസ്തയായ ഒരു സാമൂഹിക പ്രവർത്തകയായിരുന്നു നോമിത ചാണ്ടി. ഇംഗ്ലീഷ്:Nomita Chandy. പ്രധാനമായും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ പുനരധിവാസമായിരുന്നു പ്രവർത്തനമേഖല. ഇതിനായി ആശ്രയ എന്ന പേരിൽ ഒരു സന്നദ്ധസംഘടനയുടെ സെക്രട്ടറിയായി നോമിത പ്രവർത്തിച്ചു.[1] [2] ഈ സംഘടനയുടെ കീഴിൽ അനാഥരായാ കുട്ടികളെ വളർത്തുകയും അവരെ നിയമപരമായി മക്കൾ ഇല്ലാത്ത വർക്ക് ദത്തെടുക്കാനുള്ള പ്രോത്സാഹനങ്ങളും ചെയ്തു. 200 കുട്ടികളെ ഇന്ത്യയിലും 1000 ഓളം കുട്ടികളെ രാജ്യത്തിനു പുറത്തും ദത്തെടുത്തയച്ചു. .[3]
1946 ആഗസ്ത് 21 നാണ് ജനനം. അച്ഛൻ ആർമി മെഡിക്കൽ വിഭാഗത്തിലെ ജനറൽ സ്ഥാനീയനായിരുന്ന ഭിഷഗ്വരനായിരുന്നു. അമ്മ കുഞ്ഞായിരിക്കുമ്പോൾ മരിച്ചു. സഹോദരി അഞ്ജലി ഇള മേനോൻ പ്രശസ്തയായ ചിത്രരചയിതാവാണ്. താര അലി ബെയ്ഗ് അമ്മായിയാണ്. ഒരു നേവി ഒഫീസറെയാണ് വിവാഹം കഴിച്ചത്.[4] സാമൂഹിക പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള പ്രചോദനം ലഭിക്കുന്നത് അമ്മായിൽ നിന്നാണ്. മുംബൈയിലെ പ്രശസ്തമായ എല്ഫിൻസ്റ്റോൺ കോളേജിൽ പഠിക്കുന്ന സമയത്ത് താര അലി ബെയ്ഗ് എസ്.ഒ.എസ്. എന്ന കുട്ടികളുടെ ഗ്രാമടത്തിന്റെ അദ്ധ്യക്ഷയായിരുന്നു. താരയാണ് നോമിതയെ സാമൂഹിക പ്രവർത്തനത്തിലെക്ക് തിരിയാൻ പ്രേരിപ്പിച്ചത്. താരയുടെ ഉപദേശപ്രകാരം ഭർത്താവുമായി താമസിച്ചിരുന്ന എല്ലാ സ്ഥലങ്ങളിലും ഒരു സന്നദ്ധ സംഘടന തുടങ്ങാൻ നൊമിത തീരുമാനിക്കുകയായിരുന്നു.[5]
മറുനാടൻ ജോലിക്കാരുടെ കുട്ടികളുടെ പഠനം എപ്പോഴും ഒരു പ്രഹേളികയായിരുന്നു. അവർ ചെയ്തുകൊണ്ടിരിക്കുന്ന പദ്ധതി പൂർത്തിയാവുന്നതും മറ്റു സ്ഥലങ്ങളിലേക്ക് ജോലിക്ക് പോവേണ്ടി വരുന്നതും കുട്ടികളൂടെ പഠനത്തെ അവതാളത്തിലാക്കുമായിരുന്നു. അമ്മമാർക്ക് കുട്ടികളെ നോക്കേണ്ടതുള്ളതുകൊൺട് ജോലിക്ക് പോവാനും സാധ്യമായിരുന്നില്ല. നോമിത ഇത് തിരിച്ചറിഞ്ഞ് 1982 ൽ ആശ്രയ മൊബൈൽ ക്രഷുകൾ ആരംഭിക്കുകയുണ്ടായി. ഇതോടെ വീട്ടമ്മമാർക്ക് ജോലിക്ക് പോയി കുടുംബവരുമാനമ് വർദ്ധനവ് [6]ചെയ്യാനായി സാധിച്ചു. പിന്നീട് ആശ്രയ ഇതുപോലുള്ള മറ്റു സാമൂഹിക പ്രവർത്തനങ്ങളെ ഏകോപിക്കുന്ന ഒരു സംഘടനായി മാറുകയായിരുന്നു.ബാംഗ്ലൂരിലെ ഇന്ദിരാ നഗറിലാണ് ഇത് പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനാർത്ഥം ഒരു ഗുരുകുല വിദ്യാഭ്യാസ രീതിയിൽ സ്കൂൾ ആയിരുന്നു അടുത്ത സംരംഭം. 1996 ൽ നീൽബാഗ് എന്ന് പേരുള്ള ഒരു വിദ്യാലയം ഏറ്റെടുത്തു നടത്തിപ്പ് ആരംഭിച്ചു.[7] കോലാർ ജില്ലയിൽ ഡേവിഡ് ഹോസ്ബറോ എന്ന വിദ്യാഭ്യാസവിചക്ഷണൻ നടത്തിയിരുന്ന സ്കൂളായിരുന്നു അത്. അദ്ദേഹത്തിന്റെ മരണത്തോടെ നിർത്തിയ സ്കൂൾ 2007 ൽ തുറക്കുകയും എല്ലാ സൗകര്യങ്ങളോടും കൂടി നടത്തുകയും ചെയ്തു. ആ താലൂക്കിലെ ഏറ്റവും നല്ല സ്കൂളിനുള്ള പുരസ്കാരം താമസിയാതെ നീൽബാഗിന് ലഭിച്ചു.
മറുനാടൻ ജോലിക്കാരുടെ കുഞ്ഞുങ്ങളെ പകൽ സമയം നോക്കാനുള്ള ക്രഷും നടത്തുന്നുണ്ട്. കണ്ണു ശരിക്കും കാണാൻ സാധിക്കാത്ത് 8 കുട്ടികളെയും സ്കൂളിൽ പകൽ സമയം നോക്കുന്നുണ്ട്.[8]നോമിതയുടെ മറ്റൊരു സംഭാവന താര എന്നു പേരിലുള്ള അഗതി മന്ദിരമാണ്. കുട്ടികൾ ഉള്ള അഗതികളായ സ്ത്രീകൾക്ക് രണ്ട് വർഷത്തേക്കുള്ള സംരക്ഷണം നൽകുകയും ഈ കാലയളവിനുള്ളിൽ അവർക്ക് വേണ്ട മാനസികവും സാമ്പത്തിക പരാധീനതക്കെതിരെ ജോലി ചെയ്യാനുള്ള പരിശീലനവും നല്കുകയും ചെയ്യും. ജോലി തരപ്പെടുത്താനും ആരോഗ്യ സംരക്ഷിക്കാനും താര സാഹായം ചെയ്യും. തന്റെ അമ്മായിയും സാമൂഹികപ്രവർത്തകയുമായിരുന്ന താരാ അലി ബെയ്ഗിന്റെ ഓർമ്മകായാണ് അഗതിമന്ദിരത്തിനു ആ പേരൂ വക്കുന്നത്.
വർഷങ്ങളായി ദത്തെടുക്കൽ മേഖലയിൽ അവ്യക്തതമൂലം വിവിധ സംഘടനകൾ ഇതിൽ മുതലെടുപ്പു നടത്തിവരികയായിരുന്നു. 20 വർഷത്തെ പ്രവർത്തനത്തിലൂടെ നിരവധി കുട്ടികൾക്ക് ഭാവി ജീവിതം ഭദ്രമാക്കി എന്നു മാത്രല്ല്ല, രാജ്യത്ത് തന്നെ ദത്തെടുക്കൽ സംവിധാനം ഏകോപിക്കുകയും നിയമവിധേയമാക്കാൻ പരിശ്രമിക്കുകയും ചെയ്തു. [7] ബാംഗ്ലൂരിൽ മാത്രമല്ല വിശാഖപട്ടണം, പൂനേ, ഡൽഹി ലണ്ടൻ എന്നിവടങ്ങളിലും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാനായി വഴിവെച്ചു. ഈ സ്ഥാപനങങ്ങൾ രാജ്യത്ത് അന്ന് നിലനിന്നിരുന്ന ദത്തേടുക്കൽ പരിപാടിയിലുള്ള വിഘനങ്ങൾ മറികടക്കാൻ നോമിതയെ സഹായിച്ചു.
നോമിത എപ്പോഴും പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടേയിരുന്നു. മരിക്കുന്നതിനു തൊട്ട് മുൻപും അവർ ആശുപത്രികളിൽ പാവപ്പെട്ടവരുടെ പ്രതീക്ഷാ സമയം കുറക്കുന്നതിനായി ഡോക്റ്റർമാരുംാശുപത്രി അധികൃതരുമായുള്ള ചർച്ചകളിലായിരുന്നു. 2011 രാജ്യം നോമിതയെ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചു.[9] 2015 മേയ് മാസത്തിൽ ബെംഗലൂരുവിൽ അന്തരിച്ചു. [10]