നൗറുവിലെ വിദ്യാഭ്യാസരീതി

നൗറുവിൽ വിദ്യാഭ്യാസം നിർബന്ധിതമാണ്. മൂന്നു പ്രാഥമികവിദ്യാലയങ്ങളും 2 സെക്കന്ററി വിദ്യാലയങ്ങളും ഉൾപ്പെടെ നൗറുവിൽ 11 സ്കൂളുകൾ ഉണ്ട്. (നൗറു സെക്കന്ററി സ്കൂളും കോളജും ഇതിലുൾപ്പെടും). പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഏബിൾ/ഡിസേബിൾ കേന്ദ്രങ്ങളുമുണ്ട്. ഈ സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. ആസ്ട്രേലിയൻ ഡിപ്പാർട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് ആന്റ് ട്രേഡ് കണക്കനുസരിച്ച് നൗറുവിൽ 3,026 കുട്ടികൾ സ്കൂളിൽ ചേർന്നു പഠിക്കുന്നുണ്ട്. 2013 മുതൽ നൗറുവിന്റെ വിദ്യാഭ്യാസകാര്യ മന്ത്രി, ചാർമൈൻ സ്കോട്ടി ആകുന്നു.

നവുറുവിലെ ഐവോ ഡിസ്ട്രിക്റ്റിൽ യൂണിവേഴ്സിറ്റി ഓഫ് സൗത് പസിഫിക്കിന്റെ കാമ്പസുണ്ട്. 1970കളിൽ ആണ് യൂണിവേഴ്സിറ്റി ഓഫ് സൗത് പസിഫിക്ക് വിദൂരവിദ്യാഭ്യാസം തുടങ്ങിയത്. 1987ൽ പ്രാദേശിക കാമ്പസ് തുടങ്ങി. വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളും ബിസിനസ്സും ആണു പ്രധാനമായി പഠിപ്പിച്ചുവരുന്നത്. തുടർവിദ്യാഭ്യാസവും ഈ കാമ്പസിൽ ലഭ്യമാണ്.

A classroom at Nauru Secondary School after refurbishment as part of an Australian aid package to the island state.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതത്തിൽ പ്രൊട്ടസ്റ്റാന്റ് മിഷനറിമാരാണ് നവുറുവിലെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ ആദ്യമായി തുടങ്ങിയത്. നവുറുവിലെ ആദ്യ സ്കൂൾ മിഷനറി ആയ ഫിലിപ്പ് ഡെലാപ്പൊർട്ടെ നവുറുഭാഷയിൽ തുടങ്ങി. 1923ൽ യുണൈറ്റഡ് കിങ്ഡം, ആസ്ട്രേലിയ, ന്യൂ സീലാന്റ് എന്നിവ സംയുക്തമായി നവുറുവിലെ വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും ഇംഗ്ലിഷ് ഭാഷയെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി സ്ഥാപിക്കുകയുംചെയ്തു. 2007ൽ ആസ്ട്രേലിയയിലെ ഓസെയ്ഡ് എന്ന സംഘടന നൗറു സെക്കന്ററി വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കാൻ സഹായം ചെയ്തു. 2010ൽ ഈ പ്രൊജക്ട് പൂർണ്ണമായി.

അവലംബം

[തിരുത്തുക]

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "DFAT" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "ELH" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "urlUSP-Nauru" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "urlNauru Secondary School" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.