നർത്തകി നടരാജ് | |
---|---|
![]() നർത്തകി നടരാജിന്, പ്രസിഡന്റ് പ്രണബ് മുഖർജി സംഗീത നാടക അക്കാദമി പുരസ്കാരം 2011 സമ്മാനിക്കുന്നു | |
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ഭരതനാട്യം നർത്തകി |
തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഭരതനാട്യം നർത്തകിയാണ് ഡോ. നർത്തകി നടരാജ്. 2019 ൽ, ഇന്ത്യ ഗവൺമെന്റ് അതിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചിട്ടുള്ള നർത്തകി നടരാജ്, പദ്മ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡറാണ്.[1]
ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ചുള്ള സമൂഹ മനോഭാവം മെച്ചപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തിൽ, തമിഴ്‍നാട് വിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ നർത്തകി നടരാജിന്റെ നേട്ടത്തെക്കുറിച്ചുള്ള ഒരു പാഠം ഉൾപ്പെടുത്തിയിട്ടുണ്ട്.[2]
1964 ജൂലൈ 6 ന് തമിഴ് നാട്ടിലെ മധുരയിൽ ജനിച്ചു വളർന്ന നർത്തകി നടരാജ്, ഗുരു കെ.പി. കിട്ടപ്പ പിള്ളക്ക് കീഴിലാണ് നൃത്തം അഭ്യസിച്ചത്. തന്റെ ട്രാൻസ് സ്വത്വത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒരുപാട് വിവേചനങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള നർത്തകി നടരാജ് ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഗുരുവിനെ കണ്ടെത്തുന്നത്.[3] "നർത്തകി" എന്ന പേരും ഗുരു കിട്ടപ്പ പിള്ള നൽകിയതാണ്.[3] ഭരതനാട്യത്തിലെ നായകി ഭാവ പാരമ്പര്യമാണ് നർത്തകി നടരാജ് പിന്തുടരുന്നത്.[1]
നർത്തകി നടരാജ്, സുഹൃത്ത് ശക്തി ഭാസ്‌കറിനൊപ്പം "വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ്" എന്ന നൃത്ത വിദ്യാലയം സ്ഥാപിച്ച് അവിടെ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ചുവരുന്നു.[1]
{{cite web}}
: |last2=
has numeric name (help)CS1 maint: numeric names: authors list (link)