തക്ത്(തഖ്ത്) എന്നാൽ പഞ്ചാബി ഭാഷയിൽ സിംഹാസനം, ഭദ്രാസനം അധികാര സ്ഥാനം എന്നെല്ലാം അർത്ഥം . സിഖ് മതത്തിന്റെ വളർച്ചയുടേയും പരിണാമത്തിന്റെയും പഠനത്തിലെ പ്രധാന സംഭവമാണ് പഞ്ച തക്തുകളുടെ രുപീകരണം. സിഖ്മതസ്ഥർക്ക് ഏറെ വൈകാരികവും ചരിത്രപരവുമായ പ്രധാന്യമുള്ള അഞ്ച് ഗുരുദ്വാരകളാണ് പഞ്ച തക്തുകൾ.
തക്തുകളിൽ ആദ്യത്തതും ഏറ്റവും ശ്രേഷ്ഠവും എന്നു കരുതപ്പെടുന്നതാണ് ആണ് അകാൽ തക്ത്. കാലാതീതം എന്നാണ് അകാൽ എന്നതിന്റെ അർത്ഥം. സുവർണ്ണക്ഷേത്രം എന്ന് പരക്കെ അറിയപ്പെടുന്ന അമൃത്സറിലെ ഹർമന്ദിർ സാഹിബിന്റെ കവാടത്തിനു അഭിമുഖമായിട്ടാണ് അകാൽ തക്ത് സ്ഥിതി ചെയ്യുന്നത്. നീതി നിർവ്വഹണത്തിനും മറ്റ് ഭൗതിക കാര്യങ്ങൾക്കും നിർദ്ദേശങ്ങൾ നൽകുന്നതും നിയന്ത്രിക്കുന്നതും അകാൽ തക്താണ്. സിഖ് മതത്തിന്റെ പരമോന്നത പീഠം. 1609 ൽ ഗുരു ഹർ ഗോബിന്ദ് ആണ് അകാൽ തക്ത് സ്ഥാപിച്ചത്. സൈനിക തന്ത്രങ്ങളും, രാഷ്ട്രീയ നിലപാടുകളും, തർക്കങ്ങളും, എല്ലാം അകാൽ തക്തിനു വിഷയങ്ങളാണ്.
അനന്തപൂർ സാഹിബ് പട്ടണത്തിലാണ് ഈ തക്ത് . സിഖ് കൂട്ടായ്മയുടെ പ്രതീകമായ ഖൽസ രൂപം കൊണ്ടത് ഇവിടെയായതിനാൽ പവിത്രമായി കരുതപ്പെടുന്നു. ഗുരു ഗോബിന്ദ് സിംഗ് ആണ് ഈ തക്തിന്റെ സ്ഥാപകൻ. അദ്ദേഹം ഉപയോഗിച്ചതായി കരുതപ്പെടുന്ന ഏതാനം ആയുധങ്ങൾ ഇവിടെ പ്രദർശിക്കപ്പെട്ടിരിക്കുന്നു.
ബതിന്തയ്ക്കടുത്തുള്ള തൽ വന്ത് സബൊ എന്ന ഗ്രാമത്തിലാണ് ഈ തക്ത്. ഗുരു ഗോബിന്ദ് സിംഗ് ഇവിടെ ഒരു വർഷം താമസിച്ച് കൊണ്ടാണ് സിഖ് വേദ ഗ്രന്ഥമായ ഗ്രന്ഥ് സാാഹിബിന്റെ ക്രോഡീകരണം പൂർത്തിയാക്കിയത്. 1705ൽ ആയിരുന്നു അത്. ഗുരു ഗ്രന്ഥ് സാഹിബിന്റെ മറ്റൊരു പേരാണ് ധംധമ സാഹിബ്
ബീഹാറിന്റെ തലസ്ഥാന നഗരിയായ പട്നയിലാണ് ഈ തക്ത്. 1666ൽ ഗുരു ഗോബിന്ദ് സിംഗിന്റെ ജനനവും അദ്ദേഹത്തിന്റെ ബാല്യവും ഇവിടെയായിരുന്നു.ഗുരു നാനാക്ക്, ഗുരു തേഗ് ബഹദൂർ എന്നിവരുടെ സന്ദർശനം കോണ്ടും ധന്യമായ ഇടം എന്നതാണ് പട്ന സാഹിബിന്റെ ശ്രേഷ്ഠത.
മഹാരാഷ്ട്രയിലെ ഗോദാവരി നദികരയിൽ നന്ദദ് ഗ്രാമത്തിലാണ് ഈ തക്ത്. ഗുരു പരമ്പരയിലെ അവസാന ഗുരു വായ ഗുരു ഗോബിന്ദ് സിംഗ് മരണമടഞ്ഞതും അന്ത്യ വിശ്രമം കൊള്ളുന്നതും ഈ മണ്ണിലാണ്. ഇനി ഒരു ഗുരുവിന്റെ ആവശ്യമിലെന്നും ഗ്രന്ഥ സാഹിബിനെ പിൻപറ്റാനുമാണ് അദ്ദേഹം ഉപദേശിച്ചത്. ഇവിടെ ഇദ്ദേഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നു.