വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Regions with significant populations | |
---|---|
Pakistan: 92,531,483 (2011)[a][1][2][3] | |
യുണൈറ്റഡ് കിങ്ഡം | 500,000[4] |
സൗദി അറേബ്യ | 500,000+ (2013) |
United Arab Emirates | 300,000+ |
ഇന്ത്യ | 500,000 |
യുണൈറ്റഡ് സ്റ്റേറ്റ്സ്[5] | 263,699 |
Canada | 100,310[6] |
ഇറ്റലി | 100,000+ |
കുവൈറ്റ് | 80,000+ |
ഒമാൻ | 55,000+ |
ഗ്രീസ് | 55,000+ |
ഫ്രാൻസ് | 54,000 |
ജെർമനി | 43,668+ |
ഖത്തർ | 42,000+ |
സ്പെയ്ൻ | 37,000+ |
Bahrain | 35,500+ |
ചൈന | 43,000+[7] |
നോർവേ | 29,134+ |
ഡെന്മാർക്ക് | 18,152+ |
ഓസ്ട്രേലിയ | 31,277+ |
ദക്ഷിണ കൊറിയ | 25,000+[8] |
നെതർലൻഡ്സ് | 19,408+ |
ഹോങ്കോങ് | 13,000+[9] |
ജപ്പാൻ | 10,000+ |
സ്വീഡൻ | 5000+ |
മലേഷ്യ | 1000+ |
പെറു | 100+ |
Languages | |
Punjabi, Urdu | |
Religion | |
Islam 100% (majority Sunni, while 20% being Shia) |
ഇന്ത്യയിലും പാകിസ്താനിലുമായി കിടക്കുന്ന പഞ്ചാബ് പ്രദേശത്തിൽ നിന്നും ഉൽഭവിച്ച പഞ്ചാബി ജനതയിലെ ഏറ്റവും വലിയ വംശീയ ഉപ വിഭാഗമാണ് പഞ്ചാബി മുസ്ലീങ്ങൾ . പഞ്ചാബി ജനതയുടെ പകുതിയിലധികം വരുന്ന ഈ ജനവിഭാഗം, ചരിത്രം, ഭാഷ, മതം, സംസ്കാരം എന്നിവയിലെല്ലാം തനിമ പുലർത്തുന്നു.
ഒൻപത് കോടിയിലധികം വരുന്ന ഇവർ പാകിസ്താനിലെ ഏറ്റവും വലിയ വംശീയ വിഭാഗവും ആഗോള മുസ്ലീങ്ങളിലെ മൂന്നാമത്തെ വലിയ വംശീയ ഉപവിഭാഗവുമാണ്. പഞ്ചാബി മുസ്ലീങ്ങൾ ഇന്ന് പ്രധാനമായും പാകിസ്താൻ പഞ്ചാബിലാണ് അധിവസിക്കുന്നതെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഗൾഫ് നാടുകളിലും, അമേരിക്കയിലും, യൂറോപ്യൻ നാടുകളിലും ഗണ്യമായ നിലയിൽ സാന്നിധ്യം അറിയിക്കുന്നവരാണ് ഇക്കൂട്ടർ.
പഞ്ചാബി ഭാഷ മാതൃഭാഷയായിട്ടുള്ള ഇസ്ലാം മതവിശ്വാസികളാണ് പഞ്ചാബി മുസ്ലീങ്ങൾ. സുന്നി വിഭാഗമാണ് പ്രബല കക്ഷികളെങ്കിലും ഷിയാ വിഭാഗവും, പഞ്ചാബിൽ ഉൽഭവിച്ച അഹമദിയ്യാ വിഭാഗവുമുൾപ്പെടെ ഇതര കക്ഷികളും പഞ്ചാബി മുസ്ലീങ്ങളായി ഉണ്ട്.
പഞ്ചാബ് ഭൂപ്രദേശത്ത് വസിക്കുന്നവർക്ക് പഞ്ചാബി അവബോധം ഉണ്ടാവുന്നത് കേവലം 18ആം നൂറ്റാണ്ട് മുതൽക്കാണ്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഭാഷാപരവും സാംസ്ക്കാരികവും ആയിട്ടുള്ള പാരമ്പര്യമുണ്ടായിട്ടും ഒരു ജനത എന്ന വംശീയ ബോധം ഒരിക്കലും ഉണ്ടായിരുന്നതേയില്ല പഞ്ചാബികൾക്ക്.
ധാരാളം ഗോത്രങ്ങളും ഉപവിഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ജനതയാണ് പഞ്ചാബി മുസ്ലീങ്ങൾ. അവയിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്.