പുരാതന പഞ്ചാബിലെ, ജനങ്ങൾ പരുത്തി വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. സ്ത്രീ പുരുഷന്മാർ ലിംഗഭേദമെന്യെ മുട്ടുവരെയുള്ള മേലുടുപ്പും ഇടുപ്പിനു താഴെ ധോത്തിയും, ഇടതുതോളിനും മീതേയും വലതു തോളിന് അടിയിലുമായി കിടക്കുന്ന നീണ്ട വേഷ്ടിയും. കൂടാതെ ഇരു തോളുകളേയും മൂടിക്കിടക്കുന്ന മറ്റൊരു വലിയ ഷീറ്റും ധരിക്കുമായിരുന്നു. [1]ആധുനിക പഞ്ചാബി വസ്ത്രങ്ങൾ ഇതിൽ നിന്നും ഏറെ വിഭിന്നമാണ്. പഞ്ചാബി വസ്ത്രധാരണരീതിക്ക് നീണ്ട ചരിത്രമാണുള്ളത്.
പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളിൽ പഞ്ചാബിൽ പരുത്തി വ്യവസായം വലിയ തോതിൽ നിലനിന്നിരുന്നു.വിവിധതരം പരുത്തി ഉത്പന്നങ്ങൾ- സാധാരണ ലുങ്കികൾ, മടക്കുകളുള്ള തെഹ്മത് ലുങ്കികൾ, ഖേസുകൾ (വിരിപ്പുകളും, കട്ടിയില്ലാത്ത ജമുക്കാളങ്ങളും), ദറ്റാഹികൾ, ചാദറുകൾ(പുതപ്പുകൾ), കോട്ട്, ഷർട്ട് എന്നിവക്കുള്ള തുണിത്തരങ്ങൾ, വാതൽ-ജനാല വിരികൾ , സുസികൾ(?), തെഹ്മത്തുകൾ(മുട്ടു വരെയെത്തുന്ന മേലുടുപ്പുകൾ), ദരികൾ( നിലത്തു വിരിക്കാവുന്ന കട്ടിയുള്ള വർണശബളമായ വിരിപ്പുകൾ), ടവലുകൾ, ഡസ്റ്ററുകൾ, പട്കാസ്(ആൺകുട്ടികൾക്കായുള്ള ശിരോവസ്ത്രം) എന്നിവ ലഭ്യമായിരുന്നു . ഇവയൊക്കെ നിർമ്മിക്കപ്പെട്ടത് ഹോഷിയാർപ്പൂർ, ഗുർദാസ്പുർ, പെഷാവർ, ലാഹോർ, അമൃത്സർ, ലുധിയാന, ഝംഗ്, ഷാഹ്പൂർ, ജലന്ധർ, ഡെൽഹി, ഗുഡ്ഗാവ്, റോഹ്തക്, കർനാൽ, രെവരി, പാനിപത്ത് എന്നിവിടങ്ങളിലായിരുന്നു.[2]ഈ കോട്ടൺ വ്യവസായം പഞ്ചാബികളെ സമ്പന്നരാക്കി, അതവരുടെ വസ്ത്രരീതികളിലും കാണാം.[3][4]മറ്റു തരത്തിലുള്ള പഞ്ചാബി വസ്ത്രങ്ങൾ അവരുടെ പ്രദേശത്തിലെ ഉത്സവങ്ങൾക്കും, മറ്റുമാണ് ധരിക്കാറ്.
സുത്താന എന്നുകൂടി വിളിക്കുന്ന സുത്താൻ പഞ്ചാബിലെ സ്വസ്ഥാനയുടെ ബാക്കിനിൽക്കുന്ന ഒരു ഭാഗമാണ്.[5] സ്വസ്ഥാനയെ ട്രൗസർ എന്നുകൂടി വിളിക്കുന്നുണ്ട്. മൗര്യൻ കാലത്ത് പ്രഭുക്കന്മാരും സ്വസ്ഥാനയെ ഉപയോഗിച്ചിരുന്നു.[6] നോർത്ത് ഇന്ത്യയിലെ കുശാന സാമ്രാജ്യ കാലത്ത് ഒന്നും, മൂന്നും നൂറ്റാണ്ടുകളിലും,[7] ഗുപ്ത ഭരണകാലമായ നാലും ആറും നൂറ്റാണ്ടുകളിലും,[8] ഏഴാം നൂറ്റാണ്ടുകളിലും ഇത് ഉപയോഗിക്കപ്പെട്ടിരുന്നു.[9]
സൂത്താനയ്ക്ക് സ്വസ്ഥാനയിൽ നിന്ന് ചെറിയ വ്യത്യാസങ്ങളുണ്ട്, കണങ്കാലിന് മുകൾ ഭാഗത്തേക്ക് അയയുകയും, കണങ്കാലിന് താഴേക്ക് ഇറുക്കവുമാണ്. സുത്താന പുരുഷൻമാർക്കാണ്, പക്ഷെ സ്ത്രീകളിടുന്ന സുത്താനയ്ക്ക് പ്രാധാന്യമേറെയാണ്. സ്ത്രീകളത് കുർത്തയ്ക്കൊപ്പമാണ് ധരിക്കുന്നത്. അത് പഞ്ചാബി ഘാഗരയുടെ ഒരു ഭാഗം കൂടിയാണ്.