പത്തനാപുരം | |
9°05′10″N 76°52′09″E / 9.0861°N 76.8692°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | Special Grade Panchayath |
' | |
' | |
' | |
വിസ്തീർണ്ണം | 24.20[1]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689695 +91475 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ കൊല്ലം ജില്ലയിൽ സഹ്യപർവ്വതത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പത്തനാപുരം. ഇത് ഒരു താലൂക്കിന്റെ പേരു കൂടിയാണ് (പത്തനാപുരം താലൂക്ക് കാണുക). പത്ത് ആനകളെ ഒരുമിച്ച് കിട്ടിയ ഇടം (പണ്ട് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് കാട്ടുപത്തനാപുരം എന്ന് ആണ്) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശമാണ് പിന്നീട് 'പത്തനാപുരം' ആയി മാറിയത്[അവലംബം ആവശ്യമാണ്]. പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത (SH-08) പത്തനാപുരത്തെ കേരളത്തിലെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പത്തനാപുരം കേരളത്തിലെ സുഗന്ധവ്യഞ്ജന മേഖലയിൽ ഉൾപ്പെടുന്നതിനാൽ ഇവിടെ നെല്ല്, കുരുമുളക്, ഇഞ്ചി, കശുവണ്ടി, മരച്ചീനി, റബ്ബർ എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ കൊല്ലത്തു നിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ത തീർഥാടന കേന്ദ്രമായ ശബരിമല ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലാണ് പത്തനാപുരം പട്ടണം സ്ഥിതി ചെയ്യുന്നത്[2].
1.തിരുവനന്തപുരത്ത് നിന്നും-(ഏറ്റവും നല്ല റൂട്ട്)ആദ്യം M.C റോഡിലൂടെ കിളിമാനൂർ,ആയൂർ വഴി കൊട്ടാരക്കരയിൽ എത്തുക.അവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞ് NH-208(കൊല്ലം-തിരുമംഗലം ദേശീയപാത)വഴി കുന്നിക്കോട്ടെത്തുക.എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞു പത്തനാപുരത്തെത്തുക(ദൂരം: 89 കി.മി).ആയൂർ,അഞ്ചൽ,പുനലൂർവഴിയും പത്തനാപുരത്തെത്താം(ദൂരം:88 കി.മി).ഏറ്റവും ദൂരം കുറഞ്ഞ പാത ആയൂർ, വാളകം,ചെങ്ങമനാട്, കുന്നിക്കോട് വഴിയാണ്(ദൂരം:81 കി.മി).
2.എറണാകുളം/ആലപ്പുഴ/കോട്ടയം:എറണാകുളത്തു നിന്നും NH-47 ലൂടെ ആലപ്പുഴ വഴി കായംകുളത്തെത്തുക.കായംകുളത്തു നിന്നും അടൂർ വഴി പത്തനാപുരത്തെത്താം(ദൂരം:152 കി.മി).അല്ലെങ്കിൽ എറണാകുളത്തുനിന്ന് കോട്ടയത്തെത്തുക.എന്നിട്ട് M.C റോഡ് വഴി അടൂരും, അവിടെ നിന്ന് പത്തനാപുരത്തും എത്താം(ദൂരം:147 കി.മി)
3.കൊല്ലത്തു നിന്ന്: NH-208 വഴി കുന്നിക്കോട്ടും അവിടെ നിന്ന് പത്തനാപുരത്തും എത്തുക(ദൂരം:43 കി.മി)
4.ശബരിമല/മൂന്നാർ/തേക്കടി:ഈ സ്ഥലങ്ങളിൽ നിന്നും പത്തനംതിട്ടയിൽ എത്തുക. അവിടെ നിന്നും കോന്നി വഴി പത്തനാപുരത്തെത്താം.ശബരിമലയിൽ പ്രശസ്തമായ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നു(ദൂരം:89 കി.മി).മൂന്നാറും(ദൂരം:230 കി.മി), തേക്കടിയും(ദൂരം:132 കി.മി) സുഖവാസ കേന്ദ്രങ്ങളാണ്.
5.തെങ്കാശിയിൽ നിന്നും: NH-208 വഴി പുനലൂർ എത്തുക.എന്നിട്ട് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ പത്തനാപുരത്തെത്തുക(ദൂരം:71 കി.മി).
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ: ആവണീശ്വരം(7 കി.മി) ചെങ്ങന്നൂർ(42 കി.മി)/കായംകുളം(45 കി.മി)/കൊല്ലം(43 കി.മി)
ഏറ്റവും അടുത്ത വിമാനത്താവളങ്ങൾ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം(89 കി.മി)/ കൊച്ചിക്കടുത്തുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം(175 കി.മി)
ബസ് സർവീസുകൾ:പത്തനാപുരത്തു നിന്ന് കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ബസ് കിട്ടും. എങ്കിലും പത്തനാപുരത്തിന് അടുത്തുള്ള അടൂരിൽ നിന്നോ (16 കി.മി) കൊട്ടാരക്കരയിൽ നിന്നോ(16 കി.മി) കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എല്ലാ സമയത്തും ബസ് കിട്ടുന്നതാണ്.
pathanapuram