പരമാധികാരം റോമിലെ മാർപ്പാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, പോർട്ടുഗീസ് ഭരണപ്രദേശങ്ങളിൽ സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മരെ നിയോഗിക്കലും മറ്റും പോർട്ടുഗൽ രാജാവിന് വിട്ടു കൊടുത്തുകൊണ്ട് ഒരു ഉടമ്പടി നിലവിൽ വന്നു, ഇതാണ് പദ്രുവാദോ (Padroado അല്ലെങ്കിൽ Padroado Real).[1]
രക്ഷകർത്തതൃം എന്നർത്ഥമുള്ള Patronage എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായ പോർട്ടുഗീസ് പദമാണ് പദ്രുവാദോ. സ്പെയിനുമായി റോം ചെയ്ത സമാന ഉടമ്പടിയാണ് പെട്രോണെറ്റോ (Patronato അല്ലെങ്കിൽ Patronato Real) എന്നറിയപ്പെടുന്നത്.[2]
പോർട്ടുഗലിന്റെ പദ്രുവാദോ അധികാരത്തിന്ന് 15-ആം നൂറ്റാണ്ടിലെ അവരുടെ സമുദ്രപര്യടന വികസന കാലത്തോളം പഴക്കമുണ്ട്. 15-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ മാർപ്പാപ്പ യൂറോപ്പിലെ രണ്ട് പ്രബല കത്തോലിക്കാ രാജ്യങ്ങളായ പോർട്ടുഗലിനും സ്പെയിനുമായി ലോകത്തെ കിഴക്കും പടിഞ്ഞാറും എന്ന് രണ്ടായി ഭാഗിച്ചു സഭയുടെ ഭരണാധികാരം അവർക്കായി വീതിച്ചു നൽകി. പേപ്പൽ ബുൾ എന്നറിയപ്പെടുന്ന കൽപ്പനകളിലൂടെ 1493-ൽ അലക്സാണ്ടർ ആറാമൻ മാർപ്പാപ്പയും[3] 1514-ൽ ലിയോ പത്താമൻ മാർപ്പാപ്പയുമാണ് അപ്രകാരം ചെയ്തത്. ഈ കരാർ പ്രകാരം കൊളംബസ് കണ്ടെത്തിയ അമേരിക്ക ഉൾപ്പെടെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളിൽ മതപ്രചരണത്തിനും സഭാഭരണത്തിനും ഉള്ള അവകാശം സ്പെയിനിനും വാസ്കോഡ ഗാമ സമുദ്രമാർഗ്ഗമുള്ള വഴി കണ്ടെത്തിയ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മതപ്രചരണത്തിനും സഭാഭരണത്തിനും ഉള്ള അവകാശം പോർട്ടുഗലിനും ലഭ്യമായി. അങ്ങനെ ഈ രാജ്യങ്ങളുടെ അധീന പ്രദേശങ്ങളിൽ മെത്രാന്മാരെ നിയമിക്കുന്നത് അടക്കമുള്ള അവകാശം അതത് രാജ്യത്തെ രാജാവിനായി മാറി.
പദ്രുവാദോ റിയൽ (രാജകീയ രക്ഷകർത്തൃത്വം), പദ്രുവാദോ അൾട്രാമരീനോ പോർച്ചുഗീസ് (പോർട്ടുഗീസ് വിദേശ രക്ഷകർത്തൃത്വം) എന്നൊക്കെ വിവിധ കാലങ്ങളിൽ അറിയപ്പെട്ടിരുന്ന ഈ സംവിധാനം 20-ആം നൂറ്റാണ്ടിൽ ക്രമേണെ നിർജ്ജീവമാക്കപ്പെട്ടു.
The Padroado Real, granted by the Church of Rome to the Portuguese Crown, gave it exclusive authority to fill clerical positions within its overseas domains.
...dividing up the world between Spain and Portugal by the famous bull Inter Caetera of 28 June 1493 ......The division between the two spheres is to be an imaginary line running a hundred leagues to the west and south of the Azores and Cape Verde Islands