പനച്ചി | |
---|---|
പനച്ചിയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. malabarica
|
Binomial name | |
Diospyros malabarica (Desr.) Kostel.
| |
Synonyms | |
|
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന എബനേസീ സസ്യകുടുംബത്തിൽപ്പെട്ട നിത്യ ഹരിത മരമാണ് പനച്ചി. (ശാസ്ത്രീയനാമം: Diospyros malabarica). സാവധാനം വളരുന്ന നല്ല ആയുസ്സുള്ള വൃക്ഷമാണിത്. Malabar ebony എന്നറിയപ്പെടുന്നു. പനഞ്ഞി, പനച്ച എന്നും അറിയപ്പെടുന്നു[1]. ജനുവരി- മാർച്ചാണ് പൂക്കാലം. മണമുള്ള പൂക്കളാണ്. തടിയ്ക്ക് മങ്ങിയ ചാര നിറമാണ്. വീടുണ്ടാക്കാനും വഞ്ചിയുണ്ടാക്കാനും ഉപയോഗിക്കാനാവും. കായിൽ നിന്നു് ഒരു തരം പശ കിട്ടും. അത് പുസ്തകം ബൈന്റ് ചെയ്യുന്നതിനും അമിട്ടുണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. ചെണ്ട ഒട്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു.
10-14 മീറ്റർ ഉയരത്തിൽ വളരും. നിറയെ ഇലകളും ചുവന്ന കായകളും ഉണ്ടാവും. ഇലകൾ തിളങ്ങുന്ന പച്ച നിറമുള്ളവയാണ്. ക്രീം നിറമാണ് പൂക്കൾക്ക്. ആൺ പൂക്കൾ കൂട്ടമായും പെൺ പൂക്കൾ ഒറ്റയായും വിരിയുന്നു. രണ്ടിഞ്ച് വ്യാസമുള്ള ഉരുണ്ട കായകൾ പാകമാകുമ്പോൾ മഞ്ഞ കലർന്ന ചുവപ്പ് നിറമാകും.[2] അണ്ണാനും പക്ഷികളും വിത്തുവിതരണം നടത്തുന്നു. കായ ഭക്ഷ്യയോഗ്യമാണ്. ഇതിൽ പലതരം വിറ്റമിനുകളും പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. ധാരാളം ഔഷധഗുണമുള്ള ഒരു വൃക്ഷമാണ് പനച്ചി. തടി, ഇല, പൂവ്, കായ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. തുണിക്ക് കറുത്ത ചായമടിക്കാൻ പാകമാവാത്ത ഇലകൾ ഉപയോഗിക്കുന്നു.