പനവൂർ ഗ്രാമപഞ്ചായത്ത്

പനവൂർ
Map of India showing location of Kerala
Location of പനവൂർ
പനവൂർ
Location of പനവൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ജനസംഖ്യ 20,021 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

8°39′50″N 76°59′09″E / 8.6640°N 76.9858°E / 8.6640; 76.9858 തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പനവൂർ .[2] നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

== ചരിത്രം == ഒരു പാട് മുസ്ലീംങ്ങൾ നിലകൊള്ളുന്ന ഏര്യാ സൗഹൃദം നിലകൊള്ളുന്ന പൂങ്കാവനം ബഹുഭൂരിപക്ഷം ഭൂമിയുടെയും ഉടമസ്ഥാവകാശം ചില ബ്രാഹ്മണ, നായർ, മുസ്ളീം ക്രൈസ്തവ ജòിമാർക്കും ദേവസ്വങ്ങൾക്കുമായിരുന്നു.

സ്ഥലനാമോല്പത്തി

[തിരുത്തുക]

പനകൾ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് പിൽക്കാലത്ത് പനവൂർ ആയത്.

സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം

[തിരുത്തുക]

ഇന്ത്യൻ നാഷണð കോൺഗ്രസ്സിന്റെ നേതൃത്വത്തിð ശക്തിയാർജിച്ച ദേശീയ പ്രസ്ഥാനം ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകരും മന്നത്ത് പത്മനാഭനെപ്പോലുള്ള സാമുദായിക പരിഷ്ക്കർത്താക്കളും പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ഉളവാക്കിയ ശക്തമായ സാമൂഹികമാറ്റങ്ങൾ ഈ പഞ്ചായത്ത് പ്രദേശത്തും ചലനങ്ങൾ ഉïാക്കി.

സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ

[തിരുത്തുക]

1940 ð കോൺഗ്രസ്സും, കമ്മ്യൂണിസ്റ് പാർട്ടിയും ഇവിടെ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. 1940 ð നടന്ന കോൺഗ്രസ്സിന്റെ പൊതുയോഗത്തð പട്ടംതാണുപിള്ള, പൊന്നറ ശ്രീധരൻ എന്നിവർ പങ്കെടുത്തു. യോഗത്തിന് നേതൃത്വം നðകിയത് കേശവപിള്ളയായിരുന്നു. ആട്ടുകാðഎð.പി.എസ് ആണ് ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. 'കർഷക മിത്രം' ഗ്രന്ഥശാല 1953 ð പ്രവർത്തനമാരംഭിച്ചു. ചാറ്റുപാട്ട് എന്നും നിലനിന്ന കലാരൂപമാണ് ഒരു ഗോത്ര വർഗ്ഗകലയാണിത്.

വാണിജ്യ-ഗതാഗത പ്രാധാന്യം

[തിരുത്തുക]

പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളാണ് പുത്തൻ പാലം വെഞ്ഞാറുമൂട് റോഡും പനവൂർ ചുള്ളിമാനൂർ റോഡും.

പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

[തിരുത്തുക]

1976 നവംബർ 25-ാം തിയതി ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപീകൃതമായത്. എം. മുഹമ്മദ് ഹനീഫയായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

അതിരുകൾ

[തിരുത്തുക]

തെക്ക് - നന്ദിയോട് ഗ്രാമപഞ്ചായത്ത്,വടക്ക് - ആനാട് ഗ്രാമപഞ്ചായത്ത്,കിഴക്ക് - നന്ദിയോട് ഗ്രാമപഞ്ചായത്ത്,പടിഞ്ഞാറ് - പുñമ്പാറ ഗ്രാമപഞ്ചായത്ത്

ഭൂപ്രകൃതി

[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻ പ്രദേശം, താഴ്വരകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കറുത്ത മണ്ണും, മണð കലർന്ന കരിമണമണ്ണും, ചരð നിറഞ്ഞ ചെമ്മണ്ണും, ചരð നിറഞ്ഞ കരിമണ്ണും, വെട്ടുകð മണ്ണും ആണ് ഈ പഞ്ചായത്തിലെ മണ്ണിനങ്ങൾ.

ജലപ്രകൃതി

[തിരുത്തുക]

ഉറവകളും, തോടുകളും കുളങ്ങളും ആണ് പ്രധാന ജലസ്രോതസ്സുകൾ; അതിലുപരി മഴയും.

ആരാധനാലയങ്ങൾ

[തിരുത്തുക]
  1. മുസ്ളീം പള്ളികൾ - 16
  2. ക്ഷേത്രങ്ങൾ - 16, കാവുകൾ 35
  3. ക്രിസ്ത്യൻ പള്ളികൾ - 10

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]
  1. വിശ്വപുരം
  2. പേരയം
  3. പനയമുട്ടം
  4. ആട്ടുകാൽ
  5. ചാവറക്കോണം
  6. മൊട്ടക്കാവ്
  7. കരുക്കുഴി
  8. കൊങ്ങണംകോട്
  9. പനവൂർ
  10. വാഴോട്
  11. കൊക്കോട്
  12. വെള്ളഞ്ചിറ
  13. എസ്എൻപുരം
  14. അജയപുരം

അവലംബം

[തിരുത്തുക]
  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
  2. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പനവൂർ ഗ്രാമപഞ്ചായത്ത്)