കവിയും ഗാനരചയിതാവുമായ കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് (ഐ) നേതാവും മുൻ മന്ത്രിയുമാണ് പന്തളം സുധാകരൻ. (ജനനം : 20 നവംബർ 1955) 1991 മുതൽ 1995 വരെ കെ. കരുണാകരൻ മന്ത്രിസഭയിലും 1995-1996 വരെ എ.കെ. ആൻ്റണി മന്ത്രിസഭയിലെയും പിന്നോക്ക ക്ഷേമം, എക്സൈസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ വണ്ടൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.[1]
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ പന്തളത്ത് കൊച്ചാദിച്ചൻ്റെയും കാർത്യായനിയുടേയും മകനായി 1955 നവംബർ 20ന് ജനിച്ചു.
ബി.എ ആണ് വിദ്യാഭ്യാസ യോഗ്യത. ടി.കെ.സുധാകരൻ എന്നതാണ് ശരിയായ പേര്. പിന്നീട് സ്ഥലപ്പേര് കൂട്ടിച്ചേർത്ത് പന്തളം സുധാകരൻ എന്നറിയപ്പെട്ടു.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗപ്രവേശനം.
കെ.എസ്.യുവിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറും ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സുധാകരൻ 1990 മുതൽ 1992 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറായിരുന്നു.[2]
പ്രധാന പദവികളിൽ
1978-1982 : കെ.എസ്.യു, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി
1982-1989 : യൂത്ത് കോൺഗ്രസ്, സംസ്ഥാന വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി
1982 : നിയമസഭാംഗം, വണ്ടൂർ (1)
1987 : നിയമസഭാംഗം, വണ്ടൂർ (2)
1990-1992 : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്
1991 : നിയമസഭാംഗം, വണ്ടൂർ (3)
1991-1995 : സംസ്ഥാന യുവജനകാര്യ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി