ചാലക്കുടിപ്പുഴയുടെ നാല് പോഷക നദികളിൽ ഒന്നാണ് പറമ്പികുളം നദി.[1] ഇംഗ്ലീഷ്:Parambikulam River ഈ നദി ഉത്ഭവിക്കുന്നത് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ്. ഷോളയാർ നദിക്കു സമാന്തരമായി അതിനു വടക്കായി ഒഴുകി സമുദ്രനിരപ്പിനു 536 മീറ്റർ ഉയരത്തിൽ വച്ച് കുരിയാകുട്ടി പുഴയിൽ ചേരുന്നു. ഷോളയാർ നദി കോയമ്പത്തൂരിൽ നിന്ന് ഉത്ഭവിച്ച് 44.8 കിലോമീറ്റർ ഒഴുകി ഒരുകുമ്പൻ കുട്ടി എന്ന സ്ഥലത്തിനു 1.6 കിലോ മീറ്റർ മുൻപായി സമുദ്രനിരപ്പിൽ നിന്ന്പ 464 മീറ്റർ ഉയരത്തിൽ വച്ച് പറമ്പിക്കുളം നദിയിൽ ചേരുന്നു. കുരിയാകുട്ടി നദി തമിഴ്നാട്ടിലെ ആനമലയിൽ നിന്നുത്ഭവിച്ച് കുരിയാർകുട്ടിയിൽ വച്ച് പറമ്പിക്കുളം നദിയിൽ ചേരുന്നു. കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയമ്പതി കുന്നുകളിൽ നിന്നാണ് കരപ്പാറ നദി ഉത്ഭവിക്കുന്നത്. അത് പടിഞ്ഞാറോട്ടൊഴുകി പിന്നീട് തെക്ക് പടിഞ്ഞാറ്റ് തിരിഞ്ഞ് ഒരുകൊമ്പനിൽ വച്ച് പറമ്പിക്കുളം നദിയിൽ ചേരുന്നു. [2]
കേരളത്തിന്റെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ആനമലയിൽ പറമ്പിക്കുളം നദിക്കു കുറുകെ പറമ്പികുളം അണക്കെട്ട് നിർമ്മിച്ചിട്ടുണ്ട്. .
{{cite web}}
: Missing or empty |title=
(help)
{{cite web}}
: CS1 maint: bot: original URL status unknown (link)