Parava പറവ | |
---|---|
സംവിധാനം | സൗബിൻ സാഹിർ |
നിർമ്മാണം | അൻവർ റഷീദ് ഷൈജു ഉണ്ണി |
രചന | സൗബിൻ സാഹിർ |
അഭിനേതാക്കൾ | അമൽ ഷാ ഗോവിന്ദ് വി. പൈ ഷെയിൻ നിഗം ദുൽഖർ സൽമാൻ |
സംഗീതം | റെക്സ് വിജയൻ |
ഛായാഗ്രഹണം | Littil Swayamp |
ചിത്രസംയോജനം | പ്രവീൺ പ്രഭാകർ |
സ്റ്റുഡിയോ | അൻവർ റഷീദ് എന്റർട്ടെയിന്മെന്റ്സ് The Movie Club |
വിതരണം | അൻവർ റഷീദ് എന്റർട്ടെയിന്മെന്റ്സ് |
റിലീസിങ് തീയതി | 21 September 2017 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 147 minutes |
സൗബിൻ സാഹിർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള കോമഡി ചലച്ചിത്രമാണ് പറവ (English: ഇംഗ്ലീഷ്: Bird). ഷാഹിർ, മുനീർ അലി എന്നിവരുടെ സംയുക്ത തിരക്കഥയിൽ രൂപംകൊണ്ട ഒരു നാടക ചലച്ചിത്രമാണ് ഇത്. കൂടാതെ ഇത് സാഹിർ സംവിധായകൻ ആയി ഉള്ള അരങ്ങേറ്റം ചിത്രം കൂടിയാണിത്. അഹ്മദ് ഷാ, ഗോവിന്ദ് വി. പൈ, ഷെയ്ൻ നിഗം എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്‌തിരിക്കുന്നത്. ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[1] 2016 ജൂൺ 1 ന് എറണാകുളത്ത് ഫോർട്ട് കൊച്ചിയിൽ ചിത്രത്തിന്റെ ഫോട്ടോഗ്രാഫി തുടങ്ങി. 2017 സെപ്റ്റംബർ 21 നാണ് ചിത്രം റിലീസ് ചെയ്തത്.
ബാംഗ്ലൂർ ഡെയ്സ്, പ്രേമം (ചലച്ചിത്രം) എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച ചിത്രം ആണ് ഇത്. രണ്ട് വർഷങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.
പറവ പോലെ ഉയർന്നും താഴ്ന്നും സഞ്ചരിക്കുന്നവരുടെ ജീവിതമാണ് സിനിമ പറയുന്നത്. പ്രാവ് പറത്തൽ വിനോദവും മത്സരവുമായി കരുതുന്ന മട്ടാഞ്ചേരിക്കാരുടെ കഥയാണ് അല്ല ജീവിതമാണ് ഈ സിനിമ പറയുന്നത്[2]. കൊച്ചിയിൽ മട്ടാഞ്ചേരിയിൽ ജനിച്ചു വളർന്ന കൗമാരക്കാരായ ഇർഷാദ്, ഹസീബ് എന്നിവരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ. പ്രാവ് വളർത്തലിലും, മീൻ വളർത്തലിലും ആനന്ദം കണ്ടെത്തുന്ന, 14 വയസ്സുകാർ ആണ് ഇരുവരും. ഇർഷാദിന്റെ ഇക്കയായി ഷൈൻ നിഗവും , വാപ്പയുടെ വേഷം കാഴ്ച വെച്ച സിദ്ധിക്കും ആണ്. ഇരുപത്തഞ്ചു മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന കഥാഗതിയിൽ വളരെയധികം പ്രാധാന്യമുള്ള ഇമ്രാൻ എന്ന കഥാപാത്രം ആണ് ദുൽഖർ സൽമാൻ സിനിമയിൽ. അസീബിന്റെയും ഇച്ചാപ്പിയുടെയും ശത്രുപക്ഷത്താണ് പ്രാവുവളർത്തൽ തൊഴിലാക്കിയ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം. ശൈശവ വിവാഹം, മയക്കുമരുന്ന് വിതയ്ക്കുന്ന ആപത്തുകൾ തുടങ്ങിയ സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങൾ, ചിത്രത്തിന്റെ ഒഴുക്കിനൊപ്പം തന്നെ പരാമർശിച്ചു പോകുന്നു. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ശ്രിന്ദ, ഗ്രിഗറി ജേക്കബ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പല സംവിധായകരുടെ കൂടെ പ്രവർത്തിച്ച ശേഷം സാഹിർ സുഹൃത്ത് മുനീർ അലിയുമായി ഒരു തിരക്കഥാ തുടങ്ങി, മുനീർ അലി 5 സുന്ദരികൾ[4] എന്ന ചിത്രത്തിന് തിരക്കഥാ എഴുത്തിയ വ്യക്തി ആണ്.[5]. 2016 കളുടെ തുടക്കത്തിൽ അൻവർ റഷീദ്, സാഹിർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കും എന്ന് പ്രഖ്യാപിച്ചു[6]. 13 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീ-പുരുഷ അഭിനേതാക്കളെ തേടി സോഷ്യൽ മീഡിയയിൽ ഉടനീളം 2016 ഏപ്രിൽ 23 നാണ് കാസ്റ്റ് കോൾ പ്രഖ്യാപനം നടത്തി.[7]
2016 ജൂൺ 1 ന് ഫോർട്ട് കൊച്ചിയിലെ ക്വിസ കഫിൽ ഷൂട്ടിംഗ് ആരംഭിച്ചു.[8]
വിനയക് ശശികുമാർ എഴുതിയ വരികൾ യഥാർത്ഥ ശബ്ദ ട്രാക്ക്, പശ്ചാത്തല സ്കോർ എന്നിവ രചിച്ചത് റെക്സ് വിജയന് ആണ്.
പറവ'യെത്തേടിയെത്താനിടയില്ലെങ്കിലും അരികുജീവിതങ്ങളുടെ തിളക്കമുള്ള ചില ചിത്രങ്ങളെങ്കിലും കാണികളിൽ അവശേഷിപ്പിക്കുവാൻ 'പറവ'ക്കാവുന്നുണ്ട്"[9].
കഥ അനുശാസിക്കുന്ന മെല്ലെപ്പോക്കു പോലും പ്രേക്ഷകനോട് സിനിമയെ ചേർത്തുനിർത്തുന്നു. വലിയൊരു താരനിരയില്ലാതിരുന്നിട്ടുകൂടി പറവയെ പറത്തിവിടാൻ മുന്നോട്ടു വന്ന നിർമാതാവ് അൻവർ റഷീദിന് കയ്യടി. ആകാശത്ത് പറന്നകലുന്ന പറവകളുടെ കൊഴിഞ്ഞുപോകുന്ന തൂവലുകൾ വരച്ചിടുന്ന ചിത്രപ്പണികൾ പോലെ സത്യസന്ധവും ലളിതവുമാണ് 'പറവ'. സൗബിൻ തുറന്നു വിട്ട ആ ‘പറവ’ ഉയരങ്ങളിലേക്കു പറന്നുപോകുക തന്നെ ചെയ്യും[10].
മനുഷ്യനോടൊപ്പം പ്രാവുകളും അഭിനയിക്കുന്നുവോ എന്ന് തോന്നും പറവ കണ്ടാൽ.മലയാള സിനിമയിൽ കാണാത്ത കഥാപാശ്ചത്തലത്തിൽ പ്രേക്ഷകന് പറന്ന് നടക്കാൻ അവസരം ഒരുക്കുകയാണ് പറവ എന്ന് പറയാം[11].
{{cite news}}
: Check date values in: |access-date=
(help)
{{cite news}}
: Check date values in: |access-date=
and |date=
(help)
{{cite news}}
: Check date values in: |access-date=
(help)