പലക് മുഛൽ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Indore, Madhya Pradesh, India | 30 മാർച്ച് 1992
ഉത്ഭവം | Indore |
വിഭാഗങ്ങൾ | Hindustani classical music, Filmi |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1997–present |
പലക് മുഛൽ (ജനനം : 30 മാർച്ച് 1992)[1] ഒരു ബോളിവുഡ് ചലച്ചിത്രപിന്നണിഗായികയാണ്. ഹിന്ദി ചലച്ചിത്രങ്ങളിലാണ് ഏറെയും പിന്നണി പാടിയിട്ടുള്ളതെങ്കിലും മറ്റു 17 ഭാഷകളിൽക്കൂടി പിന്നണി പാടിയിരിക്കുന്നു. ഇതുകൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്. പാവപ്പെട്ട കുട്ടികളുടെ ചികിത്സക്കു പണം കണ്ടെത്തുന്നതിന് പലക് അവരുടെ ഇളയ സഹോദരൻ പലാഷ് മുഛലിനൊപ്പം ചേർന്നു സ്റ്റേജ് ഷോകൾ നടത്താറുണ്ട്. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് ഹൃദ്രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കും മറ്റു സാമ്പത്തിക സഹായങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം എണ്ണൂറോളം ഹൃദ്രോഗികളായ കുട്ടികളുടെ ജീവിതങ്ങൾക്കു പുതുനാമ്പു മുളപ്പിക്കുവാൻ അവരുടെ ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടു സാധിച്ചിട്ടുണ്ട്. പണ്ഡിറ്റ് എസ്. എൻ. മിശ്രയുടെ ശിഷ്യയായി ക്ലാസിക്കൽ മ്യൂസിക് അഭ്യസിച്ചിട്ടുണ്ട്. 21 വയസ്സിൽ ചാരിറ്റിപ്രവർത്തനങ്ങളുടെ പേരിൽ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും അവരുടെ പേരു രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യാഗവണ്മെന്റും മറ്റു പല സ്ഥാപനങ്ങളും അവരുടെ സംഭാവനകളും തിരിച്ചറിഞ്ഞ് വിവിധ അവാർഡുകളും പുരസ്കാരങ്ങളും നല്കിയിട്ടുണ്ട്. എക് താ ടൈഗർ (2012), ആഷിക്കി 2 (2013), കിക്ക് (2014), ആക്ഷൻ ജാൿസൻ (2014), പ്രേം രതൻ ധൻ പായോ (2015) എം.സ്. ധോണി : ദ അൺടോൾഡ് സ്റ്റോറി (2016), കാബിൽ (2017) തുടങ്ങി നിരവധി ചിത്രങ്ങളില് പിന്നണി ഗായികയായി പലക് മുഛൽ കഴിവു തെളിയിച്ചിട്ടുണ്ട്. 2016 ജനുവരി 18 നു അവരുടെ ആൽബം ' ഇഷ്ക് ഫോറർെ’) എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
1992 മാർച്ച് 30 ന് [2] ഒരു മഹേശ്വരി മാർവാടി കുടുംബത്തിൽ, രാജ്കുമാര് മുഛൽ, അമിത മുഛൽ എന്നിവരുടെ സീമന്തപുത്രിയായി മദ്ധ്യപ്രദേശിലെ ഇന്ഡോറിൽ ഭൂജാതയായി. പിതാവ് രാജ്‍കുമാർ മുഛൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.[3] അവർക്ക് പലാഷ് മുഛൽ എന്ന പേരിൽ ഒരു ഇളയ സഹോദരൻകൂടിയുണ്ട്.[4] സ്കൂൾ ജീവിതം ഇൻഡോറിൽ സ്നേഹനഗറിലെ ശ്രീ അഘ്രാസെൻ വിദ്യാലയത്തിൽ നിന്നായിരുന്നു. മദ്ധ്യപ്രദേശിലെ ഇന്ഡോർ യൂണിവേഴ്സിറ്റിയില് നിന്ന് ബി.കോം ബിരുദത്തിനു പഠിച്ചിരുന്നു.[5] നാലു വയസുമുതൽ ക്ലാസിക്കൽ മ്യൂസിക് അഭ്യസിച്ചുതുടങ്ങിയിരുന്നു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടിയിട്ടുള്ള അവർക്ക് 17 വ്യത്യസ്ത ഭാഷകളിൽ അത് പാടാൻ കഴിയും.[6] ഏതു ഭാഷയിലാണെങ്കിലും ഉച്ചാരണശുദ്ധിയോടു കൂടി ആ ഭാഷയിലെ ഗാനം തന്നെക്കൊണ്ടു കഴിയുന്നത്ര ഭംഗിയാക്കുവാൻ പലക് ആത്മാർഥത കാണിക്കുന്നു എന്നതാണു ഏറ്റവും ശ്രദ്ധേയം.
4 വയസു മുതൽ മുഛൽ, കല്യാൺജി ആനന്ദ്ജിയുടെ നേതൃത്വത്തിലുള്ള ചെറുപ്പക്കാരായ ഗായകരുടെ സംഘമായ ലിറ്റിൽ സ്റ്റാറിൽ അംഗമാണ്.[7] 1999 ലെ കാർഗിൽ യുദ്ധവേളയിൽ, മുഛലിന് 7 വയസു മാത്രമുള്ളപ്പോൾ ഒരാഴ്ചയോളം ഇന്ത്യൻ പട്ടാളക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ടു ശേഖരണത്തിനായ താമസിക്കുന്ന സിറ്റിയിൽ കടകൾ തോറും പാട്ടുപാടി 25,000 രൂപയുടെ ഫണ്ട് ശേഖരിച്ചു. ഇന്ത്യൻ മാദ്ധ്യമ ലോകം അവളുടെ ആ എളിയ പ്രവർത്തനങ്ങൾക്ക് വളരെയധികം കവറേജ് നൽകി. പിന്നീട് 1999 ലെ ഒഡീഷാ ചുഴലിക്കാറ്റിലെ ഇരകളെ സഹായിക്കുന്നതിനും പാട്ടുപാടി ഫണ്ട് പിരിച്ചു.[8]
പാവപ്പെട്ട കുട്ടികൾ അഷ്ടിക്കു വകയുണ്ടാക്കുന്നതിനായി തങ്ങളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് ട്രെയിൻ കമ്പാർട്ട്മെന്റുകൾ തുടയ്ക്കുന്നതു കണ്ടിതിനു ശേഷമാണ് തന്റെ സ്വരം പാവങ്ങളായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടിക്കൂടി ഉപയോഗിച്ചുകൂടേ എന്നവളുടെ മനസ്സിൽ തോന്നിത്തുടങ്ങിയത്.[9] ഏതാണ്ട് അതേ സമയത്തു തന്നെ ഇൻഡോർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്കൂളായ നിധി വിനയ് മന്ദിർ മുഛലിനേയും അവളുടെ മാതാപിതാക്കളേയും സന്ദർശിക്കുകയും സ്കൂളിലെ ഹൃദ്രോഗിയായ (congenital heart defect) ലോകേഷ് എന്ന പാവപ്പെട്ട കുട്ടിക്കു ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിന് ഒരു ചാരിറ്റി ഷോ നടത്തുവാൻ അപേക്ഷിക്കുകയും ചെയ്തു. നിത്യവരുമാനത്തിന് വഴി കണ്ടെത്തുവാന് തന്നെ വിഷമിക്കുന്ന ലോകേഷിന്റെ പിതാവിന് കുട്ടിയുടെ ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച തുക കണ്ടെത്തുവാൻ സാധിക്കുമായിരുന്നില്ല. മുഛലും മാതാപിതാക്കളും അവരുടെ അപേക്ഷ ചെവിക്കൊള്ളുകയും 2000 മാർച്ച് മാസത്തിൽ തെരുവിലെ ഒരു കച്ചവടക്കാരന്റെ വാഹനം സ്റ്റേജായി ഉപയോഗിച്ച് ഷോ നടത്തുകയും ഏകദേശം 51,000 രൂപയോളം ചികിത്സാ ചിലവിനായി സംഭരിക്കുകയും ചെയ്തു. ഈ വിവരങ്ങൾ ഒരു ബാംഗ്ലൂർ ബെയ്സ്ഡ് കാർഡിയോളജിസ്റ്റായ ദേവി പ്രസാദ് ഷെട്ടിയുടെ ശ്രദ്ധയിലപ്പെടുകയും അദ്ദേഹം ചിലവേതുമില്ലാതേ ലോകേഷിന്റെ ശസ്ത്രക്രിയ നടത്താമെന്നു സമ്മതിക്കുകയും ചെയ്തു. അതിൽപ്പിന്നെ മുഛലിന്റെ മാതാപിതാക്കൾ ലോകേഷിനേപ്പോലുള്ള രോഗികളായ കുട്ടികൾക്ക് ചികിത്സയ്ക്കുള്ള പണം ഡൊണേറ്റ് ചെയ്യാൻ തയ്യാറാണെന്ന് ലോക്കൽ പത്രങ്ങളിൽ പരസ്യം ചെയ്തു. ലോകേഷിനെപ്പോലെ ഹൃദയശസ്ത്രക്രിയ്ക്കു ധനസഹായം വേണ്ട 33 കുട്ടികളുടെ ലിസ്റ്റ് തയ്യാറായിരുന്നു.[10]
ഏതാനും സ്റ്റേജ് ഷോകൾ നടത്തപ്പെടുകയും അതിൽനിന്ന് 225,000 രൂപ കളക്ഷനായി ലഭിക്കുകയും ചെയ്തു. ബംഗാളുരുവിലെയും ഇൻഡോറിലെയും ആശുപത്രികളിൽ ഈ പണം ഉപയോഗിച്ച് 5 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ നടത്തി. കുട്ടികളെ ചികിത്സിക്കാനുള്ള ഉദ്യമങ്ങളിൽ മുഛലിനെ സഹായിക്കുന്നതിന് ഇൻഡോറലെ T. CHOITHRAM HOSPITAL ശസ്ത്രക്രിയയുടെ ചെലവ് പകുതിയായി കുറച്ചു കൊടുത്തു, 80,000 രൂപയിൽ നിന്ന് 40,000 രൂപയിലേയ്ക്കു്. അവിടുത്തെ തന്നെ ഒരു സർജനായ ധിരാജ് ഗാന്ധി, മുഛൽ ഇടപെട്ടിരിക്കുന്ന കേസുകളിൽ താൻ ഫീസു വാങ്ങുന്നതല്ല എന്നു തീരുമാനമെടുത്തു.[11]
2000 മുതൽ മുഛൽ ഭാരതത്തിലും വിദേശങ്ങളിലുമായി ഏതാനും ചാരിറ്റി ഷോകൾ നടത്തി. ഹിന്ദിയിൽ ഇതിന് "ദിൽ സേ ദിൽ തക്" എന്നും ഇംഗ്ലീഷിൽ - "സേവ് ലിറ്റിൽ ഹാർട്ട്‍സ്" എന്നുമാണ് പേരു നൽകിയിരുന്നത്. അവരുടെ ഇളയസഹോദരനും (പലാഷ് മുഛൽ) ഇതേ ഷോകളിൽ കിഡ്നി പ്രശ്നങ്ങളുള്ള കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സഹകരിച്ചിരുന്നു.[12] ഓരോ പരിപാടികളിലും ഏറ്റവും കുറഞ്ഞത് 40 പാട്ടുകളെങ്കിലും പാടുകയായിരുന്നു പതിവ്. ഇതിൽ പോപ്പുലർ ബോളിവുഡ് ഗാനങ്ങൾ, ഗസലുകൾ, ഭജനകൾ എന്നിവ ഉൾപ്പെടുത്താറുണ്ട്. ഹിന്ദി കൂടാതെ, സംസ്കൃതം, ഗുജറാത്തി, ഒറിയ, ആസാമീസ്, രാജസ്ഥാനി, ബംഗാളി, ഭോജ്പുരി, പഞ്ചാബി, മറാത്തി, കന്നട, തെലുങ്ക്, തമിഴ്, സിന്ധി എന്നവയുൾപ്പെടെ 17 വിവിധ ഭാക്ഷകളിൽ അവർ ഗാനങ്ങൾ ആലപിക്കുന്നു.[13] 2001 ൽ മഛൽ ഗുജറാത്ത് ഭൂകമ്പത്തിൽപ്പെട്ടവരെ സഹായിക്കുവാൻ വിവിധ സംഗീത പരിപാടികളിലൂടെ 10 ലക്ഷം രൂപ സമാഹരിച്ചു.[14] 2003 ജൂലൈ മാസത്തിൽ ഹൃദയത്തിന് തകരാറുള്ള രണ്ടുവയസ്സുകാരിയായ പാകിസ്താനി പെൺകുട്ടിയുടെ കുടുംബത്തിന് തന്റെ ചാരിറ്റി സംഘടനയുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.[15] പലക്കിന്റെ ചാരിറ്റി സംഘടനയുടെ പേര് പലക്ക് മുഛാൽ ഹാർട്ട് ഫൌണ്ടേഷൻ എന്നാണ്. ഈ സംഘടന 2006 വരെ ഏകദേശം ഇരുന്നൂറോളം കുട്ടികളുടെ ഹൃദയശസ്ത്രക്രിയകൾക്ക് സാമ്പത്തിക സഹായങ്ങൾ നല്കി.[16] 2006 അവസാമായപ്പോഴേയ്ക്കും പലക്കിന്റെ ചാരിറ്റി സംഘടന 1.2 കോടി രൂപ സ്വരൂപിക്കുകയും അത് 234 കുട്ടികളുടെ ജീവൻ രക്ഷിക്കുവാൻ ഉപകാരപ്പെടുത്തുകയും ചെയ്തു. പണത്തിന്റെ കുറവു കൊണ്ടു കുട്ടികളുടെ ശസ്ത്രക്രിയകൾ മുടങ്ങാതെയിരിക്കുവാൻ ഇൻഡോറിലെ ഭണ്ഡാരി ഹോസ്പിറ്റൽ പലക്ക് മുഛലിന്റെ ചാരിറ്റിയ്ക്ക് 10 ലക്ഷം രൂപയുടെ വരെ ഓവർ ഡ്രാഫ്റ്റ് അനുവദിച്ചിട്ടുണ്ട്.[17] സ്റ്റാർ ഗോൾഡ് ചാനൽ അവരുടെ "രംഗ് ദേ ബസന്തി സലാം" (സല്യൂട്ട് ടു കളർ ഓഫ് സാക്രിഫൈസ്) എന്ന പരിപാടിയിൽ സംപ്രേഷണം ചെയ്ത 10 വീരകഥകളിൽ ഒന്ന് പലക്കിന്റേതായിരുന്നു. 2009 ആയപ്പോഴേയ്ക്കും പലക്ക മുഛൽ ഏകദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,460 ഷോകൾ ചാരിറ്റിയുടെ ഭാഗമായി നടത്തുകയും ഇതിൽ നിന്ന് 1.71 കോടി രൂപ പലക്ക് മുഛാൽ ഹാർട്ട് ഫൌണ്ടേഷനു വേണ്ടി സ്വരൂപിച്ചു. ഈ ഫണ്ട് 338 കുട്ടികളുടെ ചികിത്സയ്ക്ക് ഉപകരിച്ചു.[18]
മുഛലിനോ അവരുടെ കുടുംബത്തിനോ ചാരിറ്റി ഷോകളിൽ നിന്നും ഏതെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല, എന്നാൽ അവരുടെ പരിശ്രമത്താലോ സഹായത്താലോ കൂടുതൽ മെച്ചപ്പെടുന്ന ഓരോ കുട്ടിയുടേയും പേരിൽ അവൾക്ക് ഒരു പാവയെ ലഭിക്കുന്നു.[19]
2011 മുതൽ ഒരു ബോളിവുഡിൽ ഒരു പ്രൊഫഷണൽ പിന്നണിഗായികയായി മാറിയെങ്കിലും അവൾ ഹൃദ്രോഗികളായ കുട്ടികളെ സഹായിക്കുന്നതു തുടർന്നു. 2016 വരെ അവൾ സ്വരൂപിച്ച ഫണ്ടുപയോഗിച്ച് 800 ലധികം കുട്ടികൾക്കു ചികിത്സാസഹായം നല്കുവാൻ സാധിച്ചു.[20]
ചെറുപ്പ കാലം മുതൽ പലക് മുഛൽ ബോളിവുഡ് ഗായികയാകുക എന്നുള്ള സ്വപ്നം മനസ്സിൽ കൊണ്ടു നടന്നിരുന്നു. സിനിമാസംബന്ധിയല്ലാത്ത 6 ആൽബങ്ങൾ കുട്ടിക്കാലത്തും ടീനേജിലുമായി അവരുടേതായി പുറത്തിറങ്ങിയിരുന്നു. 2001 ൽ തൻറെ ഒമ്പതാമത്തെ വയസിൽ മുച്ഛൽ ആദ്യത്തെ ആൽബം "Child For Children" ടിപ്സ് മ്യൂസിക്കിൻറെ പേരിൽ പുറത്തിറക്കിയിരുന്നു. 2003 ൽ രണ്ടാമത്തെ ആല്ബം "Palken" റിലീസ് ചെയ്തു.[21] പിന്നീടുള്ള വര്ഷങ്ങളില് Aao Tumhe Chand Per Le Jaaye, Beti Hu Mahakal Ki, Dil Ke Liye എന്നീ ആല്ബങ്ങളും പുറത്തിറങ്ങി. 2011 ല് അവളുടെ ജയ് ജയ് ദേവ് ഗണേഷ് എന്ന ആൽബം T-സീരിസ് പുറത്തിറക്കി. ബോളിവുഡില് കൂടുതല് അവസരങ്ങള് ലഭിക്കുന്നതിന് മുഛല് 2006 അവസാനം ഇന്ഡോറില് നിന്നു മുംബെയിലേക്ക് താമസം മാറ്റി. ബോളിവുഡിലെ ആദ്യഗാനം 2011 ഒക്ടോബറിൽ "Damadamm!, എന്ന ചിത്രത്തിലായിരുന്നു. ശ്രോതാക്കളില് നിന്ന് ആ ഗാനത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു മാസത്തിനു ശേഷം രണ്ടാമത്തെ ഗാനം Na Jaane Kabse എന്ന ചിത്രത്തിലെ "Pyaar Ke Silsile" എന്ന ഗാനമായിരുന്നു.[22] Na Jaane Kabse യുടെ സംഗീതത്തിനും ചിത്രത്തിനു തന്നെയും മോശം പ്രതികരണങ്ങളാണു ലഭിച്ചത്.[23] നടൻ സല്മാന്ഖാനുമായി പലക്കിനു മുന്പരിചയം ഉണ്ടായിരുന്നു. സല്മാന്ഖാന് അവളെ സംഗീതസംവിധായകന് Sajid-Wajid ന്റെ അടുത്തേയ്ക്ക് പറഞ്ഞവിടുകയു Veer എന്ന ചിത്രത്തിലേയ്ക്കു ശുപാറ്ശ ചെയ്യുകയും ചെയ്തു. സല്മാന്ഖാന് തന്നെ Yash Raj Banner ലേയ്ക്കും പലക്കിനെ ശുപാറ്ശ ചെയ്തു. KK യോടൊപ്പം ആലപിച്ച "Laapata" എന്ന ഗാനം, യാഷ് രാജ് ബാനറിന്റെ ഏക് താ ടൈഗര് എന്ന ബ്ലോക്ബസ്റ്റര് ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. സിനിമയില് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടത് സല്മാന്ഖാനും കത്രീനകൈഫുമായിരുന്നു. ഈ ഗാനം ഒരു വമ്പൻ ഹിറ്റായി മാറുകയും അവർ ബോളിവുഡിലെ പിന്നണിഗായികയായി അറിയപ്പെട്ടു തുടങ്ങകുയും ചെയ്തു.[24]
2012 ൽ "ഫ്രം സിഡ്നി വിത്ത് ലൌ" എന്ന ചിത്രത്തിലെ "Nainon Ne Nainon Se" എന്ന ഗാനവും ശ്രോതാക്കൾക്കിടയിൽ ഏറെ മതിപ്പുളവാക്കിയ ഗാനമായിരുന്നു. 2013 ൽ മുഛൽ, മിധുൻ, ജീത് ഗാംഗുലി എന്നിവർ സംഗീതസംവിധാനം ചെയ്ത രണ്ടു ഗാനങ്ങൾ Aashiqui 2 എന്ന ചിത്രത്തിൽ ആലപിച്ചിരുന്നു. ഏക് ഥാ ടൈഗറിലെ ഗാനങ്ങൾക്കു ശേഷമുള്ള അടുത്ത ഹിറ്റായിരുന്നു ഈ ചിത്രത്തിലെ "Chahun Main Yaa Na" എന്ന ഗാനം.[25] ആഷിഖ്വി 2 ഗാനങ്ങൾക്കു ശേഷം മുഛൽ യുവജനങ്ങളുടെ ഇടയിൽ പ്രിയപ്പെട്ട ഗായികയായി മാറി.[26] 2013 ഏപ്രിൽ മാസത്തിൽ ബംഗാളി ചിത്രമായ റോക്കി എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച "Tui Borsha Bikeler Dheu" ഗാനം ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിലെ ഒരു ഗായകയായി അരങ്ങേറ്റം കുറിച്ച ശേഷം ഹിമേഷ് റെഷാമിയയുടെ മിക്കവാറും എല്ലാ ചിത്രങ്ങളിലും അവർ പാട്ടുകൾ പാടിയുരുന്നു. 2014 ൽ മിഖാസിംഗിനൊപ്പം ഹിമേഷിന്റെ സംഗീതസംവിധാനത്തിൽ കിക്ക് എന്ന ചിത്രത്തിലെ "ജുമ്മേ കി രാത്ത്" എന്ന ഗാനവും ചിത്രം തന്നെയും ആ വർഷത്തെ വമ്പൻ ഹിറ്റായിരുന്നു. അതേ ഗാനം വീണ്ടും സൽമാൻഖാനോടൊപ്പം പാടിയത് ചിത്രത്തിൽ ഉൾപ്പെടുത്തി. 2015 ലെ സൽമാൻഖാൻ ചിത്രമായ പ്രേം രത്തൻ ധൻ പായോയിലെ പ്രധാന ഗായിക മുഛൽ ആയിരുന്നു.[27][28] ഈ ചിത്രത്തിന്റെയും സംഗീതസംവിധാനം ഹിമേഷ് റെഷാമിയ ആയിരുന്നു. 2016 ൽ അമാൽ മാല്ലിക്കിൻറ സംഗീതസംവിധാനത്തിൽ "എം.എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി" എന്ന ഹിന്ദി ചിത്രത്തിലെ "കോൻ തുഛെ" എന്ന ഗാനം ആ വർഷത്തെ ഏറ്റവും മികച്ച ഫീമെയിൽ വോയിസ് ആയിരുന്നു. ഏകദേശം 150 ൽപ്പരം ഗാനങ്ങൾ മുഛൽ ആലപിച്ചിട്ടുണ്ട്. അവരുടെ ഗാനങ്ങളിൽ ബഹു ഭൂരിപക്ഷവും ഹിമേഷ് റെഷാമിയ, ഗാംഗുലി, മിതുൻ, അമാൽ മല്ലിക് എന്നിവരുടേതാണ്.
Denotes ഇതുവരെ റലീസ് ആകാത്ത ചിത്രങ്ങൾ |
വർഷം | ആൽബം | ഗാനങ്ങള് | കമ്പോസർ | കൂടെ ആലപിച്ച ഗായകർ |
---|---|---|---|---|
2011 | Damadamm! | "Damadamm" | ഹിമേഷ് റെഷാമ്മിയ | |
ന ജാനേ കബ്സേ | "പ്യാർ കേ സിൽസിലെ" | ജതിൻ പണ്ഡിറ്റ് | ||
2012 | ഏക് താ ടൈഗർ | "Laapata" | സൊഹൈൽ സെൻ | കെ. കെ. |
ഫ്രം സിഡ്നി വിത്ത് ലവ് | "നൈനോൻ നേ നൈനോൻ സേ" | സൊഹൈൽ സെൻ | ||
2013 | ആഷിഖി 2 | "മേരി ആശിഖീ..." | മിധൂൻ | അർജിത് സിംഗ് |
"ചാാഹുൻ മെയ്ൻ യാാ നാാ" | ജീത് ഗാങ്ഗുലി | |||
പോലീസ് ഗേൾ | "ചുരാ കേ ലേ ജാ" | ഹിമേഷ് റെഷാമ്മിയ | യാഷ് രാജ് കപിൽ | |
"തിരാത്ത് മേരി തൂ" | വിനീത് സിങ്, ഷബാബ് സാബ്രി | |||
സൻജീർ | "ലംഹാ തേരാ മേരാ.." | ചിരന്തൻ ഭട്ട് | വജ്ഹി ഫറൂഖി | |
മിക്കി വൈറസ് | "ആൻഖോൻ ഹി ആൻഖോൻ നേ" (ഡ്യൂയറ്റ് വേർഷൻ) |
ഹനീഫ് ഷെയ്ഖ് | മൊഹിത് ചൌഹാൻ | |
"ആൻഖോൻ ഹി ആൻഖോൻ നേ" (ഫീമെയിൽ വേർഷൻ) |
||||
R... രാജ്കുമാർ | "Dhokha Dhadi" | പ്രീതം ചക്രബൊർത്തി | അർജിത് സിങ് | |
ജബ് ഹോ | "ഫോട്ടോകോപ്പി" | സാജിദ്-വാജിദ് | ഹിമേഷ് റേഷാമ്മിയ, കീർത്തി സഗാദിയ | |
"ഫോട്ടോകോപ്പി" (റീമിക്സ്) | ||||
2014 | കർലെ പ്യാർ കർലെ | "കർലെ പ്യാർ കർലെ" | മീറ്റ് ബ്രോസ് അൻജാൻ | ബെന്നി ദയാൽ, മൊണാലി താക്കൂർ |
"തേരീ സാസോൻ മെയ്ൻ" | റഷീദ് ഖാൻ | അർജിത് സിങ് | ||
Dishkiyaoon | "തൂ ഹീ ഹെയ് ആഷിഖി" (ഡ്യൂവറ്റ് വേർഷൻ) |
പലാഷ് മുഛാൽ | ||
"നച്ചലെ തൂ" | മിഖ സിങ് | |||
ദ എക്സ്പോസ് | "ഐസ്ക്രീം ഖാവോഗീ.." | ഹിമേഷ് റേഷാമ്മിയ | ഹിമേഷ് റേഷാമ്മിയ, യോ യോ ഹണി സിങ് | |
Humshakals | "പിയാ കേ ബസാാർ" | ഹിമേഷ് റേഷാമ്മിയ, ഷൽമാലി ഖോൽഗാഡെ | ||
"ഖോൽ ദെ ദിൽ കീ ഖിഡ്കി" | മിഖ സിങ് | |||
കിക്ക് | "ജുമ്മേ കീ രാത്ത്" | |||
"ജുമ്മേ കീ രാത്ത്" (വേർഷൻ 2) |
സൽമാൻ ഖാൻ | |||
ആക്ഷൻ ജാക്സണ് | "ധൂം ധാം" | അങ്കിത് തിവാരി | ||
2015 | ഇഷ്ക് കേ പരിന്തേേ | "തും സേ മിൽ കേ" | വിജയ് വർമ്മ | ജാവേദ് അലി |
"റബ് സേ മാങ്ഗി" | ||||
ഗബ്ബർ ഈസ് ബാക്ക് | "തേരി മേരി കഹാനി" | ചിരന്തൻ ഭട്ട് | അർജിത് സിങ് | |
ഹീറോ | "ഓ ഖുദാ" | അമാൽ മാലിക് | ||
ഖാമോഷിയാൻ | "Baatein Yeh Kabhi Naa" (ഫീമെയിൽ വേർഷൻ) |
ജീത് ഗാങ്ഗുലി | ||
Mr. X | "തേരി ഖുഷ്ബൂ" (ഫീമെയിൽ വേർഷൻ) | |||
ബാഹുബലി: ദ ബിഗിനിങ് | "പഞ്ചി ബോലേ" | എം. എം. കീരവാണി | ||
തോഡാ ലുഫ്ത് തോഡാ ഇഷ്ഖ് | "പ്യാർ ഹുവാ ജബ് തുജ്സേ" (ഫീമെയിൽ വേർഷൻ) |
വിക്രം ഖജൂരിയ | ||
Uvaa | "ഇഷ്ക് ഫോബിയ.." | റാഷിദ് ഖാൻ | മുഹമ്മദ് ഇർഫാൻ, ഭാനു പ്രതാപ് സിങ് | |
ലഖ്നോവി ഇഷ്ക് | "Bomb Kudi" | രാജ് ആഷൂ | പ്രതിഭാ ബഖേൽ | |
"Bomb Kudi" (Featuring Labh Janjua) |
ലഭ് ജൻജുവ, അമിത് മിശ്ര, പ്രതിഭാ ബഖേല‍്‍ | |||
പ്രേം രത്തൻ ധൻ പായോ | "പ്രേം രത്തൻ ധൻ പായോ" | ഹിമേഷ് റെഷാമ്മിയ | ||
"ജബ് തും ചാഹോ" | മുഹമ്മദ് ഇർഫാൻ, ദർശൻ റാവൽ | |||
"ആജ് ഉൻസേ കെഹനാ ഹൈ" | ഷാൻ, എെശ്വര്യ മജുംദാർ | |||
2016 | സനം തേരീ കസം | "സനം തേരീ കസം" | അങ്കിത് തിവാരി | |
"സനം തേരീ കസം" (Reprise Version) |
മുഹമ്മദ് ഇർഫാൻ | |||
ഇഷ്ക് ഫോർ എവർ | "ഇഷ്ക് ഫോർ എവർ" | നദീം സയ്ഫി | ജുബിൻ നൌട്ടിയാൽ | |
"ബിൽകുൽ സോചാ നാ താ..." | രഹത്ത് ഫത്തേ അലി ഖാൻ | |||
സനം രേ | "ഹുവാ ഹൈ ആജ് പെഹലീ ബാാർ" | അമാൽ മല്ലിക് | അർമാൻ മാലിക്, അമാൽ മല്ലിക് | |
ജബ് തും കഹോ | "അബ് തൂ ഹൈ തൂ" | അനുജ് ഗാർഗ് | ഷഫ്കാത്ത് അമാനത്ത് അലി | |
ഔസം മൌസം | "തേരേ നൈനാ മേരേ നൈനോ സേ" | കോമൾ അരാൻ അതാരിയ | ഷാൻ | |
കീ & കാ | "കബിർ മോസ്റ്റ് വാണ്ടട് മുണ്ട" | മീറ്റ് ബ്രോസ് | മീറ്റ് ബ്രോസ്, അർജുൻ കപൂർ | |
ട്രാഫിക് | "Keh Bhi De" | മിതൂൻ | ബെന്നി ദയാൽ | |
"ദൂർ ന ജാ" | ||||
Do Lafzon Ki Kahani | "ജീനാ മർനാ" (ഫീമെയിൽ വേർഷൻ) |
ബബ്ലി ഹഖ് | ||
ലവ് യൂ ആലിയ | "സപ്നേ" | ജാസി ഗിഫ്റ്റ് | അശ്വിൻ ഭണ്ഡാരെ | |
Rustom | "ദേഖാ ഹസാരോ ദഫാ.." | ജീത് ഗാങ്ഗുലി | അർജിത് സിംഗ് | |
റാസ് - റീബൂട്ട് | "Hummein Tummein Jo Tha" | Papon | ||
M.S. ധോണി: ദ അൺറ്റോൾഡ് സ്റ്റോറി | "കോൻ തുച്ഛെ" | അമാൽ മാലിക് | ||
2017 | കാബിൽ | Kaabil Hoon | Rajesh Roshan | Jubin Nautiyal |
Laali Ki Shaadi Mein Laaddoo Deewana | "Rog Jaane" | Vipin Patwa | Rahat Fateh Ali Khan | |
സ്വീറ്റ വെഡ്സ് എൻ.ആർ.ഐ. | "Musafir" | Arko Pravo Mukherjee | Atif Aslam | |
"Wedding" | Palash Muchhal | Sahid Mallya | ||
"Zindagi Bana Loon" | Palash Muchhal | Palash Muchhal | ||
"Kinara" | Palash Muchhal |
വിക്കിപീഡിയ-ഇംഗ്ലീഷ് (കോപ്പി)