പവായ് തടാകം

പവായ് തടാകം
സ്ഥാനംമുംബൈ, മഹാരാഷ്ട്ര
നിർദ്ദേശാങ്കങ്ങൾ19°08′N 72°55′E / 19.13°N 72.91°E / 19.13; 72.91
Catchment area6.61 കി.m2 (71,100,000 sq ft)
Basin countriesഇന്ത്യ
പരമാവധി ആഴം12 മീ (39 അടി)
ഉപരിതല ഉയരം58.5 മീ (191.93 അടി)
അധിവാസ സ്ഥലങ്ങൾപവായ്

മുംബൈ നഗരത്തിലെ ഒരു ശുദ്ധജലതടാകമാണ് പവായ് തടാകം. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു ശുദ്ധജലതടാകമാണിത്.

ചരിത്രം

[തിരുത്തുക]

1891-ൽ മിഠി നദിയിലേക്കുള്ള ഒരു നീരൊഴുക്കിന് കുറുകെ അണകെട്ടി രൂപപ്പെടുത്തിയ തടാകമാണിത്. ഇതിന്റെ സ്ഥാനത്ത് നിലനിന്നിരുന്ന പവായ് എന്ന ചെറിയ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. നിർമ്മിച്ച കാലത്ത് ഇതിന് 2.1 ചതുരശ്ര കിലോമീറ്റർ (520 ഏക്കർ) വിസ്തീർണ്ണവും. 3 മീറ്റർ (9.8 അടി) മുതൽ 12 മീറ്റർ(39 അടി) വരെ ആഴവും ഉണ്ടായിരുന്നു. താരതമ്യേന വലിപ്പമേറിയ വിഹാർ തടാകത്തിന് അനുബന്ധമായി കുടിവെള്ളസ്രോതസ്സ് എന്ന നിലയിലായിരുന്നു ഇതിന്റെ നിർമ്മാണം[1]. എന്നാൽ മലിനീകരണവും പായലുകളും മൂലം ഈ തടാകത്തിൽ നിന്നുള്ള ജലത്തിന്റെ ഗുണനിലവാരം മോശമായതിനാൽ ഇവിടെ നിന്നുള്ള കുടിവെള്ളവിതരണം അധികനാൾ തുടർന്നില്ല. തുടർന്ന് വെസ്റ്റേൺ ഇന്ത്യ ഫിഷിംഗ് അസ്സോസിയേഷൻ ഈ തടാകം പാട്ടത്തിന് എടുത്തു. പിന്നീട് 1955-ൽ രജിസ്റ്റർ ചെയ്യപ്പെട്ട മഹാരാഷ്ട്ര സ്റ്റേറ്റ് ആംഗ്ലിംഗ് അസ്സോസിയേഷൻ എന്ന സംഘടനയുടെ നിയന്ത്രണത്തിലായി ഈ തടാകം.

സ്ഥാനം

[തിരുത്തുക]

മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയാണ് ഈ തടാകം. സയൺ-കുർള വഴിയോ സാന്താക്രൂസ്-അന്ധേരി വഴിയോ റോഡ് മാർഗ്ഗം ഇവിടെ യെത്താം. സെൻട്രൽ ലൈനിലെ (മുംബൈ സബർബൻ റെയിൽവേ) കഞ്ചുർമാർഗാണ് ഏറ്റവും അടുത്തുള്ള സബർബൻ റെയിൽവേ സ്റ്റേഷൻ. മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ്.

അവലംബം

[തിരുത്തുക]
  1. "A design for echo sustainability: lessons from a stressed environment in Mumbai" (PDF). Grassrootsresearch.org. Archived from the original (PDF) on 2012-02-16. Retrieved 2012-08-30.

ചിത്രശാല

[തിരുത്തുക]