പവിത്രൻ | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 26, 2006 | (പ്രായം 55)
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, സംഗീതജ്ഞൻ |
അറിയപ്പെടുന്നത് | ഉപ്പ് |
മലയാളചലച്ചിത്രസംവിധായകനും, സംഗീതജ്ഞനുമായിരുന്നു[അവലംബം ആവശ്യമാണ്] പവിത്രൻ. തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു (1975)[1]. യാരോ ഒരാൾ എന്ന പരീക്ഷണചിത്രവും നിർമ്മിക്കുകയുണ്ടായി[2]. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ അരവിന്ദനായിരുന്നു. തുടർന്ന് ടി.വി. ചന്ദ്രന്റെ കൃഷ്ണൻകുട്ടി(1980) എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു. ടി.വി. ചന്ദ്രനോടൊപ്പം സിനിമാനിർമ്മാണത്തിൽ ബക്കറിന്റെ പാരമ്പര്യം നിലനിർത്തി അദ്ദേഹം. നർത്തകി കലാമണ്ഡലം ക്ഷേമാവതി പത്‌നിയാണ്. 2006 ഫെബ്രുവരി 26-ന് തന്റെ 56-ആം വയസ്സിൽ കരൾരോഗത്തെത്തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് പവിത്രൻ മരണമടഞ്ഞു.[3] . ചലച്ചിത്രനടി ഇവ പവിത്രൻ,ലക്ഷ്മി എന്നിവർ മക്കൾ[3].
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)