പവൻ കുമാർ ബൻസൽ | |
---|---|
കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി | |
ഓഫീസിൽ ഒക്ടോബ്ര 28, 2012 – മേയ് 10, 2013 | |
പ്രധാനമന്ത്രി | മൻമോഹൻ സിംഗ് |
മുൻഗാമി | സി.പി. ജോഷി |
പാർലമെന്ററി വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 28, 2009 - ഒക്ടോബർ 28, 2012 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സംഗൂർ, പഞ്ചാബ് | 16 ജൂലൈ 1948
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | മധു ബൻസാൽ |
കുട്ടികൾ | 3 sons |
വസതി | ചണ്ഡീഗഡ് |
As of May 28, 2009 ഉറവിടം: [1] |
പതിനഞ്ചാം ലോക്സഭയിലെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നു പവൻ കുമാർ ബൻസൽ. കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്കു മുൻപ് ജലവിഭവ, പാർലമെന്ററി കാര്യ വകുപ്പു കൈകാര്യം ചെയ്തു.[1] ബൻസലിന്റെ ബന്ധുക്കൾ റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ഇദ്ദേഹം 2013 മേയ് 10-ന് കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[2]
1948 ജൂലൈ 16-ന് പഞ്ചാബിലെ സങ്റൂറിൽ പ്യാരാലാലിന്റെയും രുക്മണീദേവിയുടെയും മകനായി ജനിച്ചു. ജനിച്ചു. നിയമ ബിരുദധാരിയാണ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ചണ്ഡീഗഡ് മണ്ഡലത്തിന്റെ പ്രതിനിധിയാണ്. മന്മോഹൻ സിങ് ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു.
കാലയളവ് | വഹിച്ച പദവികൾ[3] |
---|---|
1982-83 | പ്രസിഡന്റ്, പഞ്ചാബ് യൂത്ത് കോൺഗ്രസ് (ഐ) |
1984-90 | രാജ്യസഭാംഗം |
1989-90 | വിപ്പ്, കോൺഗ്രസ് ഐ പാർലമെന്ററി പാർട്ടി, രാജ്യസഭ |
1991 | പത്താം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. |
1992-96 | വിപ്പ്, കോൺഗ്രസ് ഐ പാർലമെന്ററി പാർട്ടി, ലോക്‌സഭ |
1999 | പതിമൂന്നാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(രണ്ടാം തവണ) |
01/05/2004 | പതിന്നാലാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(മൂന്നാം തവണ) |
2004-2009 | ട്രഷറർ, ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് |
29 Jan. 2006-22 May 2009 | Minister of State, Ministry of Finance (Expenditure, Banking & Insurance) |
6 Apr. 2008-22 May 2009 | Minister of State, Parliamentary Affairs |
13/05/2009 | പതിനഞ്ചാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(നാലാം തവണ) |
28 May 2009 - 18 Jan 2011 | കേന്ദ്ര മന്ത്രി, പാർലമെന്റ് വകുപ്പ് |
14 Jun. 2009 - 18 Jan 2011 | കേന്ദ്ര മന്ത്രി, ജല സ്രോതസ്സ് |
19 Jan 2011 - 28 Oct. 2012 | കേന്ദ്ര മന്ത്രി, പാർലമെന്റ് കാര്യവകുപ്പ് |
19 Jan 2011-19 July 2011 | കേന്ദ്ര മന്ത്രി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് |
July 2011 - 28 Oct. 2012 | കേന്ദ്ര മന്ത്രി, ജല സ്രോതസ്സ് |
ഒക്ടോബർ 28, 2012 - മേയ് 10, 2013 | കേന്ദ്ര മന്ത്രി, റെയിൽവേ വകുപ്പ് |
റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് 2013 മേയിൽ ബൻസലിന്റെ അനന്തരവൻ വിജയ് സിംഗ്ലയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.[4] സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നൽകുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് റെയിൽവേ ബോർഡംഗം മഹേഷ് കുമാർ സി.ബി.ഐ.ക്ക് മൊഴി നൽകി. അനന്തരവന്റെ കൈക്കൂലിക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അഴിമതി ആരോപണത്തെത്തുടർന്ന് ഇദ്ദേഹത്തിന് രാജിസന്നദ്ധത പ്രകടിപ്പിക്കേണ്ടിവന്നു.[5] 2013 മേയ് 10-ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ബൻസൽ മന്ത്രിസ്ഥാനം രാജിവെച്ചു.[2]
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)