ഇന്ത്യയിലെ തമിഴ്‌നാട്ടിൽ താമസിച്ചിരുന്ന ആദ്യകാല കർണാടകസംഗീതജ്ഞനായിരുന്നു പാപനാശ മുദലിയാർ (1650–1725). മുകത്തൈ കാട്ടിയ (ഭൈരവി) നാദം അടിത്തിരുന്ത (കാംബോജി) എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്. സംഗീത രചനകളിലെ നിന്ദാസ്തുതി ശൈലിക്ക് ഉദാഹരണമാണ് രണ്ടാമത്തെ രചന. അതിൽ പാട്ടിന്റെ ഉപരിപ്ലവമായ അർത്ഥം ദേവതയെ പരിഹസിക്കുന്നതായി അനുഭവപ്പെടുന്നു.[1][2]