പാബ്ലോ വലൻസുവേല | |
---|---|
ജനനം | [1] | ജൂൺ 13, 1941
ദേശീയത | Chilean |
കലാലയം | ചിലി സർവകലാശാല, നോർത്ത് വെസ്റ്റേൺ സർവകലാശാല |
അറിയപ്പെടുന്നത് | Molecular genetic studies of HBV, HCV, HIV and the invention of the first recombinant vaccine, against HBV. Directed scientists which discovered HCV at Chiron Corporation. |
അവാർഡുകൾ | Chilean നാഷണൽ പ്രൈസ് ഫോർ അപ്ലൈഡ് സയൻസസ് ആന്റ് ടെക്നോളജീസ് (2002) |
Scientific career | |
Fields | ബയോടെക്നോളജി |
Institutions | Fundacion Ciencia Para la Vida Pontifical Catholic University of Chile Universidad Nacional Andres Bello Universidad San Sebastian |
ബയോടെക്നോളജി വികസനത്തിനായി സമർപ്പിക്കപ്പെട്ട ചിലിയൻ ബയോകെമിസ്റ്റാണ് പാബ്ലോ വലൻസുവേല (അമേരിക്കൻ സ്പാനിഷ്: [ˈpaβlo βalenˈswela]; ജനനം: ജൂൺ 13, 1941). [2]ഹെപ്പറ്റൈറ്റിസ് വൈറസുകളെക്കുറിച്ചുള്ള ജനിതക പഠനത്തിന് അദ്ദേഹം പ്രശസ്തനാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിൽ ആർ & ഡി ഡയറക്ടറായി പങ്കെടുക്കുകയും ലോകത്തിലെ ആദ്യത്തെ റികോമ്പിനന്റ് വാക്സിൻ (ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ) കണ്ടുപിടിക്കുകയും ചെയ്തു. ബയോടെക്നോളജി കമ്പനിയായ ചിറോൺ കോർപ്പറേഷന്റെയും [3] ഇപ്പോൾ ജോലി ചെയ്യുന്ന സ്വകാര്യ ലാഭരഹിത സ്ഥാപനമായ ഫണ്ടേഷ്യൻ സിയാൻസിയ പാരാ ലാ വിഡയുടെയും കോഫൗണ്ടർമാരിൽ ഒരാളാണ് അദ്ദേഹം.,[4]
പാബ്ലോ വലൻസുവേല യൂണിവേഴ്‌സിഡാഡ് ഡി ചിലിയിൽ ബയോകെമിസ്ട്രി പഠിക്കുകയും പിഎച്ച്ഡി നേടുകയും ചെയ്തു. നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രിയിൽ ബിരുദവും (1970), സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ പരിശീലനവും നേടി ആ സ്ഥാപനത്തിന്റെ ബയോകെമിസ്ട്രി വിഭാഗത്തിൽ പ്രൊഫസറായി. 1981-ൽ വില്യം ജെ. റൂട്ടറും എഡ്വേർഡ് പെൻഹോട്ടും ചേർന്ന് ചിറോൺ കോർപ്പറേഷൻ എന്ന ബയോടെക്നോളജി കമ്പനി സ്ഥാപിച്ചു. 1997-ൽ ആംജനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബയോടെക്നോളജി കമ്പനിയായിരുന്നു ഇത്. [5] റിസർച്ച് ഡയറക്ടറായ പാബ്ലോ വലൻസുവേല വിവിധതരം ബയോടെക്നോളജിക്കൽ ഉൽപ്പന്നങ്ങൾ പ്രത്യേകിച്ചും ബ്ലഡ് ബാങ്കിംഗ് വ്യവസായത്തിൽ വികസിപ്പിച്ചെടുത്തു. [6][7] ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരായ റികോമ്പിനന്റ് വാക്സിൻ കണ്ടുപിടിച്ചത് 1986 ലെ ഏറ്റവും നൂതനമായ മൂന്ന് സാങ്കേതിക ഉൽപ്പന്നങ്ങളിലൊന്നായി ബിസിനസ് വീക്ക് തിരഞ്ഞെടുത്തു. ചിലിയിൽ പാബ്ലോ വലൻസുവേല ആ രാജ്യത്തെ ആദ്യത്തെ ബയോടെക്നോളജി കമ്പനിയായ ബയോസ് ചിലി സ്ഥാപിച്ചു. 1997 ൽ ബെർണാർഡിറ്റ മെൻഡെസിനോടൊപ്പം ശാസ്ത്രീയവും സാങ്കേതികവുമായ ഗവേഷണം നടത്തുന്ന ലാഭേച്ഛയില്ലാത്ത ഫൗണ്ടേഷനായ ഫണ്ടസിയോൺ സിയാൻസിയ പാരാ ലാ വിഡ സ്ഥാപിച്ചു. ചിലിയൻ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ഫ്രാൻസിസ്ക വലൻസുവേലയുടെ പിതാവാണ് പാബ്ലോ.