പാറക്കാല പ്രഭാകർ

പാറക്കാല പ്രഭാകർ
പാറക്കാല പ്രഭാകർ 2015 ൽ
ജനനം (1959-01-02) 2 ജനുവരി 1959  (65 വയസ്സ്)
കലാലയം
തൊഴിൽ
  • Political commentator
  • political economist
അറിയപ്പെടുന്നത്Communications advisor in the Andhra Pradesh Government
ജീവിതപങ്കാളി(കൾ)നിർമ്മല സീതാരാമൻ (m. 1986)
കുട്ടികൾ1
വെബ്സൈറ്റ്www.parakala.org

ഇന്ത്യയിലെ ഒരു രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക നിരീക്ഷകനുമാണ് പാറക്കാല പ്രഭാകർ (ജനനം: 2 ജനുവരി 1959). 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ ക്യാബിനറ്റ് പദവിയോടെ വാർത്താവിനിമയ വകുപ്പിന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. വർഷങ്ങളോളം ആന്ധ്രാപ്രദേശിലെ ടെലിവിഷൻ ചാനലുകളിൽ കറന്റ് അഫയേഴ്സ് ചർച്ചാ പ്രോഗ്രാം അവതരിപ്പിച്ചു. ഇടിവി 2 ൽ 'പ്രതിധ്വനി', എൻടിവിയിൽ 'നമസ്തേ ആന്ധ്രാപ്രദേശ്' എന്നീ പേരുകളിലായിരുന്നു ഈ ടെലിവിഷൻ പരിപാടികൾ.[1] പ്രജാരാജ്യം പാർട്ടി സ്ഥാപക ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പാറക്കാല, പാർട്ടിയുടെ മുൻ വക്താവ് കൂടിയാണ്.[2] 2000 ത്തിന്റെ തുടക്കത്തിൽ ബിജെപിയുടെ ആന്ധ്രാപ്രദേശ് യൂണിറ്റിന്റെ വക്താവായിരുന്നു പാറക്കാല.[3] ഇന്ത്യയുടെ നിലവിലെ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമനാണ് പ്രഭാകറിന്റെ ജീവിതപങ്കാളി. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്ത അദ്ദേഹം നരേദ്രമോദി സർക്കാരിന്റെ കടുത്ത വിമർശകനാണ്[4]

വ്യക്തിജീവിതം

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ നർസപുരത്ത് ഒരു പ്രമുഖ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് പാറക്കാല ജനിച്ചത്. മാതാവ് പാറക്കാല കലികംബ ആന്ധ്രാപ്രദേശിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരുന്നു. പിതാവ് പാറക്കാല ശേഷാവതാരം ദീർഘകാലം നിയമസഭാംഗവും 1970 കളിലും 1980 കളുടെ തുടക്കത്തിലും ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് മന്ത്രിസഭകളിൽ അംഗവും ആയിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പ്രഭാകർ ജവഹർലാൽ നെഹ്‌റു സവർകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സ് (എം.എ),മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ) എന്നിവയും കരസ്ഥമാക്കി. നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രിയായ നിർമ്മല സീതാരാമനെ, പ്രഭാകർ 1986-ൽ വിവാഹം കഴിച്ചു. പത്രപ്രവത്തകയായ വാങ്മയി മകൾ ആണ്[5].

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

പ്രജാരാജ്യം പാർട്ടിയിൽ ചേരുന്നതിന് മുമ്പ് പ്രഭാകർ ബിജെപിയുടെ ഔദ്യോഗിക വക്താവായി പ്രവർത്തിച്ചിട്ടുണ്ട്. പിആർപി രൂപീകരണത്തിനായി ഒപ്പിട്ട അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് ശേഷം, 2008 സെപ്റ്റംബറിൽ പാറക്കാല പ്രഭാകറിനെ പ്രജാരാജ്യം പാർട്ടിയുടെ ഔദ്യോഗിക വക്താവായി നിയമിച്ചു. എട്ട് മാസത്തിനകം, പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, പാർട്ടി വിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പുസ്തകം

[തിരുത്തുക]

പറക്കാലയുടെ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകമാണ് 'ദി ക്രൂക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ'(The Crooked Timber of New India)

അവലംബം

[തിരുത്തുക]
  1. "Parakala punctures Praja Rajyam". The New Indian Express. Retrieved 6 ജൂലൈ 2019.
  2. TNM Staff (19 ജൂൺ 2018). "AP govt advisor and Nirmala Sitharaman's husband Parakala Prabhakar quits, blames Jagan". www.thenewsminute.com. Retrieved 6 ജൂലൈ 2019.
  3. "Parakala Prabhakar puts in his papers" "The New Indian Express", 20 June 2018
  4. https://www.mathrubhumi.com/social/news/secularism-has-been-destroyed-in-modi-regime-said-parakala-prabhakar-1.9276353
  5. https://www.mathrubhumi.com/in-depth/interviews/parakala-prabahakar-about-crooked-timber-of-new-india-and-political-scenarios-under-modi-regime-1.8931161