പാറത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Dicroglossidae |
Genus: | സക്കെരാന |
Species: | Z. rufescens
|
Binomial name | |
Zakerana rufescens (Jerdon, 1854)
| |
Synonyms | |
Pyxicephalus rufescens Jerdon, 1854 |
പശ്ചിമ ഘട്ടത്തിലെ ഒരു തദ്ദേശീയ തവളയാണ് മലബാർ വാർട്ട് ഫ്രോഗ് അഥവാ പാറത്തവള (ശാസ്ത്രീയനാമം: Zakerana rufescens) . ഇത് Reddish burrowing frog, Rufescent burrowing frog, ചെങ്കൽ ചിലപ്പൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Zakerana rufescens). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. ഏകദേശം നാലു സെന്റിമീറ്റർ മാത്രം വലിപ്പം ഉണ്ടാകുന്ന ഇവയ്ക് ഇരുണ്ട തവിട്ടുനിറവും ചെങ്കല്ലിന്റെ നിറവുമാണുണ്ടാവുക.
പശ്ചിമഘട്ടത്തിലെ മിക്ക പ്രദേശങ്ങളിലും ഇവയെ കാണാൻ കഴിയും ചെങ്കൽ കുന്നുകളിലും പാറക്കെട്ടുകളിലുണ് ഇവ സാധാരണ കാണപ്പെടുന്നത്. ജൂൺമുതൽ ഒക്ടോബർ വരെയൂള്ള മാസങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. മറ്റു സമയങ്ങളിൽ ഇവ നനഞ്ഞ മണ്ണിനടിയിലും കാട്ടുപൊന്തയ്ക്കിടയിലും ഉറക്കമായിരിക്കും. മഴക്കാലത്തുണ്ടാകുന്ന ചെറിയ വെള്ള കെട്ടുകളിലാണ് മുട്ടയിടുക. പാറ പൊട്ടിക്കലും കുന്നുകൾ നിരത്തലും മൂലം ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ് വരുകയാണ്. ഇത് സക്കെരാന ജനുസ്സിൽ ഉൾപ്പെടുന്നു . [2] .
{{cite web}}
: Cite has empty unknown parameters: |last-author-amp=
and |authors=
(help); Invalid |ref=harv
(help)CS1 maint: multiple names: authors list (link)